06-08-18c



അദൃശ്യരൂപിയായ ഒരുവൾക്ക്
മഞ്ജുള
📚📚📚📚📚📚📚📚📚📚📚
ചിത്രരശ്മി ബുക്സ്
വില   75 രൂപ
📕📕📕📕📕

കവി ,ഡോക്യുമെന്ററി സംവിധായക, ഉപന്യാസ കാരി എന്നീ നിലകളിൽ സ്വന്തം കയ്യൊപ്പു ചാർത്തിയ പുത്തൻചിറ (തൃശൂർ)ക്കാരി. ഹയർ സെക്കന്ററി മലയാളം അദ്ധ്യാപിക

📕📕📕📕📕

നീലനിഴലിന്റെ ഉയിരോർമ്മകൾ

📕📕📕📕📕

      രതീഷ്

📕📕📕📕📕


സ്നേഹത്തിനും വിഷത്തിനും നിറം നീല യാണെന്ന്   പറഞ്ഞത് ഒക്ടോവിയോ പാസ് ആണെന്ന് തോന്നുന്നു .
   "നഗരത്തിലെ ഇരുട്ടിൽ  തന്നെ ചേർത്തുപിടിക്കുന്ന ആ രണ്ടു കൈകൾ"എന്ന രണ്ടു വഴി തന്നെയാണ് "കാഴ്ച്ചയ്ക്കിപ്പുറം നീയും ഞാനും രണ്ടുവഴികൾ ആയിരുന്നു " എന്ന കണ്ടെത്തലിലെത്തുംവരെ തന്നെ പുതപ്പിക്കുകയും കുളിരണിയിക്കുകയും ചെയ്യുന്ന നീലിമ എന്ന് മഞ്ജുളയും കണ്ടെത്തുന്നു.

    എല്ലാം ആരോടെങ്കിലുമൊന്ന് മനസ്സു തുറന്ന് സംസാരിക്കാൻ കഴിയുന്നതേ സംതൃപ്തി . പക്ഷേ മഞ്ജുളക്ക്; ഇന്നിന്റെ പെണ്ണിന് -അതിന്നു താൻ തന്നെ ശരണം.ഇരുവരായി സ്വയം പരിയേണ്ട ഒന്നാണ് പെണ്ണിന്റെ ഉൺമ എന്ന കണ്ടെത്തൽ ഈ കവിതകളിലെല്ലാം തൊട്ടെടുക്കാം.
       അദ്യശ്യരൂപിയായ അവളെ സംബോധന ചെയ്തു കൊണ്ടാണ് സമാഹാരം തുടങ്ങുന്നത്. അദൃശ്യരൂപിയായ ഒരുവൾക്ക് എന്നാണതിന്റെ പേരും.

     നീലച്ചിതയിൽ വിരിഞ്ഞത് എന്ന കവിത വായിച്ചാലും വായിച്ചാലും തീരാത്തതാണ്. വള്ളി പൊട്ടിയ നീലപ്പാവാടയിലെ തുളകൾ വിരലിട്ടു വലുതാക്കുന്നവൾ എന്തെല്ലാം സാധ്യതകളാണ് തുറന്നിടുന്നത്. വി. കെ.എൻ മുതൽ സുഗതകുമാരിവരെ അനുവാചക ഹൃദയത്തിലണിനിരക്കും;ഓരോ ചരിവു നോട്ടങ്ങളുമായി . പാമ്പുകടിയേറ്റു നീലച്ച വേലായുധനും, നീലച്ചിത്രങ്ങളിലഭിരമിച്ച വാര്യരമ്മാവനും അതിന്റെ സൂക്ഷ്മം കാട്ടിത്തരുകയുംചെയ്യും. ആശയും നീലയുമായി ഉടൽ മാറുന്നതു കാണുക, ഇനിയൊരക്ഷരം പറയാതെ ഓരോന്നു നാം കണ്ടേയിരിക്കും!
        പുരസ്കൃതമായ "നിഴലിൽ" നിന്നുഞാൻ മാറി നിൽക്കട്ടെ.ഇടവഴികളിലൂടെ അതു പിന്നെയും പിന്നാലെ വന്നുകൊള്ളും.ഉപമാലങ്കാര പ്രയോഗമെന്ന കവിത ഒരലസ വായനയിൽത്തന്നെ നമ്മോടൊപ്പം കൂടും.ആ പുതുമയെ കൂടെ കൂട്ടാൻ മടിക്കുന്നതെന്തിന്?
  പുതുമ ചോരാത്തവയാണ് ഇനിയുള്ള കവിതകളും. പഴമ തഴുകുന്ന "പെൺ മൊഴി" പുതുമക്കായുള്ള ത്വരയിൽ അനപത്യത നേടിയോ എന്നു സംശയം.
       
🌾🌾🌾🌾🌾🌾
മഞ്ജുള
അദൃശ്യരൂപിയായ ഒരുവൾക്ക്   ആണ്
ആദ്യ കവിതാ സമാഹാരം.വടക്കാഞ്ചേരി പ്രസ് ക്ലബ് നടത്തിയ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിൽ രണ്ടാം സ്ഥാനം ലഭിച്ച തുള്ളൽ കലയിലെ പെണ്ണിടങ്ങളുടെ സംവിധായിക.
 കുഞ്ചൻ നമ്പ്യാർ
സ്മാരക സമിതി പ്രബന്ധരചനാ മത്സരം, പനമ്പള്ളി കോളേജ് കനക ജൂബിലി കവിതാരചനാ മത്സരം
 എന്നിവയിൽ ഒന്നാം സ്ഥാനം.
2013 ലെ പച്ചമഷി പുരസ്കാരം .

തൃശൂർ കരൂപ്പടന്ന ഗവ: ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക.

📚📚📚📚📚