03-04-19

പ്രിയരെ
ആറു മലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിലേക്ക് സ്നേഹത്തോടെ ഏവരേയും സ്വാഗതം ചെയ്യുന്നു
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കണ്ണൂർ ജില്ലയിലെ ഭാഷാ സവിശേഷതകളുടെ അടിസ്ഥാനത്തിൽ തലശ്ശേരി, ചിറക്കൽ, പയ്യന്നൂർ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം
അവയാണ് ഇന്നു പറയാൻ പോകുന്നത്
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കണ്ണൂർ ജില്ലയിലെ പ്രാദേശിക ഭാഷാഭേദം
ഭാഷാഭേദം അടിസ്ഥാനമാക്കി മൂന്ന് പ്രാദേശിക ഭാഷാ വിഭാഗങ്ങളായി പ്രദേശങ്ങളെ മുറിക്കാം.

1.തലശ്ശേരി,
2.ചിറക്കൽ,
3.പയ്യന്നൂ൪.

മയ്യഴിപ്പുഴ മുതൽ അഞ്ചരക്കണ്ടി പുഴ വരെയുള്ള ആളുകൾ സംസാരിക്കുന്ന ഭാഷയാണ് തലശ്ശേരി ഭാഷാഭേദം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ചരക്കണ്ടി പുഴ മുതൽ പഴയങ്ങാടി വരെയുള്ള ആളുകൾ സംസാരിക്കുന്ന ഭാഷാഭേദത്തെ ചിറക്കൽ ഭാഷാഭേദം എന്നു പറയാം. പഴയങ്ങാടി മുതൽ കാലിക്കടവ് വരെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഭാഷാഭേദത്തെ പയ്യന്നൂർ ഭാഷാഭേദം എന്നും വിളിക്കുന്നു.

  വ്യത്യസ്ത ഭാഷാഭേദങ്ങളിൽ പെടുന്നവ൪ തങ്ങളുടെ വീടുകളിലും മറ്റും അവരുടെ പ്രാദേശിക ഭാഷ സംസാരിക്കുകയും എന്നാൽ പൊതു ഇടങ്ങളിൽ പരമാവധി മാനക ഭാഷ സംസാരിക്കുകയും ചെയ്യുന്നു. ഓരോ ഭാഷാഭേദത്തിനും അതിന്റേതായ ഒരു സ്വത്വമുണ്ട്. പുഴ, കടൽ, കുന്ന് ഇവയൊക്കെ ഭാഷയെ വേർതിരിക്കുന്ന ഘടകങ്ങളായി മാറുന്നു. തലശ്ശേരി, ചിറക്കൽ, പയ്യന്നൂർ എന്നീ മൂന്നു ഭാഷാഭേദങ്ങളും സ്വനതലം, രൂപിമതലം, വാക്യഘടനാ തലം എന്നീ മൂന്നു പടവുകളിലും അതിന്റേതായ സ്വത്വം സ്ഥാപിച്ചെടുക്കുന്നുണ്ട്.
 🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾

പയ്യന്നൂർ
ചെറുപുഴ, പെരിങ്ങോം, കരിവെള്ളൂർ, കാങ്കോൽ, ആലപ്പടമ്പ, എരമം കുറ്റൂർ, ആലക്കോട്, ഉദയഗിരി, പയ്യന്നൂർ, രാമന്തളി, കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് പയ്യന്നൂർ ഭാഷാഭേദം.

ചിറക്കൽ
മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂർ, പെരളശ്ശേരി, എളയാവൂർ, ചേലോറ, ചെമ്പിലോട്, അഞ്ചരക്കണ്ടി, കീഴല്ലൂർ, മുണ്ടേരി, കണ്ണൂർ, പള്ളിക്കുന്ന്, പുഴാതി, ചിറക്കൽ, നാറാത്ത്, കൊളച്ചേരി, കുറ്റ്യാട്ടൂർ, കൂടാളി, മയ്യിൽ, തളിപ്പറമ്പ്, കണ്ണപുരം, വളപട്ടണം, കല്യാശ്ശേരി, അഴീക്കോട്, പാപ്പിനിശ്ശേരി, മാട്ടൂൽ, ചെറുകുന്ന്, മാടായി, ഏഴോം, പട്ടുവം, പരിയാരം, കുറുമാത്തൂർ, ചെങ്ങളായി, മലപ്പട്ടം, ശ്രീകണ്ഠാപുരം, എരുവേശ്ശി, പയ്യാവൂർ, ഉളിക്കൽ, പടിയൂർ ഈ പ്രദേശങ്ങൾ അടങ്ങിയതാണ് ചിറക്കൽ ഭാഷാഭേദം.

തലശ്ശേരി
ന്യൂ മാഹി, ചൊക്ലി, കരിയാട്, പെരിങ്ങളം, പാനൂർ, തൃപ്പങ്ങോട്ടൂർ, കുന്നോത്തു പറമ്പ്, മൊകേരി, പന്ന്യന്നൂർ, കതിരൂർ, എരഞ്ഞോളി, തലശ്ശേരി, ധ൪മടം, പിണറായി, കോട്ടയം, കൂത്തുപറമ്പ്, പാട്യം, വേങ്ങാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ, കോളയാട്, കണിച്ചാർ, കേളകം, കൊട്ടിയൂർ, ആറളം, പേരാവൂർ, മുഴക്കുന്ന്, തില്ലങ്കേരി, മട്ടന്നൂർ, കീഴൂ൪ ചാവശ്ശേരി, പായം, അയ്യൻ കുന്ന് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം തലശ്ശേരി ഭാഷാഭേദത്തിൽ വരും.

സ്വരസ്വനിമ പഠനം... പയ്യന്നൂർ
ആശയവിനിമയോപാധിയായ ഭാഷാ സങ്കേതങ്ങളും ഭാഷയിലെ സ്വനഘടകത്തെയും പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
പാങ്ങ്~~സൗകര്യം, സുഖം, എളുപ്പം ഭേദമാകൽ
തിര്ള്     ~~തളിര്
തൊരള~~ജലദോഷം
ചാടല്~~എറിയൽ
ചെള്മ്പ്~~ചെറിയ കൊതുക്
ഒര്ക്കാൽ~~ഒരിക്കൽ
മൂ൪ത്തം~~മുഹൂ൪ത്തം
മെയ്ക്കില്ല~~തരക്കേടില്ല
അപ്യ~~അവര്
നുപ്പട്ട്~~നേരത്തെ
തൊരം~~ജോലി
അയലോതി~~അയൽപ്പക്കം
വെല്ങ്ങനെ~~വലുതായി
ചേറീറ്റ്~~ചിതറിയിട്ട്
കൊമ്മച്ചി~~പെൺനായ
നന്നിച്ച്~~മണത്തറിഞ്ഞ്

സ്വര വിനിമയം
ഇയ്യേ~~അയ്യേ
പറേണ്ട~~പറയേണ്ട
കേറി~~കയറി
മനിശൻ~~മനുഷ്യൻ
ഇ്ണ്ടായി~~ഉണ്ടായി
മൊതൽ~~മുതൽ
കൊണ്ടോവും~~കൊണ്ടു പോകും
കൊറേ~~കുറേ
കുഞ്ഞി~~കുഞ്ഞ്
അയിനി~~അതിന്

സ്വര സംയുക്തങ്ങൾ
പെങ്ങ്യാള്~~(പെങ്ങൾ)  ഇ അ ദ്വിസ്വരം
ആക്ക്യാ മതി~~ഇ അ
വാങ്ങീന്യ~~ഇ അ
അപു(അവ൪) ~~ഇ അ
നിങ്ങ്യെല്ലാരും(നിങ്ങളെല്ലാവരും)  ~~ഇ എ
വെല്ലോട്ടി(വലിയ ചേച്ചി) ~~ഇ എ
അന്ത്യോളം (പല പ്രാവശ്യം) ~~ഇ ഒ
കേര്വ~~ഉ അ
ഉയീ~~ഉ ഇ
കഉ്ആണ്ട് (കഴുകാതെ) ~~അ ഇ അ
തൊവ്വാ (തൊഴുക) ~~ഒ ഇ അ

സ്വരസ്വനിമ പഠനം ചിറക്കൽ
പൊളപ്പ് (പുളയൽ) ആലക്കം (അയൽപക്കം)
അണ്ങ്ങ് (ചെറിയ കൊതുക്)
മുയിങ്ങ് മണം(ദുർഗന്ധം)
പൊത്തനെ (മുഴുവനും)
കൊയമാന്തരം(പ്രശ്നം)
പൊടോറി (പുടമുറി കല്യാണം)
എപ്പങ്കിലും(എപ്പോഴെങ്കിലും)

സ്വര വിനിമയം
എത്തം (അറ്റം)
നറിക്ക് (നിറയ്ക്ക്)
മൂക്കട്ട (മൂക്കിള)
അനക്ക് (എനിക്ക്)
ബ്ത്ങ്ങി (വിഴുങ്ങി)
ബ് വണ്ട (വീഴേണ്ട)
കേങ്ങ് (കിഴങ്ങ്)
മിന്നം (മുന്നം)
പൊൽച്ച (പുല൪ച്ച)
അതിയാ (അതേയോ)
അന്ന (എന്നെ)

സ്വര സംയുക്തങ്ങൾ
കത്ത്യാള്~~ഇ അ ദ്വിസ്വരം
ഏട്യാ~~ഇ അ
നോക്ക്യപ്പാ~~ഇ അ
കിട്ട്യേത്~~ഇ എ
പോട്വാനേ~~ഇ എ
കലമ്പ്വായ്ന്~~ഉ എ
പോവ്വാ~~ഉ അ
ബെര്വാ~~ഉ അ
ഒറങ്ങ്വാ~~ഉഅ

സ്വരസ്വനിമം (തലശ്ശേരി)
ആന്താ (അതെന്താ)
ഇങ്ങള് (നിങ്ങൾ)
നെരത്ത് (വഴി)
മ്തീന്ന്ല്ലാ (ചവച്ചിട്ട് അരയുന്നില്ല)
പോലൂല്ലാ (പോകലില്ല)
ബെറ വാരാൻ (വിറക് വാരാൻ)
തോന (ധാരാളം)
പോണ്ടിക്കീ (പോകണമെങ്കിൽ)
ബെരീനോളീ (വരുവിൻ)
കൊത്തമ്പലി (കൊത്തമ്പാരി, മല്ലി)
തെള്മ്പത്ത് (വക്കത്ത്)
മാച്ചില് (ചൂല്)
തെരു (തരും)

സ്വര വിനിമയം
ബെല്ലമ്മ (വല്ല്യമ്മ)
ഏഞ്ഞ് (ഇഴഞ്ഞ്)
തേച്ചും (തികച്ചും)
തായ്ച്ച് (ദാഹിച്ചു)
ഇണ്ട് (ഉണ്ട്)
പൊര (പുര)
അയിലൂട (അതിലൂടെ)

സ്വര സംയുക്തങ്ങൾ
പാഞ്ഞൂട്ടാ (ഓടിയാൽ) ~~ഇ അ ദ്വിസ്വരം
കേരി ആ (കയറിയാ) ~~ഇ അ
പീടിയ (പീഠിക) ഇ അ
എത്ത്വാ (എത്തുക) ഉ അ
കേര്വാ (കയറുക) ഉ അ

വ്യഞ്ജന പഠനം(പയ്യന്നൂർ)
കൊണം (ഗുണം)
നരമ്പ് (ഞരമ്പ്)
ഓഡ്ത്തു (എവിടെ)
എന്തെറോ (എന്തെടോ)
പ്രതമം (പ്രഥമൻ)
ബന്നു (വന്നു)
ബെല്യത് (വലുത്)

വ്യഞ്ജന പഠനം(ചിറക്കൽ) 
മുട്ടുന്നു (കൊട്ടുന്നു)
കൊണം (ഗുണം)
ബെറല് (വിറയൽ)
മാങ്ങി (വാങ്ങി)
ദെയ്ശം (ദേഷ്യം)
ഒയ്ഞ്ഞു (ഒഴിഞ്ഞു)
കൊയപ്പം (കുഴപ്പം)
ചണ്ണ (ചന്തി)

വ്യഞ്ജന പഠനം(തലശ്ശേരി) 
കയ്ഗി (കഴുകി)
ബിയാരം (വിചാരം)
മറതി (മറവി)
പുയ്ക്ക് (പുഴുക്ക്)
പക്കേ (പക്ഷേ)

സ്വതന്ത്ര രൂപിമങ്ങൾ(പയ്യന്നൂർ) 
ഒരം (ഉറപ്പ്)
എണ (ഇണ)
കാട്ടം (കാഷ്ഠം)
കുടി (വീട്)
കോയി (കോഴി)
ബ്അ്സ് (ഐശ്വര്യം)
പൊയ്യ(പൂഴി)
കണ്ടം (വയൽ)
മീട് (മുഖം)
തോട്ട (ദ്വാരം)
അങ്കറ (വിഷമം, വേവലാതി)

ആശ്രിത രൂപിമങ്ങൾ
നേ൪ങ്ങന (നേ൪ത്തതായി)
വട്ടത്താൻ പാത്രം (വട്ടത്തിലുള്ള പാത്രം)
നന്നിച്ച് (മണത്തറിഞ്ഞ്)
പോയിന് (പോയിരുന്നു)

സ്വതന്ത്ര രൂപിമങ്ങൾ(ചിറക്കൽ) 
സൊള്ള് (ജാട)
പെരഡി (ശരീരം, മുതുക്)
നാമൂസ് (നാവിന്റെ മൂ൪ച്ച, പൊങ്ങച്ചം)
കയില് (തവി)
നൊമ്പലം (പേറ്റു നോവ്)
ചൊട്ട (പൊട്ട്)

ആശ്രിത രൂപിമങ്ങൾ
ഇല്ലാണ്ട് (ഇല്ലാതെ)
കാക്ക് (കാലിന്)
പയിച്ചിറ്റ് (വിശന്നിട്ട്)
എടന്തറ് (ഇടയിൽ കയറി പറയൽ)
എളക്കൽ (ബഡായി പറയൽ)
നൊടിച്ചൽ (ജൽപ്പനങ്ങൽ)
വ൪ക്കത്ത് (ഐശ്വര്യം)
ബയ്യോട്ട് (പിറകിൽ)

സ്വതന്ത്ര രൂപിമങ്ങൾ(തലശ്ശേരി) 
ബെശമം (വിഷമം)
തായ (താഴെ)
പ്ട്യ (പീഠിക)
മയി (മതി)
അൌ ശരി (അതു ശരി)
മിറ്റം (മുറ്റം)
ഈറ്റാക്കാര്യം (ഈ രീതിയിലുള്ള കാര്യം)
ഇഞ്ഞി (നീ)
മാച്ചില് (ചൂല്)
കേങ്ങ് (കിഴങ്ങ്)
കെടങ്ങ് (മതിൽ)

ആശ്രിത രൂപിമങ്ങൾ
പാഞ്ഞൂട്ടാ (ഓടിയാൽ)
വൈറ്റ് (വൈകീട്ട്)
കൌവ്വ (കഴുകുക)
പോയിനേനു (പോയിരുന്നു)
ആന്താ (അതെന്താ)
മോന്തിക്കത്തെ (രാത്രിയിലെ)
ചരതിക്കണം (ശ്രദ്ധിക്കണം)
ബെയിച്ചിനാ(ഭക്ഷണം കഴിച്ചോ)
വണ്ണാമ്പല (എട്ടുകാലി വല)
പൊനഞ്ഞോണ്ട് (പിറുപിറുത്തും കൊണ്ട്)

[അടുത്ത ഒരു ലക്കത്തോടെ കണ്ണൂർ ഭാഷാഭേദം അവസാനിക്കും. ഡോ. അനുപമ തയ്യാറാക്കിയ കണ്ണൂർ ഭാഷാഭേദപഠനം എന്ന കൃതിയോട് കടപ്പാട്.]
https://youtu.be/No8O1CSj6eI
https://youtu.be/fOhYhLyuBF0
https://youtu.be/fOhYhLyuBF0
https://youtu.be/5P1ucMg6yeg