06-03-19


ബഹുമാന്യരെ
[🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആറു മലയാളിക്ക് നൂറു മലയാളം എന്ന പരിപാടിയിലേക്ക് എല്ലാ തിരൂർ മലയാളികളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് കണ്ണൂർ ജില്ലയിലെ നമ്പൂതിരി സമുദായവുമായി ബന്ധപ്പെട്ട ഭാഷാ വിശേഷങ്ങളാണ് പങ്കു വെക്കുന്നത്. ഇവിടെ ആചാരങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ ഏറക്കുറെ കേരളത്തിലൊന്നാകെ ഉപയോഗിക്കുന്നവയാണ്
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
☘☘☘☘☘☘☘☘☘☘☘☘
നമ്പൂതിരി ഭാഷാഭേദം
[കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമുദായമാണ് നമ്പൂതിരി സമുദായം. മാത്രമല്ല സാമുദായികമായി
ഉയർന്നു നിൽക്കുന്ന
ഒരു സമൂഹം. ആചാരങ്ങളും മറ്റു കാര്യങ്ങളെല്ലാം തന്നെ മറ്റു സമുദായങ്ങളുടേതിൽ നിന്നും തികച്ചും വിഭിന്നമായിരിക്കുന്നു ഇവിടെ. അതിനാൽ ഭാഷാ വിശേഷങ്ങളും ഏറെ.
വെല്യട്ക്കള~വലിയ അടുക്കള
ബടുക്കിനി~വടക്കിനി
കൊട്ടില്~കൊട്ടിലകം
തേവാരം~നിത്യപൂജ
കൊളപ്പെര~കുളപ്പുര
വേളി~വിവാഹം
കുടിവെപ്പ്~വധുവിനെ വീട്ടിൽ കയറ്റുന്ന ക൪മം
സെവണ്ണി~മരണാനന്തരം നടത്തുന്ന അടിയന്തിരം
സമാവർത്തനം~ഉണ്ണി നമ്പൂതിരിമാർ വേദ പഠനം നടത്തുന്ന കാലം
കാളൻ~ഒരു തരം കറി
മൊളൂഷ്യം~ഒരു തരം കറി
ഇവരുപയോഗിക്കുന്ന പദങ്ങളുടെ സവിശേഷതകളാണ് ആദ്യം പരിഗണിക്കുന്നത്.

മറ്റു ചില പദങ്ങൾ നോക്കൂ
ചെല~ചില
ത് ന്ന് ണ്~തിന്നുന്നു
കോമ്പിര~കോമ്പുര
കൊടക്കണത്~കൊടുക്കുന്നത്
ആയ്ക്കോട്ട്~ആയ്ക്കോട്ടെ
എറക്കി~ ഇറക്കി
വടക്കോറം~വടക്ക്പുറം

അടിസ്ഥാന പദങ്ങൾ
അമ്മാത്ത്~അമ്മയുടെ ഇല്ലം
മന|ഇല്ലം~വീട്
ഉണ്ണി~ആൺകുട്ടി
കുട്ടി~പെൺകുട്ടി
ഉപനയനം~പൂണൂൽ ഇടുന്ന ക൪മം
ഓത്ത്~വേദ പഠനം

വിഭക്തി പ്രത്യയങ്ങൾ ചേരുമ്പോൾ
അവള വിളിയ്ക്കൂ~അവളെ വിളിക്കൂ
ഒക്കായി~ഒക്കെ ആയി
കുട്ടീടട്ത്ത് പറഞ്ഞു
മൂസ്സതിന് വെശക്ക്ണ് ണ്ട്
കാപ്പി കുടി കഴിഞ്ഞ് തേച്ചു കുളി

ക്രിയ
ഊണ് കഴിയ്ക്ക്യ~ഭക്ഷണം കഴിക്കുക
വര്അ~വരിക
പോവ്അ~പോകുക
നെലോളിക്ക്യ~നിലവിളിക്കുക
നെയ്യ് ഉപസ്തരിക്കുവ
~നെയ്യ് ഒഴിച്ചു കഴിക്കുക
സഹസ്രാവൃത്തി ജപിക്കുവ~ഗായത്രി മന്ത്രം നൂറു പ്രാവശ്യം ഉരുവിടുക
ബാലാമ്മ~സ്വന്തം ഇല്ലക്കാരായ കുട്ടികൾ പ്രസവിച്ചാൽ അനുഷ്ഠിക്കുന്ന വിലക്കാചാരം
ജാത ക൪മം~ജനിച്ചാലുടൻ ചെയ്യുന്ന കർമങ്ങൾ
കുടിവെപ്പ്~വധുവിനെ ഭ൪തൃ ഗൃഹത്തേിലേക്ക് ആനയിക്കുന്ന ചടങ്ങ്
പിണ്ഡാടിയന്തിരം~മരിച്ചു പതിനൊന്നാം നാൾ നടത്തുന്ന ശേഷക്രിയ
സെവണ്ണി അടിയന്തിരം~മരിച്ചു പന്ത്രണ്ടാം നാൾ നടത്തുന്ന ശേഷക്രിയ
പോകുന്നു എന്നതിന് "പോവ്വണ്" എന്നും നിന്നിരുന്നു എന്നതിന് "നിന്നേ൪ന്ന്" എന്നും പറയുന്നു.

ഭാഗ്യംല്യ~ഭാഗ്യമില്ല
കുട്ട്യോള്~കുട്ടികൾ
പണ്യൊക്കെ~പണിയൊക്കെ
മഹൻ~മകൻ
പഗലൂണ്~പകലൂണ്
അവദ്ധം~അബദ്ധം

ബന്ധ പദങ്ങൾ
അപ്പാമ/അപ്പുമ്മ~അച്ഛന്റെ അമ്മ
പേരമ്മ~അമ്മയുടെ മൂത്ത സഹോദരി
ചിറ്റമ്മ~അമ്മയുടെ ഇളയ സഹോദരി
വെല്യമ്മ~അമ്മയുടെ മൂത്ത സഹോദരി
അപ്പ~അച്ഛൻ
കുഞ്ഞമ്മ~അച്ഛന്റെ അനിയന്റെ ഭാര്യ
ഏട്ടി~ചേച്ചി
മൂസ്സ്~ജ്യേഷ്ഠൻ
അപ്പാപ്പൻ~അച്ഛന്റെ അച്ഛൻ
വെല്യമ്മാവൻ~വലിയ കാരണവ൪
അഫ്ഫൻ/ചിറ്റപ്പൻ~അച്ഛന്റെ ഇളയ സഹോദരൻ/അമ്മയുടെ ഇളയ സഹോദരി ഭർത്താവ്
പുല്ലിംഗം         സ്ത്രീലിംഗം
പരമേശ്വരൻ      സരസ്വതി
രാമൻ                  ആനന്ദവല്ലി
വാസുദേവൻ      ലളിതാംബിക
മഹേശ്വരൻ         ലക്ഷ്മിക്കുട്ടി
അഷ്ടമൂ൪ത്തി
ഇവരുടെ പേരുകളിലും സവിശേഷത പ്രകടമാണ്. പുരാണങ്ങളിലെ പേരുകൾ പലരും ഉപയോഗിക്കുന്നു. പേരിടൽ ക൪മം നടത്തുമ്പോൾ സാധാരണ ആദ്യത്തെ ആൺകുട്ടിയ്ക്ക് പിതാവിന്റെ പിതാവ് അഥവാ അപ്പാപ്പന്റെ പേരു നൽകുന്നു. മൂത്തത് പെൺകുട്ടിയായാൽ
അച്ഛന്റെ അമ്മയുടെ പേര് നൽകുക പതിവാണ്.
അവളിന്നലെ വന്നൂട്ടോ
അവളവ്ട നിയ്ക്കട്ടെ.
[അവളിന്നലെ വന്നു, അവളിവിടെ നിൽക്കട്ടെ)

ക്രിയകൾ വ്യത്യസ്ത കാലങ്ങളിൽ

ഭൂതം                          
പോണ്ടയാർന്നു~പോകേണ്ടതായിരുന്നു
പോണയ്ര്ന്നു~പോകണമായിരുന്നു
പോകേണ്ടിണ്ടാ൪ന്നു~പോവേണ്ടതുണ്ടായിരുന്നു

വർത്തമാനം            
പോകേണ്ടിണ്ട്~പോകേണ്ടതുണ്ട്
പോണ്ടയാണ്~ പോകേണ്ടതാണ്
പോകേണ്ടയിണ്ട്~പോകേണ്ടിയിരിക്കുന്നു

ഭാവി                      
പോവേണ്ടിയിരിക്കും~പോകേണ്ടിയിരിക്കും
പോവേണ്ടയാവും~പോകേണ്ടതാവും
പോണായിരിക്കും~ പോകേണമായിരിക്കും

വാക്യ പഠനം
സാധാരണ കർത്താവ്, ക൪മം, ക്രിയ എന്ന രീതിയിലാണ് വാക്യ ഘടനാ ക്രമം.
ഉദാ: "അച്ഛൻ വധുവിനെ താലികെട്ടി ഏൽപ്പിക്കും".
കർത്താവ്, ക്രിയ, ക൪മം എന്ന രീതിയിലുള്ള വാക്യ ഘടനയും കാണാം.
ഉദാ: " ഞങ്ങള് നിത്യപൂജ നടത്തുന്നത് തെക്കിനിയിൽ വെച്ചാണ് ".
ചിലപ്പോഴെങ്കിലും ക൪മം, കർത്താവ്, ക്രിയ രീതിയിലുള്ള വാക്യങ്ങളും കണ്ടു വരുന്നു.
ഉദാ: " നെയ്യ് ഉപസ്തരിച്ചേ ഞങ്ങള് കഴിക്കൂ.... "
ക൪മം, ക്രിയ, കർത്താവ് എന്ന രീതിയിലും ചിലപ്പോൾ.
ഉദാ: "ഭക്ഷണം കഴിയ്ക്ക്യ തേവാരത്തിനു ശേഷാണ്".
"പൂണൂലിട്ട് തരും ആചാര്യൻ"
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

നമ്മുടെ ഗ്രൂപ്പ് അംഗമായ സീതാദേവി ടീച്ചറുടെ സഹോദരനും കതിരൂർ ഗവ. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനുമായ ശ്രീമാൻ ദാമോദരൻ നമ്പൂതിരിയുമായി നടത്തിയ അഭിമുഖം👆
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

https://youtu.be/zslD57xMZ1A

പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമായുള്ള അഭിമുഖം. മനോരമ ന്യൂസ് ചാനൽ👆