05-08-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജൂലെെ 30മുതൽ ആഗസ്റ്റ്5വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔸🔹🔸🔹🔸🔹🔸🔹🔸🔹
അവതരണം
പ്രജിത.കെ.വി
( GVHSS ഫോർ ഗേൾസ്.തിരൂർ )
അവലോകനസഹായം
ശിവശങ്കരൻ മാഷ് 
( GHSS.തിരുവാലി )
(അവലോകനദിവസങ്ങൾ_വ്യാഴം, വെള്ളി)
സുജാതടീച്ചർ
(GHSS_പൂയപ്പള്ളി)
(അവലോകനദിവസങ്ങൾ_തിങ്കൾ, ചൊവ്വ)
🔹🔸🔹🔸🔹🔸🔹🔸🔹🔸

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി.തിരുവാലി ഹയർസെക്കന്ററി സ്ക്കൂളിലെ ശിവശങ്കരൻ മാഷിന്റെ യും പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടേയും സഹായമാണ് ഇത്തവണ സ്വീകരിച്ചത്.
എല്ലാ പംക്തികളും ലഭിച്ച ഒരു വാരമായിരുന്നു ഈ വാരം എന്ന് അഭിമാനത്തോടെ പറയട്ടെ എല്ലാ പംക്തികളുംഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .


ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

30-7-18_തിങ്കൾ
സർഗസംവേദനം
അവതരണംരതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
🌷🌷🌷🌷🌷🌷🌷🌷🌷

തിരൂർ മലയാളത്തിന്റെ കീർത്തി നാടെങ്ങും പരന്നതിന്റെ സന്തോഷം പങ്കു വയ്ക്കുന്നതോടൊപ്പം ഇനിയും ഏറെ ഉയരങ്ങളിലെത്താൻ നമുക്ക് കഴിയട്ടെ എന്നാശംസിക്കുകയും ഇതിന്റെ തലതൊട്ടപ്പൻമാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു കൊണ്ട് തിങ്കളിലേക്ക്🌷🌷

സർഗസംവേദനത്തിന്റെ അവതാരകൻ രതീഷ് മാഷ് തിങ്കൾ ദിവസത്തെ അക്ഷരാർത്ഥത്തിൽ  സന്തോഷ പ്രദമാക്കി മാറ്റി.ചുള്ളിക്കാടിന്റെ ജന്മദിനത്തിന് അർഹിക്കുന്ന പിറന്നാൾ സമ്മാനം തന്നെ കൊടുത്തുകൊണ്ട് ചിദംബരസ്മരണ വിസ്മയ സ്മരണയാക്കി,

വ്യത്യസ്തമായ അനുഭവ പരമ്പരകളിലൂടെ മനസിനെ വിസ്മയിപ്പിക്കുന്ന ചിദംബര സ്മരണ മറച്ചു വയ്ക്കലുകളില്ലാതെ ജീവിതത്തെ തുറന്നു കാണിക്കുന്നു. വലിയ തറവാട്ടിൽ ജനിച്ചിട്ടും കടുത്ത പട്ടിണിയുടെ കൂട്ടുകാരനായ ചുള്ളിക്കാടിന്റെ അനുഭവങ്ങൾ പച്ചയായ അവതരണം കൊണ്ട് വായനക്കാരനെ പൊള്ളിക്കുന്നു🌷

ജീവിതം ഒരു മഹാദ്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് നമുക്ക് വേണ്ടി കാത്തു വച്ചിരിക്കും എന്ന ചുള്ളിക്കാടിന്റെ വാക്കുകൾ ഓർത്തു കൊണ്ട് ഫാത്തിമ റിസ് ലയ്ക്കും രതീഷ് മാഷിനും ഒരിക്കൽ കൂടി അഭിനന്ദനം അറിയിക്കുന്നു '👍👍

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളിലെ കഥാപാത്രങ്ങളിലൂടെ രതീഷ് മാഷ് നടത്തിയ യാത്രയും അഭിനന്ദനീയം -👍🌹

31. 7 .18_ചൊവ്വ
ചിത്രസാഗരം
☄☄☄☄☄☄☄☄

ജൂലായ് മാസത്തിന്റെ അവസാന ദിവസം മനസിൽ ഒരു സാഗരം തന്നെ സൃഷ്ടിച്ചു കൊണ്ട് പ്രജി ചിത്ര സാഗരത്തിന്റെ രണ്ടാം ഭാഗവുമായി കടന്നു വന്നു.GHS ആതവനാടിലെ ചിത്രകലാധ്യാപകനെ ഓടിച്ചിട്ട് പിടിച്ച് ഗുഹാചിത്രങ്ങൾക്കു ശേഷമുള്ള ചിത്രകലയുടെ അവസ്ഥയിൽ നിന്ന് ചുമർചിത്ര ങ്ങളിലെത്തിച്ച രീതി അഭിനന്ദനീയം.ഒരു UP കുട്ടിയുടെ ശബ്ദം പോലെ പ്രജിയുടെ ശബ്ദവുo സുന്ദരം❣

നവീന ശിലായുഗത്തിൽ വയനാട്ടിലെ എട യ്ക്കലിൽ മാത്രം കണ്ടു വന്ന , കല്ലിൽ കൊത്തിയുണ്ടാക്കിയ കൊത്തു ചിത്രങ്ങളിൽ തുടങ്ങി ശ്രീകാന്ത് കോട്ടക്കൽ തയ്യാറാക്കിയ പത്രവാർത്തയിലൂടെ കൊത്തു ചിത്രങ്ങളുടെ പ്രസക്തഭാഗങ്ങളിലൂടെ  പഞ്ചവർണപ്പൊടികൾ കൊണ്ട് "കളമെഴുത്ത് " നടത്തി കുല വൃത്തിയായി കളമെഴുത്ത് സ്വീകരിച്ചിട്ടുള്ള കുറുപ്പന്മാരെ കാണിച്ചു തന്ന് പഞ്ചവർണപ്പൊടികൾ പരിചയപ്പെടുത്തി ചിത്രങ്ങൾ വരയ്ക്കുന്ന രീതിയും ചിത്രങ്ങളും സമ്മാനിച്ച ശേഷം കോലെഴുത്തും നടത്തി മടങ്ങിയെത്തിയ മോളേ പ്രജീ എന്താണിതിനൊക്കെ പകരം തരിക? അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ഇതാ പിടിച്ചോളൂ.💐💐💐😘😘😘😘

 തുടർന്നെന്തായിരുന്നു പുകില്? ഒരാൾക്കും കിട്ടാത്ത മാതിരി അഭിനന്ദനപ്രവാഹം, അഭിപ്രായ പ്രകടനങ്ങൾ ,. നാട്ടിലെ (കൊല്ലം)കോട്ടുക്കൽ ഗുഹയേ ഓർത്തു ഞാനും രതീഷ് മാഷ്, ഹരിദാസ് മാഷ്, രജനി, വാസുദേവൻ മാഷ്, (ഗുരുവായൂരിൽ ദേശീയ ചിത്ര പ്രദർശനം) ശങ്കരൻ, ഗഫൂർ മാഷ്, വിജു ,പ്രീത, കൃഷ്ണദാസ് സാർ, പ്രമോദ് സാർ, എന്റെ  വർമാജി, ശ്രീക്കുട്ടി, തുടങ്ങി പ്രഗൽഭരുടെ അഭിപ്രായ പ്രകടനങ്ങൾ ,കല ടീച്ചർ മാലിനിയിൽ ഒരു അലക്ക് അലക്കിയപ്പോൾ ഹമീദ് മാഷിന്റെ കേകയിലെ മറു അലക്ക്.... ആകെ ജഗപൊക. മിടുക്കിക്കുട്ടീ... അടുത്തയാഴ്ച കൂടുതൽ വ്യത്യസ്തമാകാൻ പ്രാർത്ഥിക്കുന്നു.❣❣❣🌹🌹🌹🌹🌹🌹🌹

🔸🔹🔸🔹🔸🔹🔸🔹🔸

ആഗസ്റ്റ് 1_ബുധൻ
 📒   ലോകസാഹിത്യം 📒
അവതരണം_വാസുദേവൻമാഷ് (MMMHSSകൂട്ടായി)
🔸🔹🔸🔹🔸🔹🔸🔹🔸
 ബമ്പർ ചോദ്യം കൃത്യം 8.20ന് പ്രത്യക്ഷപ്പെട്ടു. പ്രജിത ജോർജ്ജ് ഓർവെൽ  എന്ന ഉത്തരം നൽകുകയും ചെയ്തു.തുടർന്ന് അവതാരകൻ എഴുത്തുകാർ പിന്തുടരേണ്ട ആറ് നിയമങ്ങളെ കുറിച്ച് ലേഖനവുമിട്ട് അപ്രത്യക്ഷനായി..
കാത്തിരുന്ന്..കാത്തിരുന്ന്..
🌷കാത്തിരിപ്പ് ഒരു മണിക്കൂർ നീണ്ടപ്പോൾ അവതാരകൻ എവിടെപ്പോയി എന്ന സംശയം... എല്ലാ കാത്തിരിപ്പിനും വിരാമമിട്ട് യാത്രയിലായിരുന്നു താൻ എന്ന് വെളിപ്പെടുത്തി ഉഗ്രൻ ലേഖനങ്ങളുമായി വന്നു
  🌷 ജോർജ്ജ് ഓർവെൽ എന്ന ഭാരതീയ സാഹിത്യകാരനെക്കുറിച്ചുള്ള ഒരു സമഗ്ര പഠനം തന്നെയായിരുന്നു മാഷ്ടെ അവതരണം.
🌷 വാസുദേവൻമാഷ്ടെ കിടിലൻ അവതരണത്തിന് അശോക് സർ,സുദർശനൻ മാഷ്,സജിത്ത് മാഷ്,രതീഷ് മാഷ്,സബുന്നിസ ടീച്ചർ,ഗഫൂർ മാഷ്,സീത,രജനിടീച്ചർ, രജനി ടീച്ചർ ആലത്തിയൂര്, പ്രമോദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രജിത ആനിമൽ ഫാം എന്ന ഓർവെൽ കൃതിയുടെ ചുരുക്കം കൂട്ടിച്ചേർത്തു.

🔸🔹🔸🔹🔸🔹🔸🔹🔸

0⃣2⃣ 0⃣8⃣ 2⃣0⃣1⃣8⃣
വ്യാഴം

🎥 സിനിമാ ലോകം📽

അവതരണം: വിജു എം രവീന്ദ്രൻ (MSM HSS കല്ലിങ്ങപ്പറമ്പ്)

ലോക സിനിമാലോകത്തിലേക്ക് ജാലകം തുറക്കുന്ന വ്യാഴാഴ്ചയിലെ സിനിമാ ലോകം കൃത്യ സമയത്തു തന്നെ തുടങ്ങി ..

💿 എക്കാലത്തെയും മികച്ച അഞ്ച് വിദേശ സിനിമകളാണ് വിജു മാഷ് ഇന്ന് പരിചയപ്പെടുത്തിയത് .

📹 മൈക്കിലാഞ്ചലോ അന്റോണിയോണി യുടെ ബ്ലോ അപ് (1966) എന്ന ഇംഗ്ലീഷ് സിനിമയാണ് ആദ്യം പരിചയപ്പെടുത്തിയത്

📺 തുടർന്ന് 1970 ൽ പുറത്തു വന്ന ഇറ്റാലിയൻ സിനിമ ദി കോൺഫോർമിസ്റ്റ് (സംവി : ബർണാഡോ ബെർട്ടോളൂച്ചി) പരിചയപ്പെടുത്തി

📟 ശേഷം ജാൻ നെമക്കിന്റെ ചെക്ക് സിനിമ ഡയമണ്ട് ഓഫ് ദ നൈറ്റ് (1964 ) മൈക്കിൾ കർട്ടിസിന്റെ ഇംഗ്ലീഷ് സിനിമ കസാബ്ലാങ്ക (1942) എന്നിവ പരിചയപ്പെടുത്തി

📽 അവസാനമായി 1980 ൽ പുറത്തു വന്ന ഡേവിഡ് ലിഞ്ചിന്റെ ബ്ലൂ വെൽവറ്റ് എന്ന ഇംഗ്ലീഷ് സിനിമയും പരിചയപ്പെടുത്തി

🎬 ഓരോ സിനിമയുടെയും വീഡിയോ ലിങ്ക് പരിചയപ്പെടുത്തിക്കൊണ്ട് പ്രജിതയുമെത്തി

🔴 രതീഷ് മാഷ് ,ഗഫൂർ മാഷ് ,പ്രമോദ് ,രജനി എന്നിവർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി ...

🔸🔹🔸🔹🔸🔹🔸🔹🔸🔹

0⃣3⃣ 0⃣8⃣ 2⃣0⃣1⃣8⃣
വെള്ളി

💾 സംഗീത സാഗരം 💾

അവതരണം: രജനി ടീച്ചർ ( GHSS പേരശ്ശനൂർ)

🎷 വെള്ളിയാഴ്ച ഗസൽമഴ പെയ്തിറങ്ങിയ സംഗീതദിനമായി ..
കഴിഞ്ഞ ദിവസം അന്തരിച്ച ഗസൽ സുൽത്താൻ ഉമ്പായിയ്ക്ക് പ്രണാമമർപ്പിച്ചു കൊണ്ടാണ് രജനി ടീച്ചർ ഇന്ന് ഗസൽ തെരഞ്ഞെടുത്തത്

🎺 ജനപ്രിയ സംഗീതശാഖയായ ഗസലിനെ കുറിച്ച് സമ്പൂർണ വിവരണവും, ഗസൽ മാന്ത്രികൻ ഉമ്പായിയുടെ സംഗീത ജീവിതവും ,പ്രശസ്തരായ ഗസൽ ഗായകരേയും ടീച്ചർ പരിചയപ്പെടുത്തി

🎼 ഉമ്പായിയുടെ എക്കാലത്തെയും മികച്ച ഗസലുകളുടെ ഓഡിയോകൾ , ഗസൽ ഗായകരുടെ ഫോട്ടോകൾ ,ഗസൽ അവതരണ വീഡിയോകൾ എന്നിവ ടീച്ചർ പരിചയപ്പെടുത്തി ..

🎹 പിന്നീട് കൂട്ടിച്ചേർക്കലുകളുടെ പെരുമഴ തന്നെയായിരുന്നു...

അരുൺ മാഷും കൃഷ്ണദാസ് മാഷും ഗസലുകളുടെ ചരിത്രവും വളർച്ചയും വിശദമായി പരിചയപ്പെടുത്തി ..

📺 പ്രവീൺ മാഷ് രജനിടീച്ചർ ഇതിന് മുമ്പ് അവതരിപ്പിച്ച ഗസൽ  ലിങ്കുംബാബുരാജ്മാഷ് ഗസൽ അവതരണ വീഡിയോകളും പോസ്റ്റ് ചെയ്തു

🔵 തുടർന്ന് നടന്ന ചർച്ചയിൽ ഗഫൂർ മാഷ് ,ബിജു മാഷ് ,വാസുദേവൻ മാഷ് ,അബി ,രവീന്ദ്രൻ ,രതീഷ് ,ശിവശങ്കരൻ ,പ്രജിത ,സീത ,കല ടീച്ചർ ,അശോക് സാർ എന്നിവർ അഭിപ്രായം രേഖപ്പെടുത്തി ...

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

ആഗസ്റ്റ് 4_ശനി
 📒  നവസാഹിതി📒
അവതരണം_സ്വപ്നറാണി ടീച്ചർ(ദേവധാർ ഹയർ സെക്കന്ററി സ്ക്കൂൾ,താനൂർ)
〰〰〰〰〰〰〰〰

ഒരുഗ്രൻ സദ്യ തന്നെയായിരുന്നു ഇന്നത്തെ നവസാഹിതി യിലൂടെ അവതാരക സ്വപ്നടീച്ചർ നമുക്ക് വിളമ്പിത്തന്നത്.ഓരോ വിഭവവും ഏറെ ആസ്വാദ്യകരം👌👌

🌈 മോഹനകൃഷ്ണൻകാലടി എഴുതിയ ആസ്പത്രി യിൽ കവിതയും,മഴയും,ജീവിതവും ഇഴചേരുന്ന ആശുപത്രി ...മഴവില്ല് ബാക്കിയാവുന്നിടത്തോളം കവിതയ്ക്ക് സ്റ്റെന്റ് ഇടേണ്ടല്ലോ എന്ന തിരിച്ചറിവ്..
🌈ഉയരങ്ങൾ തേടിയുള്ള യാത്രയിൽ കെെവിട്ടുപോയ ഓർമ്മകളെ ഓർമ്മപ്പെടുത്തുന്നു ഷാനിൽ തന്റെ പേരില്ലാക്കവിതയിൽ..
🌈 ജിംഷാദ് എഴുതിയ കവിതയിൽ  അമ്മ മരിച്ചുപോയെന്ന് പറയാതെ പറഞ്ഞ് മനസിൽ നോവ് നിറയ്ക്കുന്നു.നെയ്പായസം ഓർമ്മ വന്നു😔
🌈വീട് ജീവിച്ചിരിക്കുന്നവരെ മരണംവവരെ കാത്തു വെയ്ക്കുന്ന ലോക്കറാണെന്ന് സജീവൻ പ്രദീപ് പറഞ്ഞപ്പോൾ ഒരു ചോദ്യം മനസിൽ വരുന്നു... അപ്പോ വീടില്ലാത്തവരോ🤔
🌈കണ്ണതിരുകളിൽ കഥ വരച്ച് തന്നെ സുന്ദരിയാക്കിയ സുറുമക്കോലിനെയും ബാല്യകാലത്തെയും ഓർമ്മിപ്പിക്കുന്നു റൂബി നിലമ്പൂർ തന്റെ സുറുമ യിലൂടെ..ഈ കവിത ഗായത്രിച്ചേച്ചി വായിച്ചതും സൂപ്പറായി👌
🌈 അവന്റെ വാരിയെല്ല് എന്ന കവിതയിൽ സംഗീത ഗൗസ് ഒരു സ്ത്രീയുടെ..ശരീരം മാത്രമാകാൻ വിധിക്കപ്പെട്ട സ്തീയുടെ ആത്മസംഘർഷങ്ങളെ അതേ ചൂടിൽ ആവിഷ്ക്കരിക്കുന്നു..
(റൂബിത്ത,സംഗീതച്ചേച്ചി,ഗായത്രിച്ചേച്ചി_ഈ മൂന്നാളും ഞങ്ങളുടെ തിരൂർ ഗേൾസിലെ പൂർവവിദ്യാർത്ഥിനികളാണെന്നത് എന്നിൽ സന്തോഷം നിറയ്ക്കുന്നു)
🌈 ബിജുവവളയന്നൂർ എഴുതിയ ഉമ്പായി ഭൂമിയിലാകെ ഗസൽ മഴ നനച്ച് പടിയിറങ്ങിപ്പോയ ഉമ്പായിക്കുള്ള ആദരാഞ്ജലി തന്നെ🙏
🌈 പ്രദീപ് രാമനാട്ടുകര യുടെ ഇഷ്ടം ആ പൂവിൻ മനസുപോലെ ഇഷ്ടായി🌹
🌈 ഒരു ഏകാകിയുടെ തുടക്കം...അവസ്ഥാന്തരങ്ങൾ കാണാം ഒറ്റയ്ക്കാവുന്നവരിൽ
🌈തുടർന്ന് വിജുമാഷ് പോസ്റ്റ് ചെയ്ത ലാലു വിന്റെ കവിതകൾ...പറയാൻ വാക്കുകളില്ല🙏👌👌
🍬മംഗ്ലീഷ് സംസ്ക്കാരത്തെ ഓർമ്മപ്പെടുത്തുന്നു അമ്മ
🍬വേനൽമഴയായ് പെയ്ത് കണ്ണീർമഴയായ് നനഞ്ഞിറങ്ങുന്ന കവിതയാണ് വേനൽമഴ
🍬സമൂഹത്തിന്റെ സദാചാരത്തിന്റെ അലിഖിത കൂട്ടിലൊതുക്കിവെച്ച പ്രണയം കാണാം അവൾ എന്ന കവിതയിൽ
🍬 ഏകത്വം ...ശരിയാണ്..നാനാത്വത്തിൽ ഏകത്വം എന്ന ആശയം തന്നെ പിച്ചിച്ചീന്തപ്പെടുന്നു
🍬എന്റെ എന്ന അവകാശം സ്ഥാപിച്ചെടുക്കാനുള്ള ത്വരയിൽ വരുന്ന നഷ്ടം സ്വകാര്യസ്വത്ത് എന്ന കവിതയിൽ കാണാം
🍬 മരിച്ചവൾ എന്ന കവിതയിലാകട്ടെ പ്രണയിച്ചവനെ/ളെ നഷ്ടപ്പെടുന്നത് മരണതുല്യമായി കാണുന്നു...
🍬 വിധവ ഇതു വരെ ഞാൻ വായിച്ച ലാലുകവിതകളിൽ ഏറെ വ്യത്യസ്തം👌👏
🌈ഇന്ന് നമ്മുടെ ഗ്രൂപ്പംഗങ്ങൾ നാലു പേർ സ്വന്തം കവിതകളുമായി രംഗത്തെത്തി..തുടർന്നുള്ള ആഴ്ചകളിൽ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു..
🍬 ജ്യോതിടീച്ചർ എഴുതിയ മീശയ്ക്കുള്ള മറുപടി യിൽ മീശയുടെ വ്യത്യസ്ത ഭാവങ്ങൾ ആദ്യം നമ്മിൽ പുഞ്ചിരി വിടർത്തും...പിന്നെയൊരുഴുക്കാണ്...ചിന്തയുടെ വിവിധ തലങ്ങളിലേക്ക്....👏👌
🍬 ജിത ടീച്ചർ എഴുതിയ പ്രിയ ഹനാൻ തീർത്തും ആനുകാലികപ്രസക്തം.🙏
🍬 കൃഷ്ണദാസ് മാഷ്  എഴുതിയ മഴ ആനുകാലികവിഷയത്തിലേക്ക് വിരൽ ചൂണ്ടുന്ന ആശയസമ്പന്നമായ കവിത👌
🍬 ശ്രീല അനിൽ ടീച്ചർ എന്ന എന്റെ ശ്രീ....ഇന്നും നമ്മളെ മഴയിൽ നനച്ചു..അതും പ്രണയാതുരമായി..❤
🌈 ഷനിൽ എഴുതിയ മീശ പ്രതീക്ഷിച്ചപോലെ മീശ യുമായി ബന്ധപ്പെട്ടതു തന്നെ... ആനുകാലികം
🌈ഇടയ്ക്കും തലയ്ക്കും തുടർന്നും ഒരു നീണ്ട നിര അഭിനന്ദനപ്രവാഹം തന്നെ  നവസാഹിതിയിൽ ഉണ്ടായി.. സബുന്നിസ ടീച്ചർ,ഷമീമ ടീച്ചർ,കൃഷ്ണദാസ് മാഷ്,ബാബുരാജ്മാഷ്,സീത,ഗഫൂർ മാഷ്,ദീപ,സുജ,വിജുമാഷ്,രജനി ടീച്ചർ,ഹരിദാസ്മാഷ്, ശിവശങ്കരൻ മാഷ്, രവീന്ദ്രൻ മാഷ്... ..എല്ലാവരും ചേർന്ന് നവസാഹിതിയെ സമ്പന്നമാക്കി...
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

ഇനി താരവിശേഷങ്ങളിലേക്ക്...
ആർക്ക് കൊടുക്കണം താരപദവി എന്ന സംശയത്തിലായിരുന്നു...അവസാനതീരുമാനം രണ്ടുപേർക്ക് കൊടുക്കാമെന്നായി
നവസാഹിതിയെ സർഗസമ്പുഷ്ടമാക്കിയ സ്വപ്നടീച്ചറും,ഉമ്പായി സ്മരണാഞ്ജലി നടത്തിയ രജനി ടീച്ചറും ആകട്ടെ ഈയാഴ്ചയിലെ മിന്നും താരങ്ങൾ
സ്വപ്നടീച്ചർ & രജനിടീച്ചർ....അഭിനന്ദനങ്ങൾ🌷🌷👏👏🌹🌹

ശ്രദ്ധേയമായ പോസ്റ്റുകൾ ഒരുപാട് ഉണ്ടായി എന്നത് മനസിന് തൃപ്തി നൽകുന്നു.അതിലും ഒരു സംശയം അനുഭവപ്പെട്ടിരുന്നു..എല്ലാം ഒന്നിനൊന്ന് മെച്ചം

ആഗസ്റ്റ് 1 ന് വെെകിട്ട് 5.17ന് ഹരിദാസ് മാഷ് പോസ്റ്റ് ചെയ്ത കളംപാട്ട് ഓഡിയോ ആകട്ടെ ഇത്തവണ ശ്രദ്ധേയമായ പോസ്റ്റ്
ഹരിദാസ്മാഷേ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌷👏🌷

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു
🙏🙏🙏🙏