03-04c


കാഴ്ചയിലെ വിസ്മയത്തിൽ....ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ..എഴുപത്തിനാലാം  ഭാഗമായി പരിചയപ്പെടുന്നു... ഗരുഡൻ പറവ

മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡൻ പറവ ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ എന്ന നൃത്തം നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തിൽ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് കലാകാരന്മാർ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന നർത്തകർക്ക് താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളംതുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. ധനുമാസത്തിലാണ് ഈ അനുഷ്ഠാന കല നടത്തിവരുന്നത്.

എെതിഹ്യത്തിലൂടെ....👇
ഈ കലയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ കഥ ഇങ്ങനെയാണ്; ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി. ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി കാളിയുടേ മുൻപിൽ നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക് ഗരുഡൻ തന്റെ രക്തം അർപ്പിച്ചുവെന്നും ഐതിഹ്യം പറയുന്നു. ഗരുഡന്റെ രക്തം പാനം ചെയ്തതിനുശേഷമേ കാളിയുടെ കോപം അടങ്ങിയുള്ളൂ എന്നുമാണ് ഐതിഹ്യ കഥ.

ഒരു പത്രവാർത്ത..👇
തിരുവനന്തപുരം > ഐതിഹ്യങ്ങളിലെ  കരുത്തുറ്റ കഥാപാത്രമായ ഗരുഡനെ തിരുവരങ്ങില്‍ അവതരിപ്പിച്ച് പാന്നാവള്ളി മുകുന്ദമണി എന്ന പി മുകുന്ദ പ്രസാദും സംഘവും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.  കശ്യപ പ്രജാപതിയുടെ ഭാര്യമാരായ കദ്രു-വിനതമാരില്‍ വിനതയുടെ പുത്രനായ ഗരുഡന്റെ കഥകളാണ് ഗരുഡപറവയിലൂടെ വേദിക്ക് അനുഭൂതി നല്‍കിയത്.
ചെണ്ട, മദ്ദളം, വലംതല, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ സഹായത്തോടുകൂടി കഥകളിയിലെ ഹംസത്തിന്റെ വേഷസാമ്യമുള്ള രണ്ടുപേര്‍ ചേര്‍ന്നുള്ള ഗരുഡന്‍പറവ കാണികളെ ആവേശത്തിലാഴ്ത്തി. മനയോല, ചായില്ല്യം, ചാഞ്ചില്യം, കണ്‍മഷി എന്നീ ചായങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഭദ്രകാളി ക്ഷേത്രങ്ങളിലാണ് ഇത് സാധാരണയായി അവതരിപ്പിച്ചുവരുന്നത്. 2012 ല്‍ ഫോക്ലോര്‍ അക്കാദമി പുരസ്കാരം പി മുകുന്ദപ്രസാദിന് ലഭിച്ചിട്ടുണ്ട്










https://youtu.be/QWek2k350h4

https://youtu.be/6X5EvDGyF-M