03-10-17

ദൃശ്യകലയുടെ വരമൊഴിയിണക്കം
പ്രജിത


സുഹൃത്തുക്കളെ,
       'ദൃശ്യകലയുടെ വരമൊഴിയിണക്ക'' ത്തിന്റെ നാൽപ്പത്തിയാറാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം 
 യക്ഷഗാനം


ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെഒരു നാടോടി കലാരൂപമാണ് യക്ഷഗാനം.കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെതനത് നൃത്തകലയായ കഥകളിയുമായിനല്ല സാമ്യമുള്ള കലവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”. പക്ഷേ‍ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്. കർണ്ണാടകത്തിലെഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡഎന്നീ ജില്ലകളിലും, കേരളത്തിലെകാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാര‍ങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. നൃത്തവുംഅഭിനയവും സാഹത്യവുംസംഗീതവുമെല്ലാം ചേർന്ന യക്ഷഗാനംകാസർഗോഡു മുതൽ വടക്കോട്ടുള്ളകൊങ്കൺ തീരങ്ങളിൽ ചിലേടത്താണ് ഇപ്പോഴുമുള്ളത്. കാസർ കോഡ് ജനിച്ചപാർഥിസുബ്ബനാണ് യക്ഷഗാനത്തിന്റെ പിതാവ് എന്ന് പറയപ്പെടുന്നു

നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ കലാകാരന്മാർ പല കഥാപാത്രങ്ങളെയും നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നു. പാരമ്പര്യമനുസരിച്ച് യക്ഷഗാനം രാത്രി മുഴുവൻ നീണ്ടുനിൽക്കും. തുളുവിലുംകന്നഡയിലും "ആട്ടം" എന്നും യക്ഷഗാനം അറിയപ്പെടുന്നു.

സന്ധ്യക്ക് ചെണ്ട മുഴക്കിയാണ് യക്ഷഗാനം ആരംഭികുക. യക്ഷഗാനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപേ തന്നെ ചെണ്ടയടി തുടങ്ങുന്നു. നിറപ്പകിട്ടാർന്ന വേഷങ്ങളണിഞ്ഞ നടന്മാർ തങ്ങളുടെ മുഖത്ത് തനിയേ ചായം അടിക്കുന്നു. ഹിന്ദുഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും ഏതെങ്കിലും കഥയാണ് സാധാരണയായി യക്ഷഗാ‍നമായി അവതരിപ്പിക്കുക. ഒരു അവതാരകൻ കഥ ഒരു പാട്ടുപോലെ പാടുന്നു. ഇതിനൊപ്പിച്ച് വാദ്യക്കാർ തനതായ വാദ്യങ്ങൾ മുഴക്കുന്നു. നടന്മാർ താളത്തിനൊപ്പിച്ച് നൃത്തംചെയ്യുന്നു.തെയ്യത്തിന്റെതുപോലുള്ള ചലനമാണ് യക്ഷഗാനത്തിന് ഉപയോഗിക്കുന്നത് നൃത്തം ചെയ്ത് നടന്മാർ കഥ അവതരിപ്പിക്കുന്നു. പ്രകടനത്തിനിടയ്ക്ക് നടന്മാർ വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ. ഭാഗവതർ പാട്ടുപാടുകയും ഇലത്താളം, തൊപ്പിമദ്ദളം, ചെണ്ട, ചേങ്ങില ഇവ പ്രയോഗിക്കുന്നു.

വേഷവിധാനം👇
മുൻ കാലങ്ങളിൽ സ്ത്രീകൾക്ക് ഈ നാട്യസമ്പ്രദായത്തിൽ പങ്കെടുക്കാൻ അവസരം കൊടുത്തിരുന്നില്ല. അക്കാരണത്താൽ പുരുഷന്മാർതന്നെ സ്ത്രീവേഷം കെട്ടുകയാണ് ചെയ്തിരുന്നത്. ആയതിനു പുരുഷന്മാർ മുടി നീട്ടിവളർത്തുകയും നടകൾ അഭ്യസിക്കുകയും ചെയ്തിരുന്നു. ഇന്നാകട്ടെ സ്ത്രീകൾ കഥാപാത്രങ്ങളെ തനതായി അവതരിപ്പിക്കുന്നുണ്ട്. കഥകളിയുടെ വേഷവിധാനത്തെ അനുകരിച്ചുള്ള ആടയാഭരണങ്ങളും കിരീടവുമാണ് യക്ഷഗാനത്തിലും. ആദിശേഷന്റെ ഫണത്തെ അനുസ്‌മരിപ്പിക്കുന്ന കിരീടമാണ്‌‍ നടൻ ധരിക്കുന്നത്. കൊണ്ടവച്ച് കിരീടം അണിയുന്നു. മുഖത്ത് പച്ച തേക്കും. കണ്ണുംപുരികവും എഴുതും. ഹസ്‌തകടകം, തോൾപ്പൂട്ട്, മാർമാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നിവ വേഷത്തിനുപയോഗിക്കുന്നു.
പഗഡെ എന്ന പ്രത്യേകതരം തലപ്പാവ് അണിഞ്ഞിരിക്കുന്ന ഒരു യക്ഷഗാനം കലാകാരൻ.യക്ഷഗാനങ്ങളിൽ പഗഡേയുംകിരീടവും മാത്രം ആണ്‌ പുരുഷ വേഷക്കാർ അണിയാറുള്ളത്.സ്ത്രീ വേഷങ്ങൾ ചെറിയപഗഡേയും.സഹനർത്തകർക്കും,വിദൂഷകന്മാർക്കും പ്രത്യേകം തലപ്പാവുകൾ ഉണ്ട്.
യക്ഷഗാന പിതാവ്  പാർഥി സുബ്ബയക്ഷഗാന വാൽമീകി എന്ന അപരനാമത്തിലും ഇദ്ദേഹം അറിയപ്പെടുന്നു.
ചിത്രങ്ങളിലൂടെ.....






Yakshaganam Dance

രണ്ട് തരം യക്ഷഗാനങ്ങളാണ് ഉള്ളത്. പശ്ചിമ ഘട്ട പ്രദേശങ്ങളായ മൈസൂര്‍, ചിക്കമംഗ്ലൂര്‍, ബെല്ലാരി തുടങ്ങിയിടങ്ങളിലേത് കിഴക്കന്‍ ശൈലിയെന്നും പശ്ചിമ തീരപ്രദേശത്ത് ഹൊനാവര്‍ മുതല്‍ കാസര്‍കോട്ട് വരെ പടിഞ്ഞാറന്‍ ശൈലിയെന്നുമാണ് അറിയപ്പെടുന്നത്. സംഗീതം, താളാത്മാക ചലനം, മുദ്ര, നൃത്തം, അഭിനയം തുടങ്ങിയവ സമന്വയിച്ച സമഗ്ര കലയാണ് യക്ഷഗാനം. 16-ാം നൂറ്റാണ്ടിലാണ് ഈ കലാരൂപത്തിന്റെ പിറവി എന്നാണ് പറയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ പാമരന്മാരുടെ നാടന്‍ കലയായിരുന്ന യക്ഷഗാനത്തെ ശാസ്ത്രീയമായി പരിഷ്‌കരിച്ച് ഇന്നത്തെ കലാരൂപം നല്‍കിയത് കുമ്പള സ്വദേശി പാര്‍ത്ഥി സുബ്ബനാണ്. ദ്രുപതി, ശ്ലോകം, വൃത്തങ്ങള്‍, സംസ്‌കൃതത്തിലെ അമരകോശം, ഹസ്ത ലക്ഷണ ദീപിക, നാട്യ ശാസ്ത്രം എന്നിവ ആധാരമാക്കിയുള്ള യക്ഷഗാനം രൂപപ്പെടുത്തിയത് അദ്ദേഹമാണ്. യക്ഷഗാന വാല്‍മീകി എന്നാണ് പാര്‍ത്ഥി സുബ്ബന്‍ അറിയപ്പെടുന്നത്.
കൊട്ടാരക്കര രാജാവിന്റെ രാമനാട്ടം കഥകള്‍ വായിച്ചാസ്വദിച്ച് അവയെ ആധാരമാക്കി നിരവധി പ്രബന്ധങ്ങള്‍ പാര്‍ത്ഥിസുബ്ബന്‍ രചിച്ചു. സംഭാഷണ രചന, പാട്ട് പാടല്‍, വേഷക്കാരന്‍ തുടങ്ങിയ എല്ലാ ഭാഗങ്ങളും അതി സമര്‍ത്ഥമായി കൈകാര്യം ചെയ്തിരുന്ന സുബ്ബന്‍ ഏവര്‍ക്കും ആസ്വാദ്യമായ ശൈലിയില്‍ യക്ഷഗാനം രൂപപ്പെടുത്തുകയായിരുന്നു. കഥകളിയും യക്ഷഗാനവും തമ്മില്‍ അന്യോന്യം സ്വാധീനിച്ചിട്ടുണ്ട്. വലിയ ദേഹം, വിഭ്രമിക്കുന്ന ചുട്ടി, കിരീടം തുടങ്ങിയവ കഥകളിയിലേത് പോലെ യക്ഷഗാനത്തിലുമുണ്ട്. ചെണ്ട, ചേങ്കില എന്നിവയും യക്ഷഗാനത്തില്‍ ഉപയോഗിച്ച് തുടങ്ങി. രാമനാട്ടത്തിലെ സംഭാഷണ സമ്പ്രദായവും പാര്‍ത്ഥിസുബ്ബന്റെ ശ്രമഫലമായി ഉണ്ടായതാണ്.
ദേവാസുര യുദ്ധങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് യക്ഷഗാനത്തിന്റെ ഇതിവൃത്തം. മഹാഭാരത, രാമായണ, ഭാഗവത പുരാണ കഥകളാണ് സാധാരണയായി അവതരിപ്പിക്കുന്നത്. 22 ദിവസങ്ങള്‍ വരെ ഒരേ കഥ നീണ്ടു നില്‍ക്കുന്ന യക്ഷഗാനങ്ങള്‍ ഒരു കാലത്തുണ്ടായിരുന്നു. എന്നാല്‍ ചുരുക്കം മണിക്കൂറുകളില്‍ ആടി തീര്‍ക്കുന്ന യക്ഷഗാനമാണ് നിലവിലേത്. ഗണപതി പൂജക്ക് ശേഷം പാടിക്കൊണ്ട് പക്കമേളക്കാര്‍ രംഗ പ്രവേശനം ചെയ്യുന്നതോടെയാണ് യക്ഷഗാനത്തിന്റെ ആരംഭം. അതോടെ ചെണ്ടമേളക്കാര്‍ ചെണ്ട, മദ്ദള പ്രകടനം ഉച്ചത്തിലാക്കും. ബാലഗോപാലര്‍, ഗണപതി, ഷണ്‍മുഖ സുബ്രായ, സ്ത്രീ വേഷക്കാരന്‍, വിദൂഷകന്‍ തുടങ്ങിയ ഓരോരുത്തരായി അരങ്ങിലെത്തും. വിദൂഷകന്‍ ഏവരെയും പുകഴ്ത്തിത്തുടങ്ങും. തുടര്‍ന്ന് സ്ത്രീ വേഷധാരി ആമുഖം പ്രസ്താവിക്കും. അതിന് ശേഷം ചെണ്ടമേളമുണ്ടാവും. അത് കഴിഞ്ഞാവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. കഥക്കിടയില്‍ രാക്ഷസ കഥാപാത്രങ്ങളും അരങ്ങിലെത്തും. വിദൂഷകന്‍ വന്ന് ഏവര്‍ക്കും നന്ദി പറയുകയും എല്ലാ കഥാപാത്രങ്ങളും ഒന്നിച്ചെത്തി മംഗള ഗാനം ആലപിക്കുകയും ചെയ്യുന്നതോടെ യക്ഷഗാനത്തിന് സമാപനമാവും. എന്നാല്‍ കേളികൊട്ടും പുകഴ്ത്തലും പതിയെ യക്ഷഗാനത്തില്‍ നിന്ന് പടിയിറങ്ങി. എങ്കിലും അടിസ്ഥാന പരമായ മാറ്റമില്ലാതെ യക്ഷഗാനം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ഉത്തരകേരളത്തിലും നടന്നു വരുന്നു.
കേരളത്തില്‍ കാസര്‍കോട്ട് മാത്രമാണ് യക്ഷഗാനത്തിന് സാന്നിധ്യമുള്ളത്. ബയലാട്ടം എന്നും ഇത് അറിയപ്പെടുന്നു. തുളുവിലും കന്നടയിലും ആട്ടമെന്നും അറിയപ്പെടുന്നു. യക്ഷഗാന കലാകാരന്മാരുടെ കൂട്ടായ്മയും പരിശീലനകേന്ദ്രവുമായ മേളങ്ങള്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 17-ാം നൂറ്റാണ്ട് മുതല്‍ തന്നെ യക്ഷഗാനമേളങ്ങള്‍ നിലവിലുണ്ടായതായി പറയുന്നു. 1850 മുതലുള്ള കാലയളവില്‍ കാസര്‍കോട്ടെ പ്രമുഖ മേളങ്ങള്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ യക്ഷഗാനം അവതരിപ്പിച്ചിരുന്നതായി രേഖകളുണ്ട്. കണിപുര ശ്രീ ഗോപാലകൃഷ്ണ ദശാവതാര മേളം, ഇച്ചിലംപാടി മേളം, അഡൂര്‍ ശ്രീ മഹാലിംഗേശ്വര കൃപാപോഷിത ദശാവതാര മേളം, കുത്യാള ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന നാടക സഭ, കൊറക്കോട് ശ്രീ ദുര്‍ഗാ പരമേശ്വരി ദശാവതാര മേളം എന്നിവയാണ് ഇവിടെ ആദ്യകാലത്തുണ്ടായിരുന്ന മേളങ്ങള്‍.
ഏറ്റവും പുരാതനമായ മേളമാണ് കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ദശാവതാര മേളം. പാര്‍ത്ഥിസുബ്ബന്‍ തന്നെയായിരുന്നു ഇതിന് അടിത്തറ പാകിയത്. പിന്നീട് അദ്ദേഹത്തിന്റെ മരുമകന്‍ സുബ്ബനും ശിഷ്യന്‍ മഞ്ചയ്യ പ്രഭുവും ചേര്‍ന്ന് ഇതിനെ വളര്‍ത്തിക്കൊണ്ട് വന്നു. 1820ല്‍ ദൊഡ്ഡറായപ്പ നായകന്‍ ഇതിനെ പുനരുജ്ജീവിപ്പിച്ചു. 1980കളില്‍ കെ.എച്ച് ദാസപ്പറൈയുടെ നേതൃത്വത്തില്‍ മേളം പ്രവര്‍ത്തിച്ചെങ്കിലും അതിന് മൂന്ന് വര്‍ഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഈ മേളം നിലവിലില്ല. എടനീര്‍ മേളം, കൊല്ലങ്കാന മേളം, മല്ലം മേളം, അഡൂര്‍ മേളം, ഉളിയ മേളം, ഉപ്പള ഭഗവതി മേളം, കൂഡ്‌ലു കുത്യാള മേളം, പെര്‍ള പഡ്രെ ചന്തു ഗ്രൂപ്പ് തുടങ്ങി ഇരുപതോളം യക്ഷഗാന മേളങ്ങള്‍ നിലവിലുണ്ട്. ഇതില്‍ കൂഡ്‌ലുവിലും പഡ്രെയിലും യക്ഷഗാനം പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു.
1953ല്‍ ഉളിയ വിഷ്ണു ആസ്രയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉളിയ ധന്വന്തരി യക്ഷഗാന സംഘം നിരവധി പ്രതിഭകളെ ഈ മേഖലക്ക് സമ്മാനിച്ചു. കാര്‍ത്തികേയ കലാനിലയം കോട്ടൂര്‍, ഗോപാലകൃഷ്ണ യക്ഷഗാന സംഘം ബനാറി ദേലംപാടി, അഡൂര്‍ ശ്രീ മഹാലിംഗേശ്വര യക്ഷഗാന നാടക സഭ, ഗണേഷ കലാ വൃന്ദ പൈവൊളിഗെ, ബായാര്‍ പഞ്ചലിംഗേശ്വര യക്ഷഗാന കലാ വൃന്ദ തുടങ്ങിയ സംഘങ്ങള്‍ യക്ഷഗാനത്തെ നില നിര്‍ത്താനും പരിപോഷിക്കാനും ഏറെ ശ്രമങ്ങള്‍ നടത്തി. 1981ല്‍ രൂപീകരിക്കപ്പെട്ട ശ്രീഗോപാല കൃഷ്ണ ബൊമ്മയാട്ട സംഘം ജില്ലയില്‍ പാവകളി നടത്തുന്ന ഒരേയൊരു സംഘമാണ്. ഈ സംഘത്തിന് കീഴില്‍ യക്ഷഗാന കഥകളെ ആകര്‍ഷകമായ രീതിയില്‍ പാവകളിയായി അവതരിപ്പിക്കുന്നുണ്ട്.
പല പുരാണ കഥാപാത്രങ്ങളെയും എളുപ്പത്തില്‍ ജനങ്ങളിലെത്തിക്കാന്‍ യക്ഷഗാനത്തിനായി. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് കാസര്‍കോടിന്റെ യക്ഷഗാനത്തിനുള്ളത്. ഒട്ടേറെ ജാതിമത ഭാഷാ വിഭാഗങ്ങള്‍ അതിവസിക്കുന്ന കാസര്‍കോടിനെ ചികയുന്നവര്‍ക്ക് യക്ഷഗാനത്തെ തിളക്കത്തോടെ കാണാനാവും. ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും ഭാഷാ പാരമ്പര്യവും വളര്‍ത്താന്‍ യക്ഷഗാനത്തിന് സാധിച്ചിട്ടുണ്ട്. ജാതി, മത ഭേദമില്ലാതെ വൈവിധ്യമാര്‍ന്ന ഇതിവൃത്തങ്ങളോടെയും യക്ഷഗാനം അവതരിപ്പിക്കുന്നു. ബപ്പനാടു ക്ഷേത്ര മാഹാത്മ്യം എന്ന കാല്‍പനിക കഥ ഹിന്ദു മുസ്ലിം ഐക്യത്തെ സൂചിപ്പിക്കും വിധമാണത്രെ. യക്ഷഗാന കഥാപാത്രങ്ങളുടെയും രംഗങ്ങളുടെയും ചിത്രങ്ങള്‍ പല ക്ഷേത്രങ്ങളിലും മരത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. മധൂര്‍ ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപത്തില്‍ കൊത്തി വെച്ച പുത്രകാമേഷ്ടി യാഗത്തിന്റെ ചിത്രം ശ്രദ്ധേയമാണ്. അഡൂരിലെ ശ്രീധരായ മരത്തില്‍ കൊത്തിയ യക്ഷഗാന കഥാപാത്രങ്ങളുടെ രൂപങ്ങള്‍ വിദേശങ്ങളിലും എത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരം മൂര്‍ദ്ധന്യത്തിലെത്തിയ സമയത്തായിരുന്നു യക്ഷഗാനം ഉയര്‍ച്ചയിലെത്തിയ കാലഘട്ടമെന്ന് പറയുന്നു. സ്വാതന്ത്ര്യ സമരത്തിന് വീര്യം നല്‍കാനും യക്ഷഗാനത്തിന് കഴിഞ്ഞിരുന്നുവത്രെ. കുതിരപ്പാടി ഈശ്വരപ്പയ്യ, ബന്നുറു നാരായണ ഭാഗവതര്‍, സംകയ്യ ഭാഗവതര്‍ തുടങ്ങിയവര്‍ പാര്‍ത്ഥി സുബ്ബനു ശേഷം യക്ഷഗാനത്തെ വളര്‍ത്തിയ അതികായന്മാരായിരുന്നു. ചന്ദ്രഗിരി അമ്പു, എകളെ കുഞ്ഞികൃഷ്ണ നായക്, പുളിഞ്ച രാമയ്യ ഷെട്ടി, സംപോജ സുബ്രായ, സദാശിവ ഷെട്ടി, ഗോപാല ഭട്ട്, ജഗഭീറാമ തുടങ്ങിയവര്‍ ജീവസുറ്റ രംഗകലയായി യക്ഷഗാനത്തെ വര്‍ഷങ്ങളോളം കൊണ്ട് നടന്നവരാണ്. ഇന്നും ഈ രംഗത്ത് ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഒത്തിരി കലാകാരന്മാര്‍ കാസര്‍കോട്ടുണ്ട്. റിട്ട. കോളേജിയറ്റ് ഡി.ഡി.ഇ. വിദ്യാനഗറിലെ ഡോ. യു. ശങ്കരനാരായണ ഭട്ട് തയ്യാറാക്കുന്ന യക്ഷഗാനത്തെ കുറിച്ചുള്ള സമ്പൂര്‍ണ്ണ കൃതി അവസാന ഘട്ട പണിപ്പുരയിലാണ്.

Kechaka vada chindu yakshaganam


യക്ഷഗാനകലാകാരൻ എം.എൽ.സമഗയുമായുള്ള അഭിമുഖം.യക്ഷഗാനത്തിന്റെ ഉൽപത്തി,വികാസം,യക്ഷഗാനമെന്ന പേരു വരാനുള്ള കാരണം,ഇപ്പോഴത്തെ അവസ്ഥ...യക്ഷഗാനത്തെ സംബന്ധിക്കുന്നതെല്ലാം ഈ അഭിമുഖത്തിൽ നിന്നും വായിച്ചെടുക്കാം..

കര്‍ണാടകയിലെ യക്ഷഗാനം എന്ന കലാരൂപത്തെ ജീവിതോപാധിയായി സ്വീകരിച്ച കുറേ കലാകാരന്മാരുടെ ജീവിതത്തിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ ചിത്രീകരിച്ച നാടകം. നിരവധി ബഹുമതികള്‍ക്കര്‍ഹനായ സി.പി. രാജശേഖരന്റെ പുതിയ കൃതി.

യക്ഷഗാനത്തിന് പാവകളിരൂപത്തിലുള്ള ആവിഷ്ക്കാരം👇

Art form, Yakshagana Puppetry, Kerala

യക്ഷഗാനത്തെ സംബന്ധിച്ച ഒരു കലോത്സവ പിന്നാമ്പുറ വാർത്ത👇
[രാത്രി 8:52 -നു, 3/10/2017] +91 96566 64009: കൊട്ടാരക്കര > യക്ഷഗാനം 'പാടാന്‍' ഈ വേദി പോരെ മാഷേ..? സംഘാടകരുടെ ചോദ്യം കേട്ട   യക്ഷഗാന കലാകാരന്‍ ബോധംകെട്ടു വീണെന്നാണ് ആറാം വേദിയുടെ പിന്നാമ്പുറത്തുകേട്ട സംസാരം.

ഗവ. ടൌണ്‍ യുപി സ്കൂളിലെ വേദിയില്‍ ഹൈസ്കൂള്‍ യക്ഷഗാനം മത്സരത്തിനായി  പാരിപ്പള്ളി അമൃത സംസ്കൃതവിദ്യാലയത്തിലെ കുട്ടികളുമായെത്തിയ കാസര്‍കോട്ടുകാരന്‍ പരിശീലകന്‍ സംഘാടകരുടെ കലാബോധത്തില്‍ അന്തംവിട്ടു. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് യക്ഷഗാനം മത്സരം ആരംഭിച്ചത്. അതിനു മുമ്പ് ഇതേ വേദിയില്‍ കന്നട, തമിഴ് പദ്യംചൊല്ലല്‍ മത്സരങ്ങളായിരുന്നു. തുടര്‍ന്നു നടക്കേണ്ട യക്ഷഗാനം ഏതോ പാട്ടുപരിപാടിയാണെന്ന ധാരണയിലായിരുന്നത്രെ സംഘാടകര്‍. മൂന്നു ടീമുകളാണ് യക്ഷഗാനത്തിനു മത്സരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, പാരിപ്പള്ളി സ്കൂള്‍ മാത്രമാണ് എത്തിയത്. 'പാട്ടു'മത്സരത്തിനായി കാത്തിരുന്ന സംഘാടകര്‍ ടീമുകള്‍ റിപ്പോര്‍ട്ടുചെയ്യണമെന്ന് പലതവണ മൈക്കിലൂടെ അനൌണ്‍സ്മെന്റ് നടത്തി. അപ്പോഴാണ് പാരിപ്പള്ളി സ്കൂളിന്റെ പരിശീലകന്‍ എത്തിയത്. ബഞ്ചുകള്‍ നിരത്തിയിട്ട് തയ്യാറാക്കിയ വേദിയില്‍ യക്ഷഗാനം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് പരിശീലകന്‍ പറഞ്ഞപ്പോള്‍ സംഘാടകര്‍വഴങ്ങിയില്ല. ഈ വേദിയില്‍ പദ്യചൊല്ലല്‍ മത്സരം നടത്താമെങ്കില്‍ യക്ഷഗാനം പാടാനെന്താ കുഴപ്പമെന്നായി സംഘാടകരിലൊരാള്‍.  ഇതുകേട്ട പരിശീലകന്‍ സംഘാടകനെയും വിളിച്ച് തന്റെ കുട്ടികള്‍ വേഷം കെട്ടി കാത്തിരിക്കുന്ന സമീപത്തെ ക്ളാസ് മുറിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴാണ് സംഘാടകന്‍ ശരിക്കും ഞെട്ടിയത്. കഥകളിക്കാരെ പോലെ വേഷം കെട്ടിയിരിക്കുന്ന ഏഴുപേര്‍..! 'കിളി പോയ' സംഘാടകന്‍ സംഗതി അതല്ല മാഷേ... വേദി മാറ്റിക്കെട്ടിക്കോ...എന്ന ആത്മഗതത്തോടെ നേരെ വേദിയിലേക്ക് പാഞ്ഞു. പിന്നെ ഫാസ്റ്റ് ഫോര്‍വേഡിലായിരുന്നു കാര്യങ്ങള്‍. പരിശീലകന്‍ പറഞ്ഞതനുസരിച്ച് ബഞ്ചുകളെല്ലാം വശത്തേക്ക് ഒതുക്കി, വിധികര്‍ത്താക്കളുടെ കസേരകള്‍ പിന്നിലേക്ക് മാറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ അരങ്ങ് റെഡി. സംഘാടകരുടെ അറിവുകേടില്‍ സ്വയം പഴിച്ച് കുട്ടികള്‍ സിമന്റു തറയില്‍ യക്ഷഗാനം അവതരിപ്പിച്ചു. എതിരാളികളില്ലാത്തതിനാല്‍ വഴിപാടായ മത്സരം കാണാനുണ്ടായിരുന്നത് സ്കൂളിലെ അധ്യാപകരും രക്ഷാകര്‍ത്താക്കളും മാത്രമായിരുന്നു.