06-08-18

മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ .

കെ. രേഖ എഴുതിയ ഈസ്റ്റർ ലില്ലി എന്ന കഥയാണ് ഈ ലക്കം ആഴ്ചപ്പതിപ്പിലെ വിരുന്ന്.
നല്ല കഥകൾ തുടരെ വരുന്നുണ്ടിപ്പോൾ. മാതൃഭൂമിക്കു നന്ദി. ക്ഷയിച്ച തറവാടുകളുടെയും ഭഗ്ന പ്രണയങ്ങളുടെയും എത്രയോ കഥ നാം വായിച്ചു - എന്നിട്ടും അവിടെ ഇനിയും കഥകളുണ്ട്;പുതിയകഥകൾ. കഥാകാരിയുടെ ക്രാഫ്റ്റും കയ്യടക്കവും വായനക്കാരനെ വശീകരിക്കുക തന്നെ ചെയ്യും.
പ്രസിദ്ധ കൊറിയൻ നോവലിസ്റ്റ് ഹാൻ കാങ് ന്റെ ദ് വൈറ്റ്‌ ബുക്ക് എന്ന പുതിയ നോവലി(?) നെ പരിചയപ്പെടുത്തുന്ന എൻ.ഇ.സുധീറിന്റെ ലേഖനം സുന്ദരം.
പേര് വെളിപ്പെടുത്താത്ത ഒരാഖ്യാതാവിന്റെ ആത്മ നിവേദനം പോലെയാണിതിന്റെ ആഖ്യാനം. മൂന്നു ഭാഗങ്ങളാണ് ഈ നോവലിനുള്ളത്. ഞാൻ, അവൾ, മറ്റ് സാക്ഷി'കൾ.
കൊറിയൻ സംസ്കാരത്തിൽ വെളുപ്പ് മരണത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായതിനാലാവാം നിഷ്കളങ്കയായ ഒരു പെൺകുഞ്ഞിന്റെ മരണത്തിന്റെ കഥ പറയാൻ ഈ പേര് സ്വീകരിച്ചത്.ഒരു ജീവിതത്തിന് ബദലാകാൻ മറ്റൊരു ജീവിതത്തിന് കഴിയുമോ എന്ന വലിയ ചോദ്യമാണ് ദ് വൈറ്റ് ബുക് മുന്നോട്ടുവയ്ക്കുന്നത്.സുധീർ നിരീക്ഷിക്കുന്നു. നോവൽ വായിപ്പിക്കും പോലെ നൽകിയ രണ്ടദ്ധ്യായത്തിന്റെ ചുരുക്കം ഈ ലേഖനത്തെ ലക്ഷ്യവേധിയാക്കുന്നു.

അഭിമുഖകളാണ് ആഴ്ചപ്പതിപ്പിന്റെ ശരീരം വായിക്കേണ്ട മൂന്ന് അഭിമുഖങ്ങൾ

"എന്റെ കഷായവും സന്യാസവും അവരെ വിറളിപിടിപ്പിക്കുന്നു"

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് വേപ ശ്യാംകുമാർ റാവു എന്ന ബ്രാഹ്മണ യുവാവ് ആര്യസമാജത്തിലൂടെ (പുതിയ ) ഹരിയാനയിലെത്തി ജാജറിലെ ഗുരുകുലത്തിലെത്തിയതും ആര്യസമാജത്തിന്റെ രാഷട്രീയ പാർട്ടിയായി ആര്യസഭ രൂപീകരിച്ചതും വേദ സമ്മതമായ സ്വകാര്യ സ്വത്ത് നിരാകരണം കമ്മ്യൂണിസമായി തെറ്റിദ്ധരിക്കപ്പെട്ടതും സ്വാമി അഗ്നിവേശായും ജെപിയുമായി സഹകരിച്ചതും
വാജ്പേയിയുമായുള്ള സംഭാഷവും (ജനതാ ഗവൺമെന്റിന് 2 വർഷത്തിലേറെ ആയുസുണ്ടാവില്ലെന്ന നിരീക്ഷണം) ദേവീ ലാലിന്റെ നീണ്ട കലഹവും ഒടുവിൽ രാഹുൽ പ്രധാനമന്ത്രിയാവാത്ത പ്രതിപക്ഷ ഭരണത്തെ സ്വപ്നം കാണുകയും ചെയ്യുന്ന രസകരമായ സംഭാഷണമാണ് സ്വാമി അഗ്നിവേശും മനോജ് മേനോനും തമ്മിൽ നടത്തുന്നത്.

" ചിത്രകാരർക്ക് ഇടമില്ല പക്ഷേ, ഇടമുണ്ടാക്കേണ്ട കാര്"
 എൻ.എൻ.റിംസണുമായി സുജിത് കുമാർ നടത്തുന്ന സംഭാഷണം കേരളത്തിലെയും ഇന്ത്യയിലെയും യൂറോപ്പിലെയും ചിത്രകല്ലുകാ സവിശേഷതകളും അടയാളപ്പെടുത്തലുകളും പരിശോധിക്കുകയും വർത്തമാന കേരളീയചിത്രകലയുടെപരിമിതിയും(അതു പരിഹരിക്കാനാവും കഥകൾക്ക് രേഖാചിത്രങ്ങൾക്കു പകരം സുന്ദര ചിത്രങ്ങൾ നൽകുന്നത് ) പ്രതിസന്ധിയും വിശദീകരിക്കകയും മതാത്മക രാഷ്ട്രീയത്തോടുള്ള സർഗ്ഗാത്മക പ്രതിരോധങ്ങളെപ്പറ്റി ആലോചിക്കുകയും ചെയ്യുന്നു.
ടി.എച്ച്.പി.ചെന്താരശ്ശേരിയുമായി സംസാരിച്ച് രേണുകമാറും രേഖാരാജും ചേർന്ന് തയ്യാറാക്കിയ ജീവിതക്കുറിപ്പ് നാം അവശ്യം വായിക്കണം.
       തിരുവല്ലക്കുന്ന് ഓതറയിലെ 75 പുലയ കുടുംബത്തിലൊന്നിലെ അംഗമായി ജനിച്ച കേശവൻ ടി. ഹീരാപ്രസാദും പിന്നെ ടി.എച്ച്.പി.ചെന്താരശ്ശേരിയുമായ കഥയല്ല, വിസ്മൃതിയിലാവാതെ അയ്യങ്കാളിയുടെ ജീവചരിത്രം - അതിനോടൊപ്പം പൊയ്കയിൽ അപ്പച്ചൻ, അയ്യാവു സ്വാമി, ആനന്ദ തീർത്ഥൻ, കുറുമ്പൻ ഭൈ പത്താൻ, കേശവൻ ശാസ്ത്രി, വെള്ളിക്കര ചോതി എന്നിവരേക്കുറിച്ചെല്ലാം എഴുതിയത് അച്ചടി മഷി പുരട്ടാനാവതെ വിഷമിക്കുന്ന - കണ്ടെടുപ്പുകളെയോർത്താണു നാം ആ നാമം ഓർക്കേണ്ടത്. തന്റെ അപ്പൂപ്പനുണ്ടായിരുന്ന 50 ഏക്കർ പറമ്പ് എവിടെപ്പോയെന്നന്വേഷിച്ചു തുടങ്ങിയ ആ അന്വേഷണ ജീവിതം നമ്മെ പലതും ചിന്തിപ്പിക്കും.
പഴയ സാമ്പ ഇനി തിരിച്ചു വരില്ല എന്ന എം, പി.സുരേന്ദ്രന്റെ ലോകക്കപ്പ് ഫുട്ബോൾ, രാമചന്ദ്രഗുഹയുടെ ഭൂതവും വർത്തമാനവും, കൽപ്പറ്റ നാരായണന്റെ എന്റെ ബഷീർ എന്ന പുസതകത്തെ പരിചയപ്പെടുത്തൽ കോളേജ് മാഗസിനിലെ ഹിരണ്വതിയുടെ കഥ ഫുഡ് "ബാൾ എന്നിവയും മാതൃഭൂമി വായിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.