03-06-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
മെയ് 28 മുതൽ ജൂൺ 2 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി) 
അവലോകനസഹായം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട് ) ചൊവ്വ, വ്യാഴം
പ്രജിത ടീച്ചർ (GVHSS തിരൂർ) തിങ്കൾ , ബുധൻ , ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കേരളം രോഗ ഭീഷണിയിൽ കഴിയുന്ന ഈ സമയത്ത് നിപ്പാ രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ...

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ GVHSS ലെ പ്രജിത ടീച്ചറുടെയും അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണയും നമുക്ക് ലഭിച്ചത് പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് ..
ആ സന്തോഷം ആദ്യമേ രേഖപ്പെടുത്തുകയാണ് .....

എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .

പ്രജിത ടീച്ചറുടെ കാഴ്ചയിലെ വിസ്മയത്തിൽ ദൃശ്യകലകൾ   1⃣0⃣0⃣ എണ്ണം തികച്ചതിന്റെ സന്തോഷവും ഇവിടെ പങ്കുവെയ്ക്കുന്നു ..

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


28/5/2018_തിങ്കൾ  സർഗസംവേദനം 📚 ♦♦♦♦♦♦♦
വായനയുടെ ലോകം നമുക്കു മുന്നിൽ തുറന്നുതരുന്ന  സർഗസംവേദനം കൃത്യസമയത്തുതന്നെ തുടങ്ങി. വായനാക്കുറിപ്പുകളിലൂടെ നവമാധ്യമരംഗത്ത് പ്രശസ്തനായ കുരുവിളസാർ തയ്യാറാക്കിയ വായനാക്കുറിപ്പുകളിലൂടെ രണ്ട് നോവലുകളാണ് അവതാരകൻ രതീഷ് മാഷ് നമുക്കു പരിചയപ്പെടുത്തിത്തന്നത്.
📕 യു.കെ.കുമാരൻ എഴുതിയ ഒരു ഗ്രാമത്തിന്റെ ഇതിഹാസമായ തക്ഷൻകുന്ന് സ്വരൂപം എന്ന നോവലാണ് ആദ്യം പരിചയപ്പെടുത്തിയത്. രാമർ എന്ന കൊച്ചുപയ്യനിൽ നിന്നാരംഭിക്കുന്നു നോവൽ..അമ്മയില്ലാത്ത രാമർ..അമ്മയെന്ന നിറസാന്നിദ്ധ്യത്തിന്റെ തലോടൽ ആഗ്രഹിക്കുന്ന രാമർ...ആ രാമർ തക്ഷൻകുന്ന് ഗ്രാമചരിത്രത്തിന്റെ ചരിത്രസാക്ഷിയായി മാറുന്ന സംഭവവികാസങ്ങളെ സമഗ്രമായും,കയ്യടക്കത്തടേയും ചുരുക്കി വായനാക്കുറിപ്പ് തയ്യാറാക്കൽ എളുപ്പമുള്ള കാര്യമല്ല.ആ ഒരു സാഹസം വിജയകരമായി ചെയ്ത കുരുവിള സാറിനും ഈ വായനക്കുറിപ്പ് ഞങ്ങളിലേക്കെത്തിച്ച രതീഷ് മാഷിനും അഭിനന്ദനങ്ങൾ💐💐🙏🙏
📕 എം.ടി.രഘുനാഥ് എഴുതിയ സ്വാഗതംമുക്ക് എന്ന നോവലിന്റെ വായനക്കുറിപ്പ് ആയിരുന്നു അടുത്തത്.വർഷങ്ങൾക്കു മുമ്പ് SKതെരുവിന്റെ കഥയിലും ഒരു ദേശത്തിന്റെ കഥയിലും വരച്ചിട്ട ജീവിതങ്ങളുടെ തുടർച്ചയാണ് സ്വാഗതംമുക്കിലെന്ന അഭിപ്രായത്തോടെ ആരംഭിക്കുന്ന വായനാക്കുറിപ്പ് കാട്ടുകുളം,ചെതൽ,സെെക്കിൾ മറിയം,പാതിരാ പതിവ്രത...തുടങ്ങി പേരില്ലാത്ത...മുഖമില്ലാത്ത..ഒരുകൂട്ടം മനുഷ്യരുടെ സ്വഭാവവിവരണങ്ങളിലൂടെ പൂർത്തിയാകുന്നു.
📕ഗ്രൂപ്പിലെ ആകെയുള്ള അംഗങ്ങളിൽ പകുതിയോളം പേർ ഈ കുറിപ്പുകൾ വായിച്ചുവെന്ന അവതാരകന്റെ നിരീക്ഷണം തന്നെ ഈ പംക്തിയുടെ വിജയമായി എടുത്തുകാണിക്കാം..വിജു മാഷ്,പ്രമോദ് മാഷ്,ശിവശങ്കരൻ മാഷ്,രജനിടീച്ചർ, സീത,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..


29/05/18 ചൊവ്വ  🔔 കാഴ്ചയിലെ വിസ്മയം 🔔

ദൃശ്യകലകളുടെ വിസ്മയക്കാഴ്ചകളൊരുക്കുന്ന പ്രിയ പംക്തിയിൽ നൂറു കലാരൂപങ്ങൾ പൂർത്തിയായതിന്റെ സന്തോഷ നിമിഷം

1⃣0⃣0⃣     1⃣0⃣0⃣

🎇ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയ ത്തിൽ തിരൂർ മലയാളികൾ, പ്രജിത ടീച്ചറുടെ അതിഗംഭീരമായ സെഞ്ച്വറി ക്ക് സാക്ഷ്യം വഹിച്ചു,

🔴വളരെ ആത്മവിശ്വാസത്തോടെ ക്രീസിലെത്തിയ ടീച്ചർ, ആദ്യം എറണാകുളം, കോട്ടയം ജില്ലകളിൽ പ്രചാരത്തിലുള്ള, നശിച്ചു കൊണ്ടിരിക്കുന്ന കലാരൂപമായ മ്ലാവേലി വായന മുരളി തുമ്മാരുക്കുടിയുടെ അനുഭവക്കുറിപ്പും വീഡിയോ ലിങ്കും സഹിതം പരിചയപ്പെടുത്തി...

9⃣9⃣ പിന്നീട് കേരളത്തിലെ ഇടുക്കി ജില്ലയിലെ മാന്നാൻ വിഭാഗത്തിൽ പെട്ട ആദിവാസികൾക്കിടയിൽ പ്രചാരമുള്ള കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ഗോത്രകലാരൂപമായ കുത്തുപാട്ട്  വിശദമായി വീഡിയോ ലിങ്കുകളുൾപ്പെടെ പരിചയപ്പെടുത്തി.

1⃣0⃣0⃣
അവസാന ഓവറിലാകട്ടെ ബാറ്റിംഗ് വെടിക്കെട്ടോടെ പരമ്പര തൂത്തുവാരി ഏവരേയും ടീച്ചർ വിസ്മയിപ്പിച്ചു കളഞ്ഞു. ഭാഗവത സപ്താഹ യജ്ഞ മാണ് ടീച്ചറെ അതിഗംഭീരമായ സെഞ്ച്വറിയിലേക്ക് നയിച്ചത്.
അതിന്റെ ചടങ്ങുകൾ, നിയമാവലികൾ, എന്നിങ്ങനെ ഒന്നും ചോർന്നു പോകാതെ..

പ്രശസ്ത യജ്ഞാചാര്യൻ ആയടം കേശവൻ നമ്പൂതിരി, തലശ്ശേരി കണ്ണം വെള്ളി ഇല്ലത്തെ ശ്രീഹരിനമ്പൂതിരി തുടങ്ങിയവരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഇൻറർവ്യൂ

അതോടൊപ്പം ഓഡിയോ ക്ലിപ്പുകളും, ചിത്രങ്ങളും, വീഡിയോ ലിങ്കുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്ര വിവരണവും പങ്കുവെച്ചു.

🔴അബ്ദുൾ ഹമീദ് മാഷ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, ക്രീസിലേക്കോടിയെത്തി ടീച്ചറെ അഭിനന്ദിച്ചു.

🌏വർമ്മ സാർ, ശിവശങ്കരൻ മാഷ്, രതീഷ്മാഷ്, രജനി സുബോധ് ടീച്ചർ, വിജു മാഷ്, വാസുദേവൻ മാഷ്, ഷമീമ ടീച്ചർ, രജനി ടീച്ചർ, രജനി പ്രകാശ് ടീച്ചർ, കൃഷ്ണദാസ് മാഷ്, ബിജു മാഷ്, സജിത്ത് മാഷ്, സ്വപ്ന ടീച്ചർ, കല ടീച്ചർ, പ്രമോദ് മാഷ്, ജാൻസി ടീച്ചർ, സീതാദേവി ടീച്ചർ,  രവീന്ദ്രൻ മാഷ്, വെട്ടം ഗഫൂർ മാഷ്, ഗൗരി ടീച്ചർ, അശോക് മാഷ് തുടങ്ങിയവർ പവലിയനിൽ നിന്ന് ക്രീസിലേക്ക്‌ പൂച്ചെണ്ടുകളുമായോടിയെത്തി,.

സെഞ്ച്വറിയടിച്ച് പരമ്പരയെ അവിസ്മരണീയമാക്കിയ പ്രജിത ടീച്ചർക്ക് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
🌹🌹🌹🌹


30/5/2018  ലോകസാഹിത്യം  ♦♦♦♦♦♦
    തലേദിവസം പ്രവീൺമാഷ് പോസ്റ്റ് ചെയ്ത ബ്രോഷറിൽ ഉത്തരം മറഞ്ഞിരിക്കുന്ന എന്ന ക്ലൂ പറയാതെ പറഞ്ഞ് ഭാരതീയ സാഹിത്യത്തിലെ...എന്ന ചോദ്യം ഉന്നയിച്ച് കൃത്യം 3.22നു തന്നെ പ്രൊമോയുമായി  വാസുദേവൻമാഷ് രംഗത്തെത്തി.വേദവ്യാസൻ എന്ന ഉത്തരം കലടീച്ചർ നൽക്കുകയും ചെയ്തു.ആരാകും എന്ന ആകാംക്ഷയിൽ കാത്തിരുന്ന് കണ്ണുകഴച്ചപ്പോൾ സീത ടീച്ചർ 8.26ന് അക്ഷമ പ്രകടിപ്പിച്ചു.ഉടൻ തന്നെ വാസുദേവൻമാഷ് വേദങ്ങളെ വ്യസിച്ച വ്യാസനു മായി രംഗത്തെത്തി.
     ആർഷസാഹിത്യകൃതികളുടെ കർത്താവായും എഡിറ്ററായും കഥാപാത്രമായും നിറഞ്ഞുനിൽക്കുന്ന വ്യാസന്റെ ജനനം,എെതിഹ്യം,കാവ്യജീവിതം,കൗരവപാണ്ഡവയുദ്ധം അഥവാ തിൻമയുടെ മേൽ നൻമയ്ക്ക് സംഭവിച്ച ഗവ ജയം വ്യക്തമാക്കുന്ന ജയംസംഹിത,വ്യാസപൂർണിമ,വേദപശ്ചാത്തലം,വേദശാഖകൾ,മഹാഭാരതരചന,മഹാഭാരത ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ,പ്രധാനകഥ,വെെദികകഥകൾ,പുരാണങ്ങൾ....ഇങ്ങനെയിങ്ങനെ വിപുലമായ ഒരു വായനാസാമഗ്രി തന്നെയായിരുന്നു വാസുദേവൻമാഷ്ടെ അവതരണക്കുറിപ്പ്...
    രജനിസുബോധ് ടീച്ചർ പറഞ്ഞ രജനീകാന്ത് ഡയലോഗ് (ലേറ്റായാലും ലേറ്റസ്റ്റായി വരും...)മനസിൽ ചിരിയുണർത്തിയെങ്കിലും സത്യം തന്നെയായിരുന്നു👏👌.സീത,സജിത്ത് മാഷ്,അംശുമാഷ്,കല ടീച്ചർ,പ്രജിത,ശിവശങ്കരൻ മാഷ്,രതീഷ് മാഷ്,ഗഫൂർ മാഷ്,കൃഷ്ണദാസ് മാഷ്,സ്വപ്ന ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...

🌹കലടീച്ചറെ വിജയിയായി വാസുദേവൻമാഷ് പ്രഖ്യാപിച്ചു...🏆🏆

31/05/18 വ്യാഴം  💾 നാടകലോകം 💾

വ്യാഴാഴ്ചയിലെ നാടകലോക ത്തിൽ അവതാരകൻ വിജു മാഷ് മിസോറാമിലെ നാടകരംഗമാണ് പരിചയപ്പെടുത്തിയത്.

📕മിഷനറിമാർ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയതാണത്രേ മിസോ തിയേറ്റർ.
പ്രധാനപ്പെട്ട മിസോ നാടകങ്ങളേയും നാടകകൃത്തുക്കളേയും വിജു മാഷ് വീഡിയോ ലിങ്കുകൾ സഹിതം സമഗ്രമായിത്തന്നെ പരിചയപ്പെടുത്തി.

📘 മിസോ നാടകങ്ങളുടെ സവിശേഷതകൾ ,അവതരണ രീതി തുടങ്ങിയവും വളരെ വിശദമായിത്തന്നെ അവതരിപ്പിച്ചു

🔴രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, പ്രമോദ് മാഷ് തുടങ്ങിയവർ വേദിയിലേക്ക് അഭിവാദ്യങ്ങളുമായെത്തി.


01/06/2018 വെള്ളി 🔔 സംഗീതസാഗരം 🔔

സംഗീതസാഗരം അവതാരകയായ രജനി ടീച്ചറുടെ ഫോണിന് തകരാർ സംഭവിച്ചതിനാൽ പ്രജിത ടീച്ചറാണ് ഇന്ന് പംക്തി അവതരിപ്പിച്ചത്

💿 ഭാരതീയ സംഗീതത്തിന്റെ മുഖഛായ തന്നെയായ കർണാടക സംഗീത മാണ് ഇന്ന് പ്രജിത ടീച്ചർ തെരഞ്ഞെടുത്തത്

📙 കർണാടക സംഗീതത്തിന്റെ ഉത്ഭവവും ചരിത്രവും വിശദമാക്കിക്കൊണ്ടാണ് ടീച്ചർ തുടങ്ങിയത് ..

🎇 തുടർന്ന് പുരന്ദരദാസനെയും കർണാടക സംഗീതത്തിന്റെ ത്രിമൂർത്തികളായ ശ്യാമ ശാസ്ത്രി ,ദീക്ഷിതർ ,ത്യാഗരാജൻ എന്നിവരെയും വളരെ വിശദമായി പരിചയപ്പെടുത്തി .

🌈 തുടന്ന് സംഗീത പ്രകൃതികളും ആഭേരി രാഗവും വിശദമാക്കി ...
ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ മലയാള സിനിമാഗാനങ്ങൾ പരിചയപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായി ..

🔲 അവസാനമായി കേരളത്തിന്റെ കർണാടക സംഗീത പാരമ്പര്യം വളരെ വിശദമായിത്തന്നെ പരിചയപ്പെടുത്തി ..

സംഗീതജ്ഞ നിഷാ വർമ്മയുമായി അഭിമുഖ വും ഉൾപ്പെടുത്തിയിരുന്നു .

💿 കർണാടക സംഗീതവുമായി ബന്ധപ്പെട്ട് നിരവധി ഓഡിയോ വീഡിയോ ലിങ്കുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയത് അവതരണത്തെ കൂടുതൽ നിറപ്പകിട്ടുള്ളതാക്കി .

വിജു മാഷിന്റെ കൂട്ടിച്ചേർക്കലും പ്രയോജനപ്രദമായി

🔴 മലപ്പുറം ,കോഴിക്കോട് ജില്ലകളിലൊഴികെ സ്ക്കൂളുകൾ തുറന്നതു കൊണ്ടാണെന്നു തോന്നുന്നു കൂടുതൽ ഇടപെടലുകളോ അഭിപ്രായപ്രകടനങ്ങളോ പിന്നീട് കണ്ടില്ല ..
രതീഷ് മാഷ് ,വാസുദേവൻ മാഷ് ,ശിവശങ്കരൻ ,ശ്രീല ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കാളികളായി ..


2/5/2018_ശനി  നവസാഹിതി  📝📝📝📝📝📝

      പുതുരചനകൾക്കൊരിടമായ നവസാഹിതി പംക്തി കൃത്യസമയത്തുതന്നെ അവതാരക സ്വപ്നടീച്ചർ തുടങ്ങി.കാലികവും,ചിന്തോദ്ദീപകവുമായ സൃഷ്ടികൾ കൊണ്ട് സമ്പന്നമായ നവസാഹിതിയിലൂടെ ഒരു ഓട്ടപ്രദക്ഷിണം....
📝 ശ്രീല.വി.വി എഴുതിയ വെെറസ് മനസ്സിൽ ഒരു തേങ്ങലുണരാതെ വായിച്ചുതീർക്കാനാവില്ല.നിപയെ അതിന്റെ എല്ലാ അർത്ഥത്തിലും ആവിഷ്ക്കരിച്ച കവിത..ഭൂമിയിലെ മാലാഖയായിരുന്ന  ആ ധീരയുടെ മക്കളുടെ അവസ്ഥ എത്ര ദയനീയമായി  രണ്ടുവരികളിൽ ആവിഷ്ക്കരിച്ചിരിക്കുന്നു..വയ്യ...😔😔
📝  രാധാകൃഷ്ണൻ TP എഴുതിയ പരേതാത്മാക്കളോട് സംസാരിക്കുന്ന ഒരാൾ എന്നതിലാകട്ടെ പരേതാത്മാക്കളേക്കാളും നമ്മൾ ഭയക്കേണ്ടത് ജീവാത്മാക്കളെയാണെന്ന തിരിച്ചറിവ് കാണാം.
പുറപ്പാട് എന്ന കവിതയിൽ പ്രിയപ്പെട്ടത് സ്വന്തമാക്കാനുള്ള യാത്രയിൽ  അരയും തലയും മുറുക്കി...ഉടവാളും ഉറുമിയും മുറുക്കി ഒരുങ്ങിയിറങ്ങുന്ന ഒരാളുടെ വിജയിയാകാനുള്ള ത്വരയുടെ മാനസികഭാവതലങ്ങളിലൂടെയുള്ള ഒരു യാത്ര റെജികവളങ്ങാടൻ ആവിഷ്ക്കരിച്ചിരിക്കുന്നു.
📝നീ തന്നെയാണ് ഞാൻ...നീയില്ലായ്മയാണ് എന്റെ ഏറ്റവും വലിയ ഞാനില്ലായ്മ എന്ന തിരിച്ചറിവ്...പ്രണയത്തിന്റെ മൂർത്തഭാവം തെളിഞ്ഞു നിൽക്കുന്ന വരികൾ ഷീലാറാണി യുടെ ഞാനും നീയും ...
📝 കൃഷ്ണദാസ് മാഷ് എഴുതിയ കെവിൻ നീനു കാലികപ്രസക്തമായ കവിത... ഇക്കഴിഞ്ഞ ദിവസങ്ങളിൽ  നമ്മുടെ  മനസിൽ നീറ്റലായി മാറിയ രണ്ടുപേർകെവിൻ,നീനുമരിക്കാത്ത ഓർമ്മകളുടെ പ്രഹരശേഷി കൊണ്ട് കാലം എത്രത്തോളം പ്രതിരോധിക്കും..?അറിയില്ല..😔..ഇന്നലെ ആതിര..ഇന്ന് കെവിൻ...നാളെ...?
📝 രമേഷ് വഞ്ചടിയിൽ എഴുതിയ ഹെെക്കുകൾ ഉയർന്ന നിലവാരം പുലർത്തി.പ്രവീൺ മാഷ് ഒരിക്കൽ ചെയത ഹെെക്കു കവിതകളുടെ പംക്തി വായിച്ചതിനാൽ ഹെെക്കൂകവിതകളെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു..എനിക്കേറ്റവും ഇഷ്ടായത് 5ാം ഹെെക്കുവാണ്..അദ്ധ്യയനം ഭാരമാകുന്ന പുതുകാലത്തെക്കുറിക്കുന്ന ഹെെക്കു.
📝 മൺസൂൺ പരപ്പൻപൊയിലിന്റെ കുപ്പി എന്ന കവിത മാതൃത്വം മറക്കുന്ന അമ്മമാർക്കെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ്..
📝 സംഗീത എഴുതിയ പിരാനകളെ വളർത്തുന്നത് എന്ന കവിത ഒരു ചോദ്യമാണ്..
എല്ലാം വെട്ടിപ്പിടിച്ച് കാടും കടലും കയ്യേറിയ മനുഷ്യനു നേരേയുള്ള ചോദ്യം..ഈ മനുഷ്യൻ തന്നെയല്ലേ  കാടിറങ്ങുന്ന ഒറ്റയാനേയും മൃഗങ്ങളെയും സൃഷ്ടക്കുന്നത്..
📝 റൂബീ...ശരിയാണ്..കൊന്നത് അവളെയാണ്... നീനുവിന്റെ അവസ്ഥ വ്യക്തമാക്കുന്ന കവിത..
📝പനി നിപയായി മാറിയ ഭീകരതയെ ആവിഷ്ക്കരിക്കുന്ന കവിതയാണ്  ശ്രീനിവാസൻ തൂണേരി യുടെ പനിക്കാലം എന്ന കവിത
📝നീ എന്റെ മേൽ സ്ഥാപിച്ച അധീശത്വം..അതിന് ഞാൻ നൽകിയ മൗനാനുവാദം...തളർന്ന എന്റെ ഇഷ്ടാനിഷ്ടങ്ങൾ...അർത്ഥമറിയാതെ എന്തും അമൂർത്തമാകുന്ന അവസ്ഥ വരച്ചുകാട്ടുന്ന കവിത...  ദീപ കരുവാട്ട് എഴുതിയ അമൂർത്തം
📝തന്നെ ദിവസങ്ങളായി പിന്തുടരുന്ന മെെഗ്രെയിനെക്കുറിച്ചെഴുതിയ കവിതകളടക്കംനാലു കവിതകളാണ് ശ്രീല അനിൽ ടീച്ചർ പോസ്റ്റ് ചെയ്തത്.എെ.ടി ട്രെയിനറായി വെക്കേഷനിൽ ജോലിചെയ്ത ഗുണം കവിത പോസ്റ്റ് ചെയ്ത ടെക്നോളജിയിൽ കാണുന്നുണ്ട്👏നീ എത്തുമ്പോൾ ഞാൻ പൂത്തുചിതറുന്ന പോലെ ഒറ്റമേഘം കാറ്റിൻ വരവാൽ പൂത്തു ചിതറുന്ന പ്രണയിനീഭാവം...👌
📝വാസുദേവൻമാഷ്, വിജുമാഷ്,അംശുമാഷ്,ശിവശങ്കരൻ മാഷ്,സീത,ഷമീമ, പ്രജിത എന്നിവരും പങ്കെടുത്ത നവസാഹിതി സ്വപ്ന ടീച്ചറുടെ നന്ദിപ്രകടനത്തോടെ അവസാനിച്ചു.


⭐ സ്റ്റാർ ഓഫ് ദ വീക്ക് ⭐

ഈ വാരത്തിലെ താരം നമ്മുടെ നിത്യഹരിത നക്ഷത്രം തന്നെ ...
നമ്മുടെ പ്രിയ പ്രജിത ടീച്ചർ
കാഴ്ചയിലെ വിസ്മയം എന്ന പംക്തിയിലൂടെ നൂറ് ദൃശ്യകലകൾ നമുക്കു മുൻപിൽ അവതരിപ്പിച്ച വിസ്മയം ..
ദ്യശ്യകലകൾ നൂറ് തികച്ച ഈ വാരത്തിൽ തന്നെ സംഗീത സാഗരത്തിലുടെ കർണാടക സംഗീതത്തിന്റെ രാഗ വിസ്മയം തീർക്കാനും ടീച്ചർക്കായി ..
സ്റ്റാർ ഓഫ് ദ വീക്ക്  പ്രജിത ടീച്ചർക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹

അവസാനമായി
💾 പോസ്റ്റ് ഓഫ് ദ വീക്ക് 💾

ഈ വാരത്തിലെ ശ്രദ്ധേയപോസ്റ്റ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് 
ജൂൺ 1ന് വൈകീട്ട് 3.45 ന് നമ്മുടെ പ്രിയ സ്വപ്ന ടീച്ചർ പോസ്റ്റ് ചെയ്ത 
പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന കുറിപ്പാണ് ..
മികച്ച പോസ്റ്റുകാരി സ്വപ്ന ടീച്ചർക്കും അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹

പോസ്റ്റ് താഴെ :

നാളെ ജൂൺ 1
പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും
നാളെ പള്ളിക്കൂടങ്ങൾ തുറക്കുന്നു. വിദ്യാഭ്യാസ ചർച്ചകൾ തകൃതിയായ നാട്ടിൽ ഇടശ്ശേരിയുടെ പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും എന്ന കവിത ഏറെ പ്രസക്തമാണെന്നു കരുതുന്നു.
"അല്ലിമലരിനെ മെല്ലെ മെല്ലെ
ഉല്ലസിപ്പിക്കുമുഷസ്സുപോലെ
മൂത്തവ ,ളെന്നിളം പൈതലിനെ
ആത്തകുതുക മണിഞ്ഞൊരുക്കി "
ഒരു ചേച്ചി അനുജനെ അണിയിച്ചൊരുക്കുകയാണ്.പ്രഭാത കിരണങ്ങൾ ഏൽക്കുമ്പോൾ പൂക്കൾ വിടർന്നുല്ലസിക്കുന്നതു പോലുള്ള അവസ്ഥയാണ് അcപ്പാൾ കുട്ടിയിലുണ്ടായത്.
ചരിത്രത്തിന്റെ ആവർത്തനമായാണ് അച്ഛന് ഈ പള്ളിക്കൂടപ്പുറപ്പാടിനെക്കുറിച്ചു തോന്നുന്നത്. അമ്പതു കൊല്ലം മുമ്പ് തന്നെയും ഒരു ചേച്ചി ഇപ്രകാരം വിദ്യാലയത്തിലേക്ക് ഒരുക്കിയിരുന്നു
മകന്റെ വിദ്യാലയ പ്രവേശത്തെക്കുറിച്ച് സ്വാഭാവികമായും അച്ഛന് ആശങ്കയുണ്ടാകും
ഈ അച്ഛൻ വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ ഗൗരവത്തോടെയാണ് ചിന്തിക്കുന്നത്. 
അച്ഛൻ കുട്ടിയോടു പറയുന്നത് നോക്കാം.മുറ്റത്തെ അലരിയുടെ ചില്ലയിൽ  നിന്നോടു വളരെയധികം സ്നഹമുള്ള കിളികൾ പതിവുപോലെ വന്നിരിക്കുന്നുണ്ട്.  അവരോട് നീ പോകുമ്പോൾ യാത്ര പറയണം.
 തുടർന്ന് വിദ്യാഭ്യാസത്തിലൂടെ മകനു സംഭവിക്കാൻ പോകുന്ന മാറ്റത്തെക്കുറിച്ചുള്ള അച്ഛന്റെ വിചാരം നോക്കാം
"നീ പോയ് പഠിച്ചു വരുമ്പോ eഴയ്ക്കും
നിങ്ങളന്യോന്യം മറന്നിരിക്കും!
പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം;
നാവിൽ നിന്നപ്പോഴേ പോയ്ക്കഴിഞ്ഞൂ
നാനാ ജഗന്മനോരമ്യ ഭാഷ !"
നീ പഠിച്ചു വരുമ്പോഴേയ്ക്കും നിങ്ങൾ അന്യോന്യം മറന്നു പോകും.പളളിക്കൂടത്തിലെ ഭാഷയും വ്യാകരണവും നിന്റെ നൈസർഗികഭാഷ ഇല്ലാതാക്കും.അതോടെ നിങ്ങൾക്ക് തമ്മിൽ സംസാരിക്കാൻ കഴിയുന്ന ഭാഷ നീ മറന്നിരിക്കും.
വിദ്യാലയത്തിലെ ഔപചാരിക പ0നം കുട്ടിയെ പ്രകൃതിയിൽ നിന്നും അകറ്റുമെന്നുംഅവന്റെ നൈസർഗിക ഭാഷയെ ഇല്ലായ്മ ചെയ്യുമെന്നും അച്ഛൻ ചിന്തിക്കുന്നു.
ഇത്രമാത്രമല്ല ഇടശ്ശേരിയുടെ വിദ്യാഭ്യാസ വിചാരം
" പുസ്തക ജ്ഞാനവരെ മർത്ത്യ-
പുത്രനും തിര്യക്കു മാക്കി മാറ്റി "
പുസ്തക ജ്ഞാനം,പഠിച്ചറിവ് അഥവാ സംസ്ക്കാരം മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും തമ്മിൽ വേർതിരിക്കുന്നു.
മനുഷ്യനുള്ള ഈ ജ്ഞാനം കൊണ്ടുള്ള ഭേദബുദ്ധി അവനെ അഹങ്കാരിയാക്കി മാറ്റിയെന്നും തുടർന്നു പറയുന്നുണ്ട്.
വളരെ ആധുനികമാണ് കവിതയിൽ അവതരിപ്പിക്കപ്പെടുന്ന ചിന്തകൾ.
വിദ്യാഭ്യാസത്തിലൂടെ കുട്ടി എന്തായിത്തീരണം എന്നതിനെക്കുറിച്ച് സമൂഹത്തിന് ആശങ്കയുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും അച്ഛനമ്മമാരുടെ കാഴ്ചപ്പാടുകളും തമ്മിൽ എപ്പോഴും വൈരുധ്യം കാണാം.
ഇക്കാര്യത്തിൽ ഈ കവിതയിലൂടെ ഇടശ്ശേരി സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുന്നതു നോക്കുക.
"എൻ കുഞ്ഞേ, ജീവിതമീയുഗത്തിൽ
സങ്കീർണമല്ലോ കുറച്ചു കൂടി
വാഴ്വിനുള്ളായോധനത്തിൽ നീeയ -
തായുധമേന്തണമെന്ന കാര്യം
ഹന്ത, സങ്കല്പിപ്പതില്ല ഞാ,നെൻ
ക്രാന്തദർശിത്വ ക്കുറവുമൂലം.
നീയെന്തായ് ത്തീരണ,മാമുകുളം
നിന്നിലേ നിന്നു വിരിഞ്ഞിടട്ടേ "
നീയെന്തായിത്തീരണം എന്ന ചിന്ത നിന്നിൽത്തന്നെ വിരിയുകയാണ് വേണ്ടത് എന്നാണ് കവിതയിലെ അച്ഛനെക്കൊണ്ടു കവി പറയിക്കുന്നത്.
ശക്തമായ ശരീരവും ഭദ്രമായ ഹൃദയവും തുടർന്ന്
ആശംസിക്കുന്നു.
ഇത്ര കൃത്യവും ശാസ്ത്രീയവുമായ കാഴ്ചപ്പാട് ഈ പൊന്നാനിക്കാരന് എങ്ങനെയുണ്ടായി എന്ന് ആരെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ എന്ന റിയില്ല.
നവോത്ഥാന ചിന്തകൾ വളരെ ആഴത്തിൽ കവി സ്വാംശീകരിച്ചിരുന്നു എന്നു കരുതുന്നു.
കവികളെ ക്രാന്തദർശികൾ എന്നു പറയാറുണ്ടല്ലോ. നഗരവൽക്കരണം ഗ്രാമ ജീവിതത്തിൽ വരുത്താനിരിക്കുന്ന കൊടിയ മാറ്റങ്ങളെക്കുറിച്ച് കുറ്റിപ്പുറം പാലത്തിൽ ഇടശ്ശേരി പ്രവചനം നടത്തിയിട്ടുണ്ടല്ലോ. അതുപോലെ വരാനിരിക്കുന്ന കാലത്ത് കേരളത്തിൽ വിദ്യാഭ്യാസം ഏറ്റവും മുഖ്യമായ ഒരു വിഷയമാകുമെന്ന് കവി മുൻകൂട്ടി കണ്ട് എഴുതിയതാണ് ഈ കവിത എന്നു വേണം പറയാൻ.
നാളെ പ്രഭാതത്തിൽ പുത്തനുടുപ്പും പുതിയ കുടയും ബാഗുമായി പള്ളിക്കൂടത്തിലേക്ക് പുറപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളുടെയും അച്ഛനമ്മമാർക്ക് ഇടശ്ശേരിയുടെ ചിന്തകൾ സമർപ്പിക്കുന്നു 
കുട്ടികളുടെ ചുണ്ടിൽ നിന്നും പ0നത്തിലൂടെ അവരുടെ നാനാ ജഗന്മനോരമ്യമായ ഭാഷ നഷ്ടപ്പെടാതിരിക്കട്ടെ.
സത്യനാഥൻ.പി

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲