03-09-18

നന്മ മാത്രം പറയപ്പെടുമ്പോൾ
ചിങ്ങവെയിലിനെ തൊടാമോ
സി. ഗണേഷ്
ഗ്രാമീണതയോട് അലിഞ്ഞു ചേരുവാൻ മോഹമുണ്ടോ. ജോപ്യയേപ്പോലെ ചിങ്ങവെയിലിനേ തൊട്ടു നോക്കാൻ മോഹമുണ്ടോ? എങ്കിൽ സി.ഗണേഷിന്റെ നോവൽ നിങ്ങളെ നിരാശപ്പെടുത്തില്ല.
     തകർന്നു പോയ തറവാടുകളുടെ കഥകൾക്ക് മലയാളത്തിൽ പഞ്ഞമൊന്നുമില്ല. ഇവിടെയും അത്തരമൊരന്തരീക്ഷമാണ് ഉള്ളത്. അതിൽ ഇതൾ വിടർത്തുന്നത് ഗ്രാമീണ ജീവിതത്തോടുള്ള നാഭീനാള ബന്ധമാണ്; മനുഷ്യബന്ധങ്ങളുടെ ഒരിക്കലും നശിക്കാത്ത ഉറവകളാണ്. '
     മൂപ്പരാളും അമ്മമ്മയും മാത്രമായിപ്പോയ തറവാട് .ഒരോണമാഘോഷിക്കാൻ മകളോടൊപ്പം വരുന്ന മകൻ ശത്രുഘ്നൻ അമേരിക്കയിൽ സ്ഥിരതാമസമാണ്. വാർദ്ധക്യവും രോഗവും ചേർന്ന് ഏകാന്ത തുരുത്തിലൊറ്റപ്പെടുത്തിയ മൂപ്പരാളും അദ്ദേഹത്തിന്റെ സ്നേഹമയിയായ ഭാര്യയും ആണ് പ്രധാന കഥാപാത്രങ്ങളെങ്കിലും കഥ സംഭവിക്കുന്നത് ഓണത്തിനെത്തുന്ന മക്കളിലൂടെയാണ്.
   നൻമ്മ മാത്രമുള്ള കഥാപാത്രങ്ങളിലൂടെ സാഹചര്യങ്ങളെ മാത്രം പ്രതിസ്ഥാനത്തു നിർത്തി ഒരു കഥ പറയൽ എളുപ്പമല്ല .ആ വിഷമഭൂമിയിലാണ് സി.ഗണേഷ് തൊട്ടു നോക്കാവുന്ന ചിങ്ങവെയിലിനെ അണിയിച്ചൊരുക്കി ആസ്വാദകരിലെത്തിക്കുന്നത്.
രണ്ടു ചെറു നോവലുകളാണ് ഈ പുസ്തകത്തിലുള്ളത്.കുഞ്ഞനീസയാണ് രണ്ടാം നോവൽ. അതിനെ ഒരു നോവലെന്നു വിളിക്കുമോ?
  അപകട മരണം സംഭവിച്ച കുഞ്ഞനീസയുടെ ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ എത്തിനോട്ടം ആണ് പറയുന്നത്. രസകരമായ അവതരണം. ചിങ്ങവെയിലിനെ തൊടാമോ എന്ന നോവലിനേക്കാൾ സുന്ദരമാണ് കുഞ്ഞ് കുഞ്ഞനീസ.
രതീഷ് കുമാർ
🌾🌾🌾🌾🌾

സി. ഗണേഷ് നമ്മളോടു സംസാരിക്കുന്നു.

ഡോ.സി. ഗണേഷ്.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽഅസിസ്റ്റന്റ് പ്രൊഫസർ.
ആചാര്യ  ആദ്യ നോവൽ
നെഹ്രു യുവകേന്ദ്ര അവാർഡ്
മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം
കൊച്ചുബാവ പുരസ്കാരം
എന്നിവ നേടി

8 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പാലക്കാട് ജില്ലയിലെ മാത്തൂരിൽ ജനിച്ചു.
ഭാര്യ സുനിത യും സാഹിത്യകാരിയാണ്
(ശാസ്ത്രലേഖനങ്ങൾ, നോവൽ ബാലസാഹിത്യം)
മകൾ സ്നിഗ്ദ്ധ( തംബുരു)