07-11

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം...
പ്രജിത
🎉🎉🎉🎉🎉🎉🎉
സുഹൃത്തുക്കളെ,

       കാഴ്ചയിലെ വിസ്മയത്തിൽഅമ്പത്തിയൊന്നാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം_ മുട്ടും വിളിയും.പൂർണമായും ദൃശ്യകല എന്ന് അവകാശപ്പെടാനാകില്ലെങ്കിലും മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഒരു തനത് കേരള കലാരൂപം.


മുട്ടും വിളിയും/ ചീനിമുട്ട്/ വാർത്ത്യാമുട്ട്
മലബാറിലെ പ്രാചീന മാപ്പിള കലാരൂപം.പേർഷ്യൻ പാരമ്പര്യ കലാരൂപമായ ഷെഹനായ് വാദനത്തിൽ നിന്നാണ് മുട്ടും വിളിയുംരൂപം കൊള്ളുന്നത്.

എെതിഹ്യത്തിലൂടെ..👇
വാർത്ത്യമുട്ട്‌ അഥവാ ചീനിമുട്ട്‌ ഃ ഏകദേശം 6000 കൊല്ലങ്ങൾക്കുമുമ്പ്‌ ദുൽഖർ നൈനി എന്ന രാജാവിന്റെ ശിരസ്സ്‌ ക്ഷൗരംചെയ്യുന്ന ക്ഷുരകൻ തന്റെ പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ, ‘മഹാരാജാവിന്റെ തലയിൽ രണ്ട്‌ കൊമ്പുപോലെ കാണുന്നുവല്ലൊ. ഇത്‌ ആശ്ചര്യകരമാണല്ലോ’ എന്നു പറഞ്ഞു. ഉടനെ ദുൽഖർ നൈനി രാജൻ ഉഗ്രസ്വരത്തിൽ അത്‌ പുറത്തുപറഞ്ഞാൽ അയാളുടെ ശിരസ്സിനെ ഛേദിച്ചുകളയുമെന്നു താക്കീത്‌ ചെയ്‌തു. പക്ഷേ ക്ഷുരകന്‌ അത്‌ പുറത്തറിയിക്കാൻ കഴിയാതെ വന്നതിനാൽ വളരെയധികം മനഃപ്രയാസം നേരിട്ടു. അങ്ങനെയിരിക്കെ ഒരിക്കൽ ക്ഷുരകൻ വഴിവക്കിൽ ഒരു പൊട്ടക്കിണർ കണ്ടു. അതിലേക്ക്‌ നോക്കിക്കൊണ്ട്‌ ദുൽഖർ നൈനി രാജന്‌ രണ്ട്‌ കൊമ്പുണ്ട്‌ എന്നു മാത്രം ഉരുവിട്ട്‌ തിരിച്ചുപോയി. കുറച്ചുകാലം കഴിഞ്ഞ്‌ ആ വഴി വന്ന ഒരാൾ കിണറ്റിൽനിന്ന്‌ ഉയർന്നുകണ്ട അമ എന്ന പുൽചെടിയിൽനിന്ന്‌ ഒരു കമ്പ്‌ തന്റെ അരവാളുകൊണ്ട്‌ വെട്ടി എടുത്തു. ആ കഷ്‌ണത്തിൽ ദ്വാരം കണ്ട്‌, രണ്ട്‌ തലയും മുറിച്ച്‌ കടൽപോലെ കാണുന്ന ആ കമ്പ്‌ വായിൽവെച്ച്‌ ഊതി. ഉടനെ അതിൽ നിന്ന്‌ ‘ദുൽഖർ നൈനി രാജന്റെ തലയിൽ രണ്ട്‌ കൊമ്പുണ്ട്‌ ’ എന്നു ശബ്‌ദമുയർന്നു. ഈ വാർത്ത നാടാകെ പരന്നു.


വിവരം ഗ്രഹിച്ച മറ്റൊരാൾ പരിശോധിക്കുന്നതിനായി പ്രസ്‌തുത കിണറ്റിൽനിന്ന്‌ ആ അമയുടെ ഒരു കമ്പ്‌ വെട്ടി എടുത്ത്‌ അതിൽ ഊതി. ഉടനെ ഒരു രാഗശബ്‌ദമാണ്‌ കേൾപ്പാൻ കഴിഞ്ഞത്‌. ആ കഷ്‌ണം അദ്ദേഹം സൂക്ഷിച്ചുവെച്ചു. ഒട്ടുനാൾ കഴിഞ്ഞ്‌ വീണ്ടും ആ അമക്കുഴൽ എടുത്തു. അന്നേരം അതിൽ ഒരു തുളയും കൂടി കാണ്‌മാൻ കഴിഞ്ഞു. അതിൽ ഊതിയപ്പോഴാകട്ടെ രണ്ടു സ്വരങ്ങൾ കേൾപ്പതായി. വൈകാതെ അയാൾ ആ കുഴലിന്‌ എട്ടു തുളകൾ നിർമ്മിച്ചു. ഇടത്തേ പെരുവിരൽ കൊണ്ടും വലത്തേ പെരുവിരൽകൊണ്ടും താങ്ങിപ്പിടിച്ച്‌, ഇടതു ചെറുവിരൽകൊണ്ട്‌ എട്ടാമത്തെ തുള അമർത്തിപിടിച്ച്‌ ശബ്‌ദം പുറപ്പെടുവിച്ചു. ഏഴു സ്വരങ്ങൾ ഉണ്ടായതായി അനുഭവപ്പെട്ടു. ഉടനേ ചില വരികൾ (നെശീതികൾ) പുറപ്പെടുവിച്ചപ്പോൾ കേട്ടവർ ചുറ്റിലും കൂടി. കൂട്ടത്തിൽ ഒരാൾ ചെറിയ ഒരു മരച്ചില്ലകൊണ്ട്‌ ഒരു ചെറുപാത്രത്തിന്‌മേൽ താള മടിച്ചു. അല്പം പിന്നിട്ട്‌ മറ്റൊരാൾ കുറച്ചുകൂടി വലിയ ഒരു കമ്പ്‌കൊണ്ട്‌ വലിയ ഒരു പാത്രത്തിന്‌മേൽ ഉച്ചത്തിൽ ഇടവിട്ട്‌ തട്ടി. ചുരുക്കത്തിൽ അങ്ങിനെ അവർ ഒരു പുതിയ വാദ്യഘോഷത്തിന്‌ രൂപം നല്‌കി. രണ്ട്‌ മുരസ്‌, ചെണ്ട, ഒരു ഒറ്റച്ചെണ്ട, ഒരു കുഴൽ, ഇങ്ങിനെ രൂപാന്തരപ്പെടുത്തി. പിന്നീട്‌ അതു ആളുകളെ ഒത്തുകൂട്ടുന്നതിനായി ഉപയോഗിച്ചു. ഇത്‌ യുദ്ധയാത്രയിലും മറ്റും ഉപയോഗിച്ചിരുന്നു എന്നാണ്‌ മോയീൻകുട്ടി വൈദ്യാരുടെ ഖിസ്സപ്പാട്ടിൽ കാണുന്നത്‌. (ഉദാ; ഒറ്റഡുണ്ടുഡുരിറ്റിരിരിവിളി രീരിവിളകുശാൽ…) ഇങ്ങനെ രൂപംകൊണ്ടതാകുന്നു വാർത്ത്യമുട്ട്‌ എന്ന ചീനിമുട്ട്‌ (വാർത്ത അറിയിക്കുന്നത്‌ വാർത്ത്യമുട്ട്‌)












KALIYAROAD NERCHA 2010 (KALIYAROAD PANTHAL & MUTTUM VILI)
Muttum Viliyum, also known as Cheenimuttu. Answer 6-60 
Muttum Viliyum

മുട്ടും വിളി കലാകാരൻ പുതുക്കുടി മുഹമ്മദ് എന്ന ബാപ്പുവിനെക്കുറിച്ച് വന്ന പത്രവാർത്ത👇
മുട്ടുംവിളിയില്‍ പഴമയുടെ പെരുമ പേറി ബാപ്പു

മക്കരപറമ്പ്: മലബാറിലെ കാര്‍ഷിക-സാംസ്‌കാരിക-മത സൗഹാര്‍ദ ഉല്‍സവങ്ങളായിരുന്ന നേര്‍ച്ചകളിലെ മുട്ടും വിളിയും വാദ്യകലയിലൂടെ സുപരിചതനാണ് പരിയാപുരം തട്ടാരക്കാട് കിഴക്കേമുക്കിലെ പുതുക്കുടി മുഹമ്മദ് എന്ന ബാപ്പു. അറേബ്യന്‍ കലാരംഗത്തുനിന്ന് ചേക്കേറി പരിണമിച്ച ചീനിമുട്ട്, വാര്‍ത്തൃമുട്ട് തുടങ്ങിയ പാരമ്പര്യ കലാരൂപമാണ് മലബാറിലെ ചിലയിടങ്ങളില്‍ മുട്ടും വിളി എന്ന പേരിലറിയപെടുന്നത്. മൂന്ന് തലമുറകളിലൂടെ ഇന്നും ഈ രംഗത്തു നിറഞ്ഞ സാനിധ്യമാണ് വാര്‍ത്തൃമുട്ടുകാരന്‍ ബാപ്പു എന്ന 65 കാരന്‍. നേര്‍ച്ചകളിലെ പ്രധാന ഇനമായ പെട്ടിവരവിനെ എതിരേല്‍ക്കുന്നത് തൊട്ട്് കല്യാണ വീടുകളില്‍ വധൂവരന്‍മാരെ സ്വീകരിക്കല്‍, പ്രധാന വിശേഷങ്ങള്‍ വിളമ്പരം ചെയ്യല്‍, നബിദിന റാലികള്‍, തിരഞ്ഞെടുപ്പ്് അഹ്ലാദങ്ങള്‍ തുടങ്ങി ഗ്രാമീണപ്രൗഢി വിൡച്ചാതിയിരുന്നത് ബാപ്പുവിന്റെ നേതൃത്വത്തിലായിരുന്നു. പട്ടാമ്പി, കൊണ്ടോട്ടി, കടുങ്ങപുരം, ഒടമല, പാണ്ടിക്കാട്, മഞ്ഞളാംകുഴി തുടങ്ങിയ നേര്‍ച്ചകളിലെല്ലാം ഇന്നും ബാപ്പുവിന്റെ മുട്ടും വിളിയുമുണ്ടാവും. പതിനഞ്ചാം വയസ്സില്‍ പിതാവിന്റെകൂടെ രംഗത്തിറങ്ങി ആയിരത്തിലധികം ചടങ്ങുകള്‍ക്ക് ഇസ്‌ലാമിക സാഹിത്യ രാഗങ്ങള്‍ക്ക് ഈണമിട്ടു. നഗാരമുട്ടിന് മുമ്പ് റമളാന്‍ പിറ, നോമ്പ് തുറ, പെരുന്നാള്‍ പിറ എന്നിവ വിളമ്പരം ചെയ്തിരുന്നത് ചീനി മുട്ടിലൂടെയായിരുന്നു. ഈ കലാരംഗം അഭ്യസിക്കാന്‍പുതുതലമുറകള്‍ കടന്നു വരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. ആടിന്റെയും കാളയുടേയും തോലുകൊണ്ട് നിര്‍മിച്ച രണ്ട് ചെണ്ടയും ചെമ്പില്‍ നിര്‍മിച്ച കുഴലുമാണ് പ്രധാന വാദ്യ ഉപകരണം. മൂന്ന് പേരാണ് ഒരേ സമയം  മാപ്പിള താളം മുഴക്കി നാട്ടുനന്‍മ വിളിച്ചുണര്‍ത്തുന്നത്. ചീനിമുട്ട് കലാരംഗത്തെ അവസാന കണ്ണിയായ ബാപ്പുവിനെ മോയിന്‍കുട്ടി ൈവദ്യര്‍ കലാ അക്കാദമി, ഞരളത്ത് കലാശ്രമം, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി, മാധ്യമം, മീഡിയാവണ്‍ എന്നിവയുടെ അംഗികാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

എല്ലാ ജനുവരിമാസത്തിലും ഞങ്ങൾ പുതിയങ്ങാടിക്കാർ കാതോർത്തിരിക്കുന്ന...കാണാൻ കൊതിക്കുന്ന കലാരൂപമാണ് മുട്ടും വിളിയും.പുതിയങ്ങാടി നേർച്ചയുടെ ചെറിയ കൊടിയേറ്റം കഴിഞ്ഞാൽ നേർച്ചയുടെ വരവറിയിച്ച് ഓരോ വീട്ടീലും മുട്ടും വിളിക്കാർ കയറിയിറങ്ങും.ഞായർ വലിയ കൊടിയേറ്റം കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ ചാപ്പക്കാരുടെ വരവോടെ നേർച്ച അവസാനിക്കുമ്പോൾ പിന്നെയും കാതോർത്തിരിക്കും അടുത്ത കൊല്ലത്തെ മുട്ടും വിളിയ്ക്കായ്....
👏👏👏 പ്രജിത ടീച്ചർ വരമൊഴിയിൽ മാത്രമല്ല വാമൊഴിയിലും അഗ്രേസരയാണെന്ന് അടയാളപ്പെടുത്തുന്നു ദാസേട്ടൻ പാടിപ്പതിപ്പിച്ച ഈ വൈദ്യർ വരികളിലൂടെയുള്ള ഈ പാട്ടു പ്രദക്ഷിണം. ടീച്ചറുടെ കണ്ഠത്തിൽ നിന്ന് അത് പൂർണ്ണമായി പാടി കേൾക്കാൻ കൊതിയാകുന്നു. പൂർണ്ണമായി പാടാൻ കഴിയില്ലെങ്കിൽ  പല്ലവിയും ഒരു ചരണവുമെങ്കിലും പാടണം.ദാസേട്ടൻ പാടിയതിൻ്റെ ലിങ്ക് 
ഇന്നത്തെ മുട്ടും വിളിയും എപ്പിസോഡും കുറേ അറിവുകൾ കൈമാറി. ഈ യത്നത്തിന് അഭിനന്ദനങ്ങൾ!
ചൊവ്വാഴ്ചയിലെ മനോഹരമായ ഈ പംക്തിയേയായിരുന്നോ ടീച്ചർ എൻ്റെ പിരടിയ്ക്ക് വയ്ക്കാൻ ആലോചിച്ചത്!
എങ്കിൽ എൻ്റെ ബുദ്ധി മുട്ടും നില വിളിയും ഗ്രൂപ്പിൽ അലയടിച്ചേനെ..