07-08-18 chithram vichuthram



ഇവർ ആരൊക്കെയെന്ന് പറയാമോ?
2 പഴവിള രമേശനാണോ?
എങ്കിൽ ഞാൻ ഉത്തരത്തിന് തൊട്ടടുത്തെത്തി
4 പാരിസ് വിശ്വനാഥൻ
കടമ്മനിട്ട, പഴവിള, അടൂർ, പാരിസ്
ചിത്രം വിചിത്രം
ആ ഫോട്ടോക്കു പിന്നിൽ രസകരമായ ഒരു കഥയുണ്ട്

ഇത് ആ നാലാമന്റെ കഥയാണ്;
പാരിസ് വിശ്വനാഥന്റെ കഥ

ജനിച്ചത് കൊല്ലത്താണ്.
പക്ഷേ, പേര് 

പാരിസ് വിശ്വനാഥൻ

1959ൽ കൊല്ലം എസ്.എൻ കോളേജിലെ പഠനകാലത്ത് സമരം ചെയ്തതിന് കോളേജിൽ നിന്നു മാനേജ്മെന്റ് പുറത്താക്കി. താമസിച്ചെത്തിയാൽ വിദ്യാർഥികൾ ഫൈൻ അടയ്ക്കണമെന്ന നിയമത്തിനെതിരെയായിരുന്നു സമരം.

അതുകൊണ്ട് രക്ഷപ്പെട്ടു.
കോളേജിലെ പഠനം നിർത്തി നേരെ മദ്രാസിലെ കോളേജ് ഓഫ് ഫൈൻ ആർട്സിൽ കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി ചേർന്നു. തമിഴ്നാട്ടിലെ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിക്കുന്നതിൽ അക്കിത്തം നാരായണനും ജയപാലപ്പണിക്കർക്കുമൊപ്പംസഹകരിച്ച് പ്രവർത്തിച്ചു. 
ചോളമണ്ഡലം കലാഗ്രാമത്തിലെആദ്യ കാല പ്രവർത്തനങ്ങൾക്കു ശേഷം പാരീസിൽ സ്ഥിര താമസമായി. 1967 ൽ ബൈനിൽ ഡി പാരീസ് ചിത്ര പ്രദർശനത്തിൽ പങ്കടുത്തു.

ഇനിയാണ് ശരിക്കുള്ള കഥ തുടങ്ങുന്നത് -

ആളെ മനസ്സിലായില്ലേ?
നല്ലൊരു സംവിധായകനാണ് കക്ഷി

അല്ലല്ല, ആ മൂന്നാമത് നിൽക്കുന്നയാളല്ല.
നാലാമത് നിൽക്കുന്നയാൾ

സാക്ഷാൽ
പാരിസ് വിശ്വനാഥൻ!

എന്താ സംശയമുണ്ടോ?

പൃഥ്വി, അഗ്നി, ജൽ, വായു, ആകാശം എന്നിങ്ങനെ അഞ്ചു ചെറു സിനിമകളുടെ ഒരു പരമ്പര, പഞ്ചഭൂത സംവിധാനം ചെയ്തു. ആദ്യ മൂന്നു സിനിമകളുടെ ഛായാഗ്രാഹകൻ പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനായിരുന്നു
- എന്നാണ് ചരിത്രം പറയുന്നത്.

അതെ ആള് വല്യ പുളളിയാ!

സംവിധാനം ചെയ്തപ്പോൾ ക്യാമറമാനായത് ആരായിരുന്നു!

ഈ ഫോട്ടോ ആ സംരഭത്തിനിടയിൽ സംഭവിച്ചതാകാനാണ് സാധ്യത.

പക്ഷേ,
മറ്റൊരു സാധ്യത കൂടിയുണ്ട്.
--

ഈ നാലുപേരും കൂടി കാറിൽ ഒരു യാത്ര നടത്തി:
കടമ്മനിട്ട, പഴവിള, അടൂർ, പാരിസ് എന്നിവർ -

നോക്കൂ -
എന്തൊരു ചേല്
നാലു സ്ഥലപ്പേരുകൾ

കടമ്മനിട്ട, പഴവിള, അടൂർ പിന്നെ പാരിസും!

അറബിക്കടലിന്റെ തീരത്തുകൂടി ഇന്ത്യൻ മഹാസമുദ്രതീരം വഴി ബംഗാൾ ഉൾക്കടലിന്റെ ഓരംപറ്റി കൽക്കത്ത വരെ ഒരു യാത്ര.

സംഗതി പടം പിടുത്തമായിരുന്നു ലക്ഷ്യമെങ്കിലും ആ യാത്ര ഗംഭീരമായിരുന്നിരിക്കണം

ഈ രണ്ടു സാധ്യതകളാണ് ഈ ചിത്രത്തിനുള്ളത്.

പിന്നെ,
ആരാ ഫോട്ടോയെടുത്തത്, എന്നാണ് ഫോട്ടോ എടുത്തത് എന്നൊന്നും ഈയുള്ളവന് അറിയില്ല.
അറിയാവുന്ന രണ്ടു കഥകൾ മുകളിൽ പറഞ്ഞു കഴിഞ്ഞു.

ചിത്രം വിചിത്ര ത്തിന്റെ ഈ ലക്കം ഇവിടെ പൂർത്തിയാകുന്നു.
എല്ലാവർക്കും നന്ദി.

നമസ്കാരം
ദിദാണ് കക്ഷി!