07-10-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒക്ടോബർ1മുതൽ 7 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

ബുധൻ,വ്യാഴം,വെള്ളി പംക്തികൾ അവതാരകരുടെ ചില അസൗകര്യങ്ങളാലും നെറ്റ് പണിമുടക്കിയതിനാലും മുടങ്ങിപ്പോയി.

എന്നാലും അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ക്കൂൾ ലെെബ്രറികൾക്കായി നിർദ്ദേശിച്ച പുസ്തകങ്ങളിൽ നമ്മുടെ പ്രിയ അഡ്മിൻ അശോക് സാറിന്റെ പുസ്തകം വന്നു എന്നുള്ളത് അഭിമാനകരം തന്നെ..🤝
ഇന്നറിയാൻ പംക്തിയും  അരുൺമാഷ് മുടങ്ങാതെ അവതരിപ്പിക്കുന്നു..അതും സന്തോഷകരം തന്നെ🤝

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക്  ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ഒക്ടോബർ 1 തിങ്കൾ
📝 സർഗസംവേദനം📝
🖊🖊🖊🖊🖊🖊🖊🖊
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
🖊🖊🖊🖊🖊🖊🖊🖊

📕ആരാച്ചാരിനു ശേഷം കെ.ആർ.മീര എഴുതിയ ജനപ്രിയ നോവൽ...വനിത ദ്വെെവാരികയിലൂടെ പ്രശസ്തമായ നോവൽ...സൂര്യനെ അണിഞ്ഞ സ്ത്രീ ക്ക് കുരുവിള സാർ തയ്യാറാക്കിയ വായനക്കുറിപ്പ് ആയിരുന്നു രതീഷ് മാഷ് ഇന്ന് ആദ്യം പരിചയപ്പെടുത്തിയത്.
ജെസബൽ,ജെറോം...എന്നിവരുടെ കഥ...സ്വവർഗാനുരാഗിയായ ജെറോമിൽ നിന്നും രക്ഷനേടാനുള്ള ജെസബെല്ലിന്റെ ശ്രമങ്ങൾ..പ്രതീക്ഷിക്കാത്ത ക്ലെെമാക്സ്..ഇതെല്ലാമുണ്ടായിട്ടും മീരയ്ക്ക് ആരാച്ചാരിലൂടെ ഉണ്ടാക്കിയ ഓളം ഈ നോവലിന് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന വീക്ഷണമായിരുന്നു കുരുവിള സാറിന്റെത്..മഞ്ജുഷയും ഇത് ശരി വെച്ചു.
📕അടുത്തതായി പരിചയപ്പെടത്തിയത് ശോഭാ ഡേ എഴുതിയ അഭിനിവേശത്തിന്റെ തടവറ എന്ന കൃതിക്ക് അവതാരകൻ തന്നെ തയ്യാറാക്കിയ വായനക്കുറിപ്പ് ആയിരുന്നു... സ്വവർഗരതിയുടെ ശോഭക്കാഴ്ച...മോഡലിംഗ്,പത്രപ്രവർത്തനം എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള ശോഭ ഡേ അതേ കഴിവുകളുള്ള മീനാക്ഷിയിലൂടെ പറയുന്ന കഥ...സ്വവർഗരതിയുടെ തുറന്നെഴുത്ത്...
📕ഒരേ ആശയത്തിലുള്ള രണ്ട് കൃതികളെ കണ്ടെത്തി ഒരുമിച്ച് അവതരിപ്പിച്ചു എന്നത് അവതാരകന്റെ മിടുക്ക്..🤝👍
📕രതീഷ് മാഷ്ടെ അവതരണം ആ കൃതിയെ വായിക്കാൻ പ്രേരിപ്പിക്കുന്നു എന്ന തുറന്നെഴുത്തുമായി ഗഫൂർമാഷ് അഭിപ്രായം പറയാൻ ആദ്യമെത്തി...തുടർന്ന് രജനി ടീച്ചർ, വിജുമാഷ്,പ്രജിത,സീത,ശിവശങ്കരൻ മാഷ്,മഞ്ജുഷ,രവീന്ദ്രൻ മാഷ് എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി..

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ഒക്ടോബർ 2_ചൊവ്വ
🎨 ചിത്രസാഗരം🎨
☄☄☄☄☄☄☄☄☄
അവതരണം_പ്രജിത

☄ ലോകപ്രശസ്ത ചിത്രകാരനായ പിക്കാസോ യെ ആണ് ചിത്രസാഗരത്തിന്റെ പത്താം ഭാഗമായി പ്രജിത പരിചയപ്പെടുത്തിയത്.
☄ മടപ്പള്ളികോളേജിലെ സജയ് മാഷുമായുള്ള അഭിമുഖം,പിക്കാസോയുടെ ജീവചരിത്രം, നീല,റോസ് മുതലായ പിക്കാസോ കാലഘട്ടങ്ങൾ,ഗ്വേർണിക്ക തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ എന്നിവ ഈ പംക്തിയിൽ അവതാരക പരിചയപ്പെടുത്തി.
☄ രതീഷ് മാഷ്,വിജുമാഷ്,സീത,സുദർശനൻ മാഷ്,ശിവശങ്കരൻ മാഷ്,കൃഷ്ണദാസ് മാഷ്,മഞ്ജുഷ,സബുന്നിസ ടീച്ചർ,പ്രമോദ് മാഷ്,രവീന്ദ്രൻ മാഷ് എന്നിവരുടെ ഇടപെടലുകളും കല ടീച്ചറുടെ ഇടിവെട്ട് ശ്ലോകവും ചിത്രസാഗരത്തെ ധന്യമാക്കി🙏🙏🙏

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒക്ടോബർ6ശനി
📚നവസാഹിതി📚
🖊🖊🖊🖊🖊🖊🖊🖊
അവതരണം_സ്വപ്നാറാണി ടീച്ചർ(ദേവധാർHSSതാനൂർ)
🖊🖊🖊🖊🖊🖊🖊🖊

ഗ്രൂപ്പിലെ പുതുരചനകൾക്കൊരിടമായ നവസാഹിതി കൃത്യസമയത്തുതന്നെ തുടങ്ങി.ഗ്രൂപ്പിൽ ഒരുപാട് സാഹിത്യപ്രതിഭകളുണ്ടെന്ന സത്യം നിലനിൽക്കെ കല ടീച്ചർ ഒഴികെ ആരും തന്നെ സ്വന്തം സൃഷ്ടികൾ പോസ്റ്റ് ചെയ്തില്ല എന്ന ഖേദത്തോടെ അവലോകനത്തിലേക്ക്....

📝 അമൃത കേളകം എഴുതിയ മഴപ്പെയ്ത്തിൽ ഒലിച്ചുപോയ മരങ്ങൾ എന്ന കവിതയോടെ നവസാഹിതി ആരംഭിച്ചു. ഒരു വലിയ വാടകവീടായിരുന്ന മരം...കൊടുക്കൽവാങ്ങലുകൾ നടന്നിരുന്ന വാടകവീട്...ആ വാടകവീട് ഇപ്പോൾ ലോറികളിലേറി കൂട്ടമായ് നാടുകടത്തപ്പെടുന്നു...പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന കവിത👌
📝 സ്വയം തിരിച്ചറിഞ്ഞ് നാടും വീടും അന്യന്റെ വേദനകളും തിരിച്ചറിയണം ... ബിജു വളയന്നൂർ  എഴുതിയ പേരില്ലാക്കവിത വായിച്ച് അറിയാൻ ശ്രമിക്കട്ടെ
📝 പൂക്കൾക്കുപോലും ജാതിമതവർഗ്ഗീയ വേർതിരിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു വർഗീയം എന്ന കവിതയിലൂടെ ഹാരിസ് ഖാൻ
📝 ഉണ്ണിക്കൃഷ്ണൻ തോട്ടാശ്ശേരി എഴുതിയ അച്ഛൻ വരും എന്ന കവിത മനസിൽ വല്ലാതെ നോവുണർത്തുന്നു...😔
📝 ബാല്യത്തിലേക്ക് ...ഓർമ്മകളിലേക്ക്..ഒരു മടക്കയാത്രയാണ് അശോകൻ എഴുതിയ നിങ്ങൾ എന്ന കവിത.
📝 സുനിത യുടെ നാലുവരിപ്പാതയിലെ ശലഭച്ചിറക് അത്യാധുനികതയിലേക്കുള്ള മടങ്ങിപ്പോക്ക്...കാലത്തിന്റെ പാച്ചിൽ...
📝 ലാലു എഴുതിയ വ്രതം ആനുകാലികപ്രസക്തം..
📝" ഇത്തിരി സ്നേഹത്തിൻ
പുത്തരിനല്കിയാൽ
ചാട്ടം പിഴച്ചോനെ പാട്ടിലാക്കാം.."
കല ടീച്ചർ.... ചാട്ടം  പിഴച്ചോൻ സൂപ്പർ
📝  ഷീല യുടെ നിന്നോട് മാത്രം പറയാനുള്ളത് എന്ന കവിതയും എബി ഷാൻ എഴുതിയ നീ എന്ന പോൽ എന്ന കവിതയും പ്രണയാർദ്രം❤❤
📝 സ്ത്രീകളുടെ ജീവിതത്തിൽ കവിതയ്ക്കും കഥയ്ക്കുമായി വിഷയീഭവിക്കാത്തതായി എന്താണുള്ളത്?.എത്രയോ വിഷയ വിത്തുകൾ.....മനോഹരം ബിതാ...
📝 വാസുദേവൻ (റിവ്യൂ ഹർജി) എന്ന കഥയും സൂപ്പർ തന്നെ...ആനുകാലികം...😊
📝 രജനി ടീച്ചർ,ഗഫൂർ മാഷ്,ശിവശങ്കരൻ മാഷ്,രതീഷ് മാഷ്..എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ മൊഞ്ചത്തിയാക്കി😊❤

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 ഇനി താരവിശേഷങ്ങളിലേക്ക്...
ഇടിവെട്ട് ശ്ലോകങ്ങളാലും,ഇടപെടലുകളാലും തിരൂർ മലയാളത്തെ സജീവമാക്കുന്ന പ്രിയ കലടീച്ചർ ആകട്ടെ ഈയാഴ്ചയിലെ മിന്നും താരം🌟🌟🌟🌟

കല ടീച്ചർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ😊💐💐💐💐

ഇനി ഈ ആഴ്ചയിലെ മികച്ച പോസ്റ്റ് ഏതെന്ന്നോക്കാം...ഒക്ടോബർ 2 ന് ഗഫൂർ മാഷ് (കരുവണ്ണൂർ) പോസ്റ്റ് ചെയ്ത സ്വന്തം സൃഷ്ടി...ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച വെളിച്ചം സമാഹാരത്തിലെ ഒരു വടക്കൻ പണപ്പയറ്റ് എന്ന കവിത..(15 വർഷമായി പുതുപ്പണം സ്ക്കൂളിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഓല മാസിക പത്രാധിപരുമാണ് ഗഫൂർ മാഷ്)
ഗഫൂർമാഷേ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
😊💐💐💐💐💐
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു..വായിക്കുക...വിലയിരുത്തുക
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥