05-01

സംഗീത സാഗരം
രജനി

സംഗീത സാഗരത്തിൽ
🦋 ബിഹു സംഗീതം🦋

Bihugeet

Bihu is the most celebrated festival in assamese culture. These festivals are celebrated thrice in a year with different ways. Among the three Rongali or Bohag Bihu is the most celebrated and then comes Bhogali or Magh Bihu. Kongali or Kati Bihu is celebrated in a poor way. Bohag bihu brings a wind full of sound of dhol-pepa with melodiuos songs to the every corners of Assam. These songs represent the joy of the colorful society of the place are called Bihugeet.Bihugeet performed through Bihu dance in the festival of Bihu. The songs have themes of romance, love, nature and incidents. The dance is celebrates in group by young girls and boys.Bihugeets usually have wide range of lyrics from the nature's beauty to lover's expression, from social awarenees to humarous stories. Bihu is the most popular folk song of Assam and is widely known across India. It is part and parcel of the most important festival of the region. It symbolizes colourful and rich culture of Assamese people.

നിങ്ങളുടെ വിഷു ഞങ്ങളുടെ ബിഹുവാണ്.’ ആസാമി സാഹിത്യകാരൻ ബിപുൽ റേഗൻ എഴുതുന്നു.

വീടിന്റെ മുറ്റത്ത് അതിരിൽ എന്റെ പൂമരം നിറയെ പൂവിട്ടിരിക്കുന്നു. ഓർ‌മയിൽ കഴിഞ്ഞ കുറേ വർഷമായി ഈ മരം ഇങ്ങനെ തന്നെയുണ്ട്, ഒരു മാറ്റവുമില്ലാതെ. മാർച്ച് മാസം തീരുമ്പോഴേക്കും ഇലയെല്ലാം പൊഴിക്കും. പുതിയ തളിരുകളിൽ നിറയെ പൂമൊട്ടുകളാകും. ഏപ്രിലെത്തിയാൽ അതങ്ങനെ വിടർന്നു ചിരിച്ചു നിൽക്കും. എന്റെ മുറ്റത്തേക്ക് ബിഹുവിനെ എതിരേൽക്കുന്ന ഈ മരം കണിക്കൊന്നയല്ല. മരത്തിൽ പറ്റി നിന്നു വളരുന്ന ‘കപ്പൗഫൂൽ’ എന്നു ഞങ്ങൾ ആസാമുകാർ വിളിക്കുന്ന ഒരു തരം ഓർക്കിഡിന്റെ പൂക്കളാണത്. ഞങ്ങളുടെ സംസ്ഥാന പുഷ്പം. പക്ഷേ, മലയാളം മണക്കുന്ന ഓർമകളിൽ തൊങ്ങലുകൾ തൂക്കി ഇവൻ കൊന്നപ്പൂ ചന്തം കൊണ്ടു വരും.

2009 ലാണ് ആദ്യമായി ഞാൻ കേരളത്തിലെത്തിയത്. മജൂലിയിലെ വലിയ ദ്വീപിന്റെ നാട്ടിൽ നിന്നു വരുമ്പോൾ കേരളം എനിക്ക് അത്ഭുതമായിരുന്നു. വെളളം വട്ടമിട്ട തുരുത്തുകൾ, മുറ്റം നിറഞ്ഞ് വെളളം. ചിലയിടങ്ങളിൽ നീണ്ടു നീണ്ടു പോകുന്ന മണൽപരപ്പ്. പക്ഷേ, മണ്ണിലും മനസിലും ഇവിടെ ആസാമുണ്ട്. തപ്പും മേളവുമായി കൃഷിയിടത്ത് ആഘോഷമൊരുക്കുന്ന പണിക്കാർ. വിളവെടുപ്പിന്റെ ആഘോഷമായി ഓണം. വിളയിറക്കാൻ വിഷു. രണ്ടു വിഷുക്കാലങ്ങളിൽ ഞാൻ കേരളത്തിലുണ്ടായിരുന്നു. അന്നു തൊട്ട് മനസിൽ തോന്നിയതാണ് ബിഹുവും വിഷുവിനും ചിലതൊക്കെ ഒന്നുപോലെ ഉണ്ടെന്ന്.

പൊലിപ്പാട്ടിന്റെ ആഘോഷം
ആസാമിന്റെ സ്വത്വം ബിഹുവിലാണ്. അതുകൊണ്ടാകും പലതരം ബിഹു ആസാമിനുണ്ട്. ഒക്ടോബർ മാസത്തിന്റെ മധ്യത്തിൽ കാതി ബിഹുവും ജനുവരിയിൽ മാഗ് ബിഹുവും ഏപ്രിലിൽ രൊംഗാളി ബിഹുവും. വിതയ്ക്കാനും വിളവിറക്കാനുമുളള സമയമെത്തി എന്നറിയിച്ചാണു രൊംഗാളി ബിഹു വരുന്നത്. പുതിയ പ്രതീക്ഷകൾ വിത്തിടുന്ന ആഘോഷമായതിനാൽ തന്നെയാകും ഈ ബിഹുവാണ് ആസാമിന്റെ മനസു സമൃദ്ധമാക്കുന്നത്. മലയാളം പുന്നെല്ലുമായി വയലിലേക്ക് ഇറങ്ങുമ്പോൾ ഇന്നാട്ടിലും കൃഷിയിടങ്ങളിൽ പൊലിമേളം തുടങ്ങും.

ആസാമി കലണ്ടറിലെ അവസാന മാസത്തിലെ അവസാന രാത്രിയിലാണ് ബിഹു ആരംഭിക്കുന്നത്. പുതുവർഷാരംഭം. മലയാളത്തിനുമുണ്ട് ഇതേ വിശ്വാസം. ബിഹു കൃഷിയുടെ ഉത്സവമാണ്. മണ്ണിലും ആകാശത്തും അനുകൂലമായ മാറ്റങ്ങൾ പ്രകടമാകുന്ന കാലം. പ്രാർഥനയും പ്രതീക്ഷയും നിറച്ച് ഭൂമിയെ ആരാധിക്കുന്നതിനൊപ്പം കഴിഞ്ഞ വിളവിന് നന്ദി പറയുകയും വേണം

ആശാമേഘം എന്ന എന്റെ മലയാള കവിതയിൽ മഴ കാത്തിരിക്കുന്ന കർഷക ദമ്പതികളുടെ മനസ് വരച്ചിട്ടിട്ടുണ്ട്. ‘ഞങ്ങൾ കൃഷിക്കാരാണ് എന്ന സ്വതന്ത്രമായ, ഒരു അഭിമാനം ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു കവിഞ്ഞു. മഴ പെയ്താൽ കൃഷി ചെയ്യാമെന്ന്, ഞങ്ങൾ മഴ മേഘങ്ങളെ കാത്തിരുന്നു....’ ആ മനസു തന്നെയാണ് ആസാമി ജനതയുടെ ഉളള്.

ജോർഹട്ട്, എന്റെ നാട്. ആറു നൂറ്റാണ്ട് ആസാം ഭരിച്ച ആഹോം രാജവംശത്തിന്റെ തലസ്ഥാനം. ആസാമിന്റെ വ്യാവസായിക ഭൂപടത്തിൽ പ്രധാന സ്ഥാനം ജോർഹട്ടിനുണ്ടെങ്കിലും ജനങ്ങളിൽ പകുതിയിലധികവും ഇപ്പോഴും കൃഷിയും മറ്റു ജോലികളും ചെയ്തു ജീവിക്കുന്നവരാണ്. ബിഹു ഇവിടേക്ക് വരുന്നത് വസന്തത്തിന്റെ വരവറിയിച്ചാണ്.

സൂര്യന്റെ ചൂട് ഏറ്റവും ഉയരുന്ന സമയമാണിത്. വസന്തത്തിന്റ ആരംഭം. അത് ആസാമുകാർക്ക് നിറങ്ങളുടെയും സുഗന്ധത്തിന്റേയും ഉത്സവമാണ്. ചിരിയുടേയും നൃത്തത്തിന്റേയും പാട്ടി ന്റേയും ആഘോഷം. എത്ര ചൂടുണ്ടെങ്കിലും അതിനെ ബ്രഹ്മപുത്രയുടെ ആഴങ്ങളിലേക്ക് എറിഞ്ഞു കളഞ്ഞ് ഞങ്ങൾ ഒത്തുകൂടും. പൂക്കളും അവയുടെ സുഗന്ധവും നിറഞ്ഞ വഴിയോരവും നദിക്കരയും കേരളത്തിലെ വിഷുക്കാലം ഓർമിപ്പിക്കും. നാലു പാടും വസന്തത്തിന്റ അടയാളങ്ങൾ. പക്ഷേ, ആസാമിൽ ഒരു കൊന്നമരം പോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഈ കാലത്ത് വിരിയുന്ന പൂക്കളധികവും ഇളം നിറമുളളവയാണ്. സൂര്യന്റെ അഗ്നി ആവാഹിച്ച് വിടരുന്ന തീത്തുളളികൾ പോലെയാണ് ഓരോ പൂവും.



പേരിനു പിന്നിൽ

ബിഹു അസമിന്റെ ദേശീയോത്സവമാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. അതിപ്രാചീനകാലം മുതൽ കർഷകരായിരുന്ന ദിമാസ ജനതയുടെ ഭാഷയിൽ നിന്നാണ് ബിഹു എന്ന വാക്ക് ഉണ്ടായത്. ബ്രായ് ഷിബ്രായ് ആണ് ഇവരുടെ പരമോന്നത ദൈവം. സമൃദ്ധിയും സമാധാനവും ഉണ്ടാകണമെന്ന പ്രാർത്ഥനയോടെ കർഷകർ വർഷത്തിൽ ആദ്യമായെടുക്കുന്ന വിള ബ്രായ് ഷിബായിയ്ക്ക് സമർപ്പിക്കുന്നു. ബിഷു എന്ന വാക്ക് ലോപിച്ചാണ് ബിഹു ആയി മാറിയത്. ഇതിൽ 'ബി' എന്നാൽ ചോദിക്കുക എന്നും 'ഷു' എന്നാൽ സമാധാനവും സമൃദ്ധിയും എന്നുമാണ്. എന്നാൽ 'ബി' എന്നാൽ ചോദിക്കുക എന്നും 'ഹു' എന്നാൽ നൽകുന്ന എന്നുമാണ് അർത്ഥമെന്നും ഒരു വാദമുണ്ട്.
ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌.. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും വിഷുവിൽ ഉണ്ട്.

ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽപുത്താണ്ടും ആഘോഷിക്കുന്നു.കർണാടകയിലും ആന്ധ്രാപ്രദേശിലുംഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ.


ഏപ്രിലിൽ.. ആസ്സാമിൽ വിരിയുന്ന... കപ്പൗഫൂൽ..
ഭൂപെൻ ഹസാരിക_ദാദാ സാഹിബ് ഫാൽക്കെ അവാർഡ്,പത്മശ്രീ പുരസ്ക്കാരം,പത്മഭൂഷൺ പുരസ്ക്കാരം എന്നിവ ലഭിച്ച പ്രശസ്ത ആസാമീസ് സംഗീതജ്ഞൻ..അദ്ദേഹം പാടിയ ഒരു ബിഹു ഗാനം



ബിഹു നൃത്തം അതിമനോഹരമാണ്. ഇരുപതിലധികം മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ നൃത്തം പുതുവർഷത്തെ വരവേറ്റുകൊണ്ടുള്ള ഉണർത്തുപാട്ടാണ്. ബിഹുവിന് പാടുന്ന ഗീതങ്ങൾ ഭൂമിദേവിയെ ഉത്തേജിതയാക്കുകയും അങ്ങനെ നല്ല വിളവ് ലഭിക്കുമെന്നുമാണ് കർഷകരുടെ വിശ്വാസം. നാടോടിനൃത്തത്തിന്റെ നിറവും താളവും ഈ നൃത്തത്തിന്റെ പ്രത്യേകതയാണ്. ബിഹുവിനോടനുബന്ധിച്ചുള്ള പാട്ടുകൾ നാടോടിപ്പാട്ടുകളാണ്. പ്രണയഗാനങ്ങളാണ് ഇവ. ഓരോ ഗ്രാമത്തിലും ചെറുപ്പക്കാർ ബിഹു വസ്ത്രങ്ങളുമണിഞ്ഞ് നൃത്തം ചെയ്യുന്നു. ഇത് മുകോളി ബിഹു(തുറന്ന ബിഹു) എന്ന പേരിലാണ് അറിയപ്പെടുന്നത്. ബിഹു ഗാനങ്ങൾ എല്ലാ തരം ആളുകൾക്കും പ്രിയമുള്ളതാണ്. ഈ ഗാനങ്ങളുടെ ഭാഷ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. പ്രാസം ഒപ്പിച്ചുള്ള ഈരടികളിൽ ഓരോ ഈരടിയും വ്യത്യസ്ത ഭാവങ്ങൾ ഉൾക്കൊളളുന്നവയാണ്. ലളിതമായ ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു. അസമീസ് സാഹിത്യത്തെ ബിഹു ഗാനങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബിഹു നൃത്തത്തിൽ നർത്തകരും സംഗീതജ്ഞരുമാണ് ആദ്യം വേദിയിലെത്തുക. പിന്നീട് നർത്തകികളെത്തുമ്പോൾ ആദ്യമെത്തിയ നർത്തകർ നർത്തകികളുടെ ഇടയിൽ കലർന്ന് നൃത്തം ചെയ്യും. ധോൾ എന്ന പേരുള്ള വാദ്യോപകരണം ബിഹു നൃത്തത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. ബിഹു നൃത്തത്തിനോടൊപ്പം പാടുന്ന പാട്ടുകൾ പുതുവത്സരത്തെ വരവേൽക്കുന്നു എന്ന അർത്ഥം വരുന്നതുമുതൽ ഒരു കർഷകന്റെ നിത്യജീവിതമോ അസമിനെ മുൻകാലങ്ങളിൽ ആക്രമിച്ചവരെക്കുറിച്ചോ ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ഹാസ്യാത്മകമായോ അവതരിപ്പിക്കുന്നവയായിരിക്കും.
കടപ്പാട്..വിക്കിപീഡിയ