02-10-18


പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ പത്താം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏🙏
ഇന്ന് ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയെ ഒന്നുകൂടി അടുത്തറിയാൻ ശ്രമിക്കാം

ഇന്ന് പിക്കാസോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചറിയാൻ സമീപിച്ചത് മടപ്പള്ളി ഗവ.കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനും, ചിത്രകലാ നിരൂപകനും,പുസ്തകരചയിതാവുമായ ശ്രീ.സജയ് മാഷിനെയാണ്..അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിൽ നിന്നും...

സ്പെയിൻകാരനായ ഒരു ചിത്രകാരനുംശില്പിയും ആയിരുന്നു പാബ്ലോ പിക്കാസോ(Pablo Picasso) (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരിൽ ഒരാളായി അദ്ദേഹത്തെ കരുതുന്നു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ എന്നായിരുന്നു.ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു പിക്കാസോ.  പിക്കാസോ 13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും (ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ - എൻ‌ഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

🏵🏵 പിക്കാസോയുടെ ബാല്യം🏵🏵
പിക്കാസോയും സഹോദരി ലോളയും1889ൽ

പിക്കോസായുടെ  പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ  എന്ന മുഴുവൻ പേരിലൂടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സ്മരിക്കുകയാണ് ചെയ്യുന്നത്.റുയിസ് വൈ പിക്കാസോ എന്നുകൂടി അദ്ദേഹത്തിന്റെ അച്ഛന്റേയും,അമ്മയുടേയും പേരുകളിലുണ്ട്,പിക്കാസോയുടെ അമ്മയുടെ സ്പാനിഷ് ഭാഷയോടുള്ള ആദരവുമിവിടെകാണാം.സ്പെയിനിന്റെ ഭാഗമായ ആൻഡലൂഷ്യ യിലെ മലാഗ നഗരത്തിൽ ഡോൺ ജോസ് റുയീസ് വൈ ബ്ലാസ്കോ -യിന്റേയും, മരിയ പിക്കാസോ വൈ ലൂപ്സ്-ന്റേയും ഒന്നാമത്തെ പുത്രനായി ജനിച്ചു.കത്തോലിക്കനായി മാമോദീസ ചെയ്തിട്ടുണ്ടെങ്കിലും, പിക്കാസോ പിന്നീട് ഒരു നിരീശ്വരവാദിയായി മാറി. പിക്കാസോയുടേത് ഇടത്തരം കുടുംബസാഹചര്യമായിരുന്നു.അദ്ദേഹത്തിന്റെ അച്ഛൻ, പ്രകൃതി ചിത്രീകരിക്കുന്ന പക്ഷികളേയും,മറ്റു പ്രവർത്തികളേയും, കേന്ദ്രമാക്കി വരക്കുന്ന ഒരു ചിത്രകാരനായിരുന്നു.അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ ദിശകളിലും, റുയിസ് എന്ന പിക്കാസോയുടെ അച്ഛൻ സ്ക്കൂൾ ഓഫ് ആർട്ട്- ൽ കല പ്രൊഫസറായും,മ്യൂസിയം പരപാലകനായും ഉണ്ടായിരുന്നു.റുയീസിന്റെ പൂർവ്വികർ പ്രഭുക്കന്മാരായിരുന്നു

🎇 ചിത്രകലയിലേക്ക്...🎇
ചെറുപ്പം തൊട്ടേ പിക്കാസോ വരയിൽ കൂടുതൽ മികവ് പുലർത്തിയിരുന്നു.അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളനുസരിച്ച് പിക്കാസോ ആദ്യമായി ഉച്ഛരിച്ചത്പെൻസിൽ എന്നർത്ഥം വരുന്ന ലാപിസ് എന്ന സ്പനിഷ് വാക്കിന്റെ ചുരുക്കമാ യപിസ് പിസ് എന്നാണ്.തന്റെ ഏഴാം വയസ്സ് തൊട്ടുതന്നെ ഡ്രോയിങ്ങിലും,ഓയിൽ പെയിന്റിങ്ങിലും പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹത്തിന്റെ അച്ഛനിലൂടെ പിക്കാസോയ്ക്ക് ലഭിച്ചു.പാരമ്പര്യമായി അക്കാദമിക് തലത്തിലുള്ള കലാകാരനും,വഴികാട്ടിയും, ഗുരുവിനെ അനുകരിച്ച് തുടങ്ങുന്നതിലൂടെയാണ് കൃത്യമായ കലാവിദ്യഭ്യാസം ഉണ്ടാകുന്നത് എന്ന് വിശ്വസിക്കുന്നയാളും,,ജീവനുള്ള മോഡലുകളുടെ നിർമ്മാതാവും,മനുഷ്യ ശരീരത്തിന്റെ വരക്കാരനുമാണ് റുയീസ്. അദ്ദേഹത്തിന്റെ മകനായ പിക്കാസോയ്ക്, എന്നാൽ സ്ക്കൂളിലെ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ വിരോധത്തിലൂടെ കലയും അസ്വസ്ഥ്യമായിതോന്നി.

ആ കുടംബം പിന്നീട് 1891-ന് എ കൊറൂണഎന്ന സ്ഥലത്തേക്ക് താമസ്സം മാറ്റി,ഇവിടെവച്ചാണ് പിക്കാസോയുടെ അച്ഛൻ സ്ക്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ കലാ പ്രൊഫസറായി മാറിയത്  അവരവിടെ നാല് വർഷത്തോളം ജീവിച്ചു.അങ്ങനെ ഒരു സന്ദർഭത്തിലായിരുന്നു റൂയീസിന്റെ അപൂർണമായിരിക്കുന്ന മാടപ്രാവിന്റെ ചിത്രത്തെ പിക്കാസോ പൂർത്തീകരിക്കുന്നതായി കണ്ടത്.പിന്നീട് പിക്കാസോയുടെ മുപ്പതാം വയസ്സുവരെ അദ്ദേഹം തന്റെ മകന്റെ വരയിലെ കലാവൈഭവത്തെ നിരീക്ഷിക്കുകുയം,മുപ്പതാം വയസ്സെത്തിയപ്പോൾ തന്നെക്കാൾ തന്റെ മകൻ മികച്ചു നിൽക്കുന്നതായി മനസ്സിലാക്കുകയും, പിക്കാസോയെ അഭിനന്ദിക്കുകയും, ചിത്രംവരയോട് റുയീസ് വിടപറയുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ മരണശേഷവും പിക്കാസോയുടെ ചിത്രത്തിലൂടെ റുയീസ് ജിവിച്ചു

🎇പിക്കാസോ ഉയരങ്ങളിലേക്ക്...🎇
പിക്കാസോയുടെ ഇളയ സഹോദരിയുടെ മരണശേഷം ആ കുടുംബംബാഴ്സലോണയിലേക്ക് താമസം മാറ്റി.ഇവിടെവച്ചാണ് റുയീസ് സ്ക്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ നല്ലൊരു പദവിയിലെത്തിയത്.പിക്കാസോയുടെ യഥാർത്ഥ വീട്ടിലുണ്ടായ ദുഃഖങ്ങളും,ഓർമകളും മുറുകെ പിടിച്ചാണ് അദ്ദേഹം ആ നഗരത്തിൽ വളർന്നത്. റുയീസ് തന്റെ മകന് എൻഡ്രൻസ് പരീക്ഷ എഴുതാനും,അധിക പഠനത്തിന് അവസരമൊരുക്കാനുമായി അക്കാദമിയിലെ പ്രാധാന ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയാണ് ചെയ്തത്.ഈ പ്രക്രിയ കുട്ടികളുടെ ഒരു മാസത്തെ നഷ്ടപ്പെടുത്തി,എന്നാൽ പിക്കാസോയാകട്ടെ അതൊക്കെ ഒരാഴ്ചകൊണ്ട് പഠിച്ചെടുത്തു,ഇതിന്റെ ഫലമായി വ്യവഹാരവിചാരക സമിതി അദ്ദേഹത്തെ അഭിനന്ദിച്ചു,അപ്പോൾ പിക്കാസോയ്കക്ക് 13 വയസ്സേയുള്ളൂ.കുട്ടികൾ ചിട്ടയ്ക്കെതിരായി നടന്നിരുന്നു, പക്ഷെ നല്ല സൗഹൃദ്ബന്ധം വച്ച് പുലർത്തി,അത് പിക്കാസോയുടെ പിൽക്കാല ജീവിതത്തെ ബാധിച്ചു.അദ്ദേഹത്തിന്റെ അച്ഛൻ പിക്കാസോയ്ക്ക് ഒറ്റക്കിരുന്ന് പഠിക്കനായും,പ്രവർത്തനങ്ങൾ നടത്താനുമായി, വീടിനരികിലായി ഒരു ചെറിയ മുറി വാടകയ്ക്കെടുത്തു,എന്നിരുന്നാലും റുയീസ് പിക്കാസോയെ തന്റെ തിരക്കുപിടിച്ച നേരങ്ങളിലും ദിവസത്തിലൊരുനാൾ അദ്ദേഹത്തിന്റെ വരകളെ നിരീക്ഷിക്കുകയും,തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ആ രാജ്യത്തെ പേരുകേട്ട കലാ സ്ക്കൂളായിരുന്ന മാഡ്രിഡിന്റെ റോയൽ അക്കാദമി ഓഫ് സാൻ ഫെർനാഡോ -യിലേക്ക് പിക്കാസോയെ അയക്കാൻ അദ്ദേഹത്തിന്റെഅച്ഛനും,അമ്മാവനുമായി തീരുമാനിച്ചു തന്റെ 16-ാം വയസ്സിലാണ് അദ്ദേഹം ഒറ്റക്കൊരിടത്തേക്ക് പുറപ്പെടുന്നത്, പക്ഷെ അദ്ദേഹം അവിടത്തെ പ്രാഥമിക കലാ വിദ്യാഭ്യാസത്തോട് വിരക്തി ഉണ്ടാകുകയും ചില ദിവസങ്ങളിലെ ക്ലാസ്സുകളിൽ പോകാതിരിക്കുകയും ചെയ്തു.അപ്പോഴേക്കും മാഡ്രിഡ് പലരേയും ആകർഷിച്ചുകഴിഞ്ഞിരുന്നു.പാർഡോയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച ഡിയെഗോ വെലാസ്ക്വെസ് , ഫ്രാൻസിസ്കോ ഗോയഫ്രാൻസിസ്കോ സർബറാൻ എന്നിവർ അതിലുൾപ്പെടുന്നു
എൽ ഗ്രെക്കോയുടെചിത്രങ്ങളായിരുന്നു പിക്കാസോയ്ക്ക് ഏറെ ഇഷ്ടം;അദ്ദേഹത്തിന്റെ രചനാ വൈഭവങ്ങളായ "നീണ്ട അഗ്രങ്ങൾ","ശ്രദ്ധയാകർഷിക്കുന്ന നിറങ്ങൾ","യോഗാത്മകദർശനപരമായ മുഖങ്ങൾ എന്നിവ, പിക്കാസോയുടെ പിന്നീടുള്ള ചിത്രങ്ങളിൽ പ്രതിധ്വിനിക്കുന്നത് നമുക്ക് കാണാം

പിക്കാസോയുടെ ജീവിതത്തെ കാലഘട്ടങ്ങളിലൂടെയാണ് പിന്നീട് ചരിത്രം അടയാളപ്പെടുത്തുന്നത്..ആ കാലഘട്ടങ്ങളിലൂടെ...

🏵പിക്കാസോയുടെ ആധുനിക കാലഘട്ടം🏵
1894-ഓടെയാണ് പിക്കാസോയുടെ വരയെ തോഴിലായി കണക്കാക്കിയുള്ള ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിക്കാസോയുടെ അക്കാദമിക തലത്തിലുള്ള റിയലിസം പ്രത്യക്ഷമായത് 1890 കളുടെ മധ്യത്തിലാണ്

1897-ൽ പിക്കാസോയുടെ വരയിലെ റിയലിസം മെല്ലെ,മെല്ലെസിമ്പോളിസത്തിന്റെ നിറങ്ങളിലേക്ക് മാറി, അദ്ദേഹത്തിന്റെ പ്രകൃതീയമല്ലാത്ത നിറങ്ങളായ വയലറ്റും, പച്ച ടോണുമെല്ലാം പിക്കാസോയുടെ പ്രകൃതി ചിത്രങ്ങൾ ഈ മാറ്റവും,ഇതിന്റെ പ്രചോദനവും എടുത്തു കാണിച്ചുതരുന്നു.ഇതിനെ പിക്കാസോയുടെ ആധൂനിക കാലഘട്ടം(1899 - 1900) എന്ന് വിളിക്കപ്പെട്ടു

🎇നീല കാലഘട്ടം🎇
പിക്കാസോയുടെ നീല കാലഘട്ടം (1901 - 1904),അറിയപ്പെടുന്നത്, സ്പെയിനിൽ 1901- ന് മുമ്പായും,അല്ലെങ്കിൽ ആ വർഷത്തിന്റെ പകുതിയിൽ പാരീസിൽ നിന്നും തുടങ്ങിയ ഇരുണ്ടതും,നീലയും,നീല കലർന്ന പച്ചയും നിറഞ്ഞ ഷെയിഡുകൾ കൊണ്ടുള്ള ചിത്രങ്ങളിൽ നിന്നാണ്.കുട്ടികളോടൊപ്പമുള്ള ശോഷിച്ച അമ്മയുടെ നിരവധി ചിത്രങ്ങൾ ഉണ്ടായത് ഈ നീല കാലഘത്തിലാണ്, ഈ കാലത്താണ് പിക്കാസോ തന്റെ സമയംബാഴ്സലോണയിലും,പാരീസിലും ചിലവഴിച്ചത്.ഇങ്ങനെ ഇത്തരത്തിലുള്ള പ്രസന്നമല്ലാത്ത നിറങ്ങളുപയോഗിക്കുന്നതിലൂടെ ചിലപ്പോൾ ഭിക്ഷക്കാരന്റേത് പോലുള്ള അപ്രസന്ന വിഷയങ്ങളെ തീവ്രമായി അവതരിപ്പിക്കാൻ പിക്കാസോയ്ക്ക് കഴിഞ്ഞു - ഇത് ഉണ്ടാകാൻ കാരണം അദ്ദേഹത്തിന്റെ സ്പെയിനിലേക്കുള്ള യാത്രയും,തന്റെ കൂട്ടുകാരനായ കാർലോസ് കാസേജ്മാസിന്റെ ആത്മഹത്യയുമാണ്.1901 കളുടെ ശരത്‌കാലത്ത് പിക്കാസോ ധാരാളം കാസേജ്മാസിന്റെ മരണാനന്തര ഛായാചിത്രങ്ങൾ വരച്ചു,മങ്ങിയതും,അന്തരാർത്ഥവുമുള്ള ലാ വി (1903) എന്ന ചിത്രം അദ്ദേഹം വരച്ചതോടെ അതതിന്റെ ഉച്ചസ്ഥാനത്തിലെത്തുന്നു
നീല കാലഘട്ടത്തിൽ വരച്ച പ്രശസ്തമായ ചിത്രങ്ങൾ👇👇👇
ലാ വീ
ദ ബ്ലൂ റൂം
ദ ബ്ലെെൻഡ് മാൻസ് മീൽ

🌆റോസ് കാലഘട്ടം🌆
പിക്കാസോയുടെ,ദി റോസ് കാലഘട്ടം(1904-1906) എന്നതിൽ സന്തോഷവും, ഓറഞ്ചും,പിങ്കും നിറഞ്ഞതുമായ നിറങ്ങളും,ഫ്രാൻസിലെ സാൾട്ടിംബാക്വെസ് എന്നറിയപ്പെടുന്ന സർക്കസ് ജനങ്ങൾ,കായികാഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ,ഹാർലെക്വിൻസ്(കോമാളികൾ) എന്നിവ കാണപ്പെടുന്നു.ഇതിലെ ഹാർലെക്വിൻസ് ഒരു ഹാസ്യ കഥാപാത്രവും,ചെക്ക് രൂപത്തിലുള്ള നിറങ്ങളുള്ള വസ്ത്രമണിഞ്ഞ ഒരു രൂപമാണ്,ഇതുതന്നെയാണ് പിക്കാസോയുടെ വ്യക്തിപരമായ ഒരു മുദ്രയായി മാറിയതും.പിന്നീട് 1904-ൽ അദ്ദേഹം ഫെർനാണ്ടെ ഓലിവ്യർ -നേയും , ഒരു ബോഹേമ്യാൻ ആർട്ടിസ്റ്റിനേയും കണ്ടുമുട്ടുകയും, പിക്കാസോയുടെ ഗൃഹനാഥകളാകുകയും ചെയ്തു. അദ്ദേഹത്തിന്റെ റോസ് കാലഘട്ടത്തിലെ മിക്ക ചിത്രങ്ങളിലും ഒലിവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, അതിൽ പലതും അവർ തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പ്രചോദനത്താൽ ഉണ്ടായവയാണ്,എന്നാൽ ഈ സംയോഗം ഫ്രഞ്ച് പെയിന്റിങ്ങിലുള്ള അദ്ദേഹത്തിന്റെ പ്രകാശിത വർദ്ധിപ്പിച്ചു.ഈ കാലഘട്ടത്തിലെ ആവേശഭരിതമായതും,ശുഭാപ്തി വിശ്വാസം നിറഞ്ഞതുമായ അന്തരീക്ഷം 1899-1901 എന്നീ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നവയാണ്
റോസ് കാലഘട്ടത്തിൽ വരച്ച പ്രശസ്ത ചിത്രം👇
ഹാർലിക്വിൻസ്

🎇ആഫ്രിക്ക സ്വാധീനിച്ച കാലഘട്ടം🎇
പിക്കോസയുടെ ആഫ്രിക്ക സ്വാധീനിച്ച കാലഘട്ടം (1907 - 1909)ലാണ് ആരംഭിച്ചത്. ലെസ് ഡെമോസെല്ലെസ് ഡി അവിഗ്നോൻ,എന്ന ചിത്രം ആഫ്രിക്കൻ കലയിൽ വമ്പിച്ച സ്വാധീനമുണ്ടാക്കി.ആകൃതിമാത്രമുള്ള ചിന്തകളുടെ വളർച്ചാ കാലഘട്ടമായ ഈ സമയത്താണ് തത്ഫലമായി ക്യൂബിസംകാലഘട്ടവും ആരംഭിച്ചത്.
ഈ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രം👇👇
ലെസ് ഡെമോസെല്ലസ് ഡി അവിഗ്നോൺ

🎇ക്യൂബിസം🎇
പിക്കാസോയും ,ജോർജെസ് ബ്രാക്ക്വ യും കൂടി,നിഷ്പക്ഷമായ നിറങ്ങളും,ഏകവർണ തവിട്ടുനിറവും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പിക്കാസോയുടെ രചനാ രീതിയാണ് അപഗ്രഥനപരമായക്യൂബിസം.രണ്ട് കലാകാരന്മാരും, അവരുടെ ചിത്രങ്ങളെ വേർപെടുത്തി,പിന്നെ ഒരുമിപ്പിക്കുന്ന ക്യൂബിസം തന്ത്രങ്ങൾ കലയിൽ ഉപയോഗിച്ചുതുടങ്ങി.അതുകൊണ്ടുതന്നെ പിക്കാസോയുടേയും,ബ്രാക്ക്വയുടേയും ചിത്രങ്ങളിൽ ചെറിയ സാമ്യങ്ങൾ കാണാം.സിന്തെറ്റിക് ക്യൂബിസം (1912- 1919) എന്നത് കലാരൂപത്തിന്റെ മാറ്റമാണ്,പേപ്പറുകൾ മുറിച്ച് കഷ്ണങ്ങളാക്കിയോ,പത്രങ്ങളിലെ ഭാഗങ്ങൾ ഉപയോഗിച്ചോ,അവയെ ഒരു നിശ്ചിത അനുപാതത്തിൽ കലർത്തി, പൂശിയോ ആണ് ഇത് സാധ്യമാകുന്നത്.ഇതുതന്നെയാണ്കോളാഷുകളുടെ ആദ്യകാല രൂപം എന്നറിയപ്പെടുന്നത്.

🎇 ക്രിസ്റ്റൽ കാലഘട്ടം🎇
1915 - 1917 കാലഘട്ടത്തിൽ പിക്കാസോ, ഉയർന്ന ഗണിതപരമായ സംയോഗങ്ങളും,ക്യൂബിന്റെ ആകൃതിയിലുള്ള രൂപങ്ങളുമുപയോഗിച്ച് പെയിന്റിങ്ങുകളുടെ ഒരു പുതിയ ശ്രേണി തന്നെ വരക്കുവാൻ തുടങ്ങി.അതിൽ,പൈപ്പിന്റേയും,ഗിത്താറോ അല്ലെങ്കിൽ ഗ്ലാസ്സുകളുടേയോ,മറ്റേ രൂപങ്ങളുടേയോ കൂടികലർന്ന സംയോഗവും ഇവയിലുണ്ടായിരുന്നു."കട്ടിയുള്ള മൂലകളും,ചതുര ഡയമണ്ടും" എന്നും, ജോൺ റിക്കാർഡ്സിന്റെ നോട്ടുകളിൽ "ഈ രത്നങ്ങൾക്ക് മുകളെന്നോ,താഴെയെന്നോ ഇല്ല" എന്നുമാണ് ഈ ചിത്രങ്ങളെ ലോകം വിശേഷിപ്പിച്ചത്.പിക്കാസോ ജെർത്രൂദ് സ്റ്റെയിനിന് എഴുതിയ കത്ത് ഇങ്ങനെയാണ്, "നമുക്ക് ഇവയെ വെളിപ്പെടുത്തുവാൻ ഒരു പുതിയ പേര് വേണം":മോറൈസ് റയനാൽ പറഞ്ഞത് അതിന് "ക്രിസ്റ്റൽ ക്യൂബിസം" എന്ന് പേരിടാം എന്നാണ്

🎇പിക്കാസോ യുഗത്തിന്റെ അവസാനം🎇
പാബ്ലോ പിക്കാസോയുടെ ഭാര്യയായ ജാക്ക്വെലിൻ തന്റെ കൂട്ടുകാരോടൊപ്പം അത്താഴത്തിനായി പോയനേരത്ത്, 1973 ഏപ്രിൽ 8ന് മോഗിൻസിൽ വച്ചായിരുന്നു അദ്ദേഹം മരിച്ചത്.പിക്കാസോയെ എയിക്സ് എൻ പ്രൂവെൻസിനരികെ ചാറ്റ്യു ഓഫ് വോവെനാർഗ്യൂസിൽ വച്ചായിരുന്നു അടക്കം ചെയ്തത്,അദ്ദേഹം 1958 ന് നേടിയെടുത്ത സ്വത്തുകളെല്ലാം 1959 നും 1962 നുമിടയ്ക്കായി ജാക്ക്വെലിന് സ്വന്തമായി.ജാക്ക്വെലിൻ റോക്ക് തന്റെ മക്കളായ ക്ലൗഡിനേയും, പലോമയേയും ആ മരണചടങ്ങിൽ പങ്കെടക്കാൻ അനുവദിച്ചില്ല.എല്ലാ സ്വത്തും നാശമായതോടേയും, പിക്കാസോ മരിച്ചത്തോടേയും, മനം നൊന്ത് ജാക്ക്വെലിൻ റോക്ക്, 1986 -ന് തനിക്ക് 59 വയസ്സുള്ളപ്പോൾ തോക്കുകൊണ്ട് തന്നെതന്നെ വെടിവെച്ച മരിക്കുകയുണ്ടായി

പിക്കാസോയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും തന്റെ കൈയ്യിൽ തന്നെയായിരുന്നു, അവയെല്ലാം വിൽപ്പനകമ്പോളത്തിൽ വിൽക്കാനായി ഉദ്ദേശിച്ചവയല്ലായിരുന്നു. കൂടാതെ പിക്കാസോയുടെ കൈയ്യിൽ മറ്റുള്ള പെയിന്ററുകളുടേയും പ്രശസ്തമായ പെയിന്റിങ്ങുകളുണ്ടായിരുന്നു,അതിൽ കുറച്ചെണ്ണം പിക്കാസോ ചിത്രങ്ങൾ കൈമാറ്റം ചെയ്ത് ഹെൻറി മറ്റീസിനെപോലുള്ള തന്റെ സമകാലീരരുടേതായിരുന്നു. പിക്കാസോയ്ക്ക് ഒരു ആഗ്രഹങ്ങളും ബാക്കിവെയ്ക്കാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ മരണാന്തര ജോലികൾ( സമ്പത്തിന്റെ ടാക്സ്)ഫ്രെഞ്ച് സർക്കാർ അടച്ചുതീർത്തത്, കുറച്ച് അദ്ദേഹത്തന്റെ കലാ നിർമ്മാണങ്ങളിൽ നിന്നും, പിന്നെ കുറച്ച് അദ്ദേഹത്തിന്റെ ശേഖരത്തിൽ നിന്നുമായിരുന്നു.ഈ ചിത്രങ്ങളെല്ലാമാണ് പാരീസിലെ മുസീ പിക്കാസോയുടെ കേന്ദ്രം. 2003-ൽ പിക്കാസോയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ ജന്മദിനത്തിന് തന്റെ ജന്മസ്ഥലമായ സ്പെയിനിലെ മലാഗയിൽ മുസിയു പിക്കാസോ മലാഗ എന്ന പേരിൽ ഒരു മ്യൂസിയം പിക്കാസോയ്ക്കായി തുറന്നു

ബാഴ്‍സലോണയിലെ മുസീ പിക്കാസോ അദ്ദേഹത്തിന്റെ നിരവധി ആദ്യകാല പ്രവർത്തനങ്ങൾ കാണിക്കുന്നു, അദ്ദേഹം സ്പെയിനിലുണ്ടായിരുന്നപ്പോൾ വരച്ചവയും, അദ്ദേഹത്തിന്റെ ക്ലാസ്സിക്കലായ രചനാ വൈഭവങ്ങളടങ്ങിയ ഏതാനും ചിത്രങ്ങളും അതിലുൾപ്പെടുന്നു

പിക്കാസോയുടെ മിക്ക ചിത്രങ്ങളും ലോകത്തിലെ തന്നെ വിലമതിക്കാനാവാത്ത ചിക്രങ്ങളായിരുന്നു.ഗാർകോൺ എ ലാ പൈപ്പ് എന്ന ചിത്രം 2004 മെയ് 4-ന് സോത്ത്ബേയിൽ വച്ച് യു.എസ് ഡോളർ 104 മില്ല്യണിനാണ് വിറ്റുപോയത്, ഇത് വിലയിലെ ഒരു പുതിയ റെക്കോർഡായിരുന്നു.സൊത്ത്ബേയിൽ വച്ച് തന്നെ ദോറാ മാര്ഡ ഓ ചാറ്റ് എന്ന ചിത്രം 2006 മെയ് -ന് യു.എസ് ഡോളർ 95.2 മില്ല്യണിനാണ് വിറ്റുപോയി.2010 മെയ് 4-നാണ് നൂഡ് , ഗ്രീൻ ലീവ്സ് ആന്റ് ബസ്റ്റ്എന്ന ചിത്രം ക്രിസ്റ്റീസിൽ വച്ച് ഡോളർ 106.5 മില്ല്യണിന് വിറ്റുപോയത്.പിക്കാസോയുടെ ഗൃഹനാഥകളിലൊന്നായ മരിയ തെരേസ വാൾട്ടർ ഉൾപ്പെടുന്ന ഒരു ചിത്രം ലോസ് ആഞ്ചലെസ്സിലെ സ്വകാര്യ ശേഖരത്തിൽ മനുഷ്യസ്നേഹിയും,ഫ്രാൻസുകാരനുമായ 2009 നവമ്പർ ന് മരിച്ച ലാസ്ക്കർ ബ്രോഡിയുടെ കൈവശത്തിലായിരുന്നു. 2015 മെയ് 11-ന് വുമൺ ഓഫ് ആൽഗിർസ്എന്ന ചിത്രം ന്യൂയോർക്കിലെ ക്രിസ്റ്റീയിൽ വച്ച് യു.എസ് ഡോളർ 179.3 മില്ല്യണിന് വിറ്റുപോകുകയും, ലോകത്തെ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റുപോയ ചിത്രത്തിന്റെ റെക്കോർഡ് തകർക്കുകയും ചെയ്തു.

ആർട്ട് മാർക്കെറ്റ് ട്രെൻഡ്സ് റിപ്പോർട്ടുകൾ അനുസരിച്ച്, 2004 ആകുമ്പോൾ പിക്കാസോയാണ് ഉയർന്ന പദവിയിലുള്ള കലാകാരനായി മാറുന്നത്(ചിത്രങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റുപോയതിന്റെ അടിസ്ഥാനത്തിലാണത്).കൂടാതെ മറ്റുപല കലാകാരന്മാരിൽ നിന്ന്് അപേക്ഷിച്ച് പിക്കാസോയുടെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ മോഷണത്തിന് വിധേയമായവ;ആർട്ട് ലോസ് റജിസ്റ്റർ പിക്കാസോയുടെ 550 ചിത്രങ്ങൾ നഷ്ടപ്പെട്ട കണക്കുകൾ കാണിക്കുന്നു.
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

പിക്കാസോയുടെ പ്രശസ്തമായ ഏതാനും ചിത്രങ്ങൾ കൂടി പരിചയപ്പെടുത്താം
ഗ്വാർണിക്കോ
പാബ്ലോ പിക്കാസോ വരച്ച ഒരു ചിത്രമാണ്ഗ്വേർണിക്ക. സ്പെയിനിലെആഭ്യന്തരയുദ്ധത്തിനിടെ, 1937 ഏപ്രിൽ 26-ന് ഫ്രാങ്കോയുടെ നേത്രൃത്വത്തിലുള്ള അവിടത്തെ ദേശീയസർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, നാത്സിജർമ്മനിയുടേയും ഫാസിസ്റ്റ് ഭരണത്തിലിരുന്ന ഇറ്റലിയുടേയുംപോർവിമാനങ്ങൾ ബാസ്ക് പ്രവിശ്യയിലെ ഗ്വേർണിക്ക പട്ടണം ബോംബിട്ടു നശിപ്പിച്ചതിനോട് പ്രതികരിച്ചാണ്പിക്കാസോ ഈ ചിത്രം വരച്ചത്. 1937-ലെപാരിസ് അന്താരാഷ്ട്ര ചിത്രപ്രദർശനത്തിനായി ഈ ചിത്രം വരക്കാൻ പിക്കാസോയെ നിയോഗിച്ചത്സ്പെയിനിലെ രണ്ടാം ഗണതന്ത്രസർക്കാർ ആയിരുന്നു

യുദ്ധത്തിന്റെ ദുരന്തസ്വഭാവവും,മനുഷ്യർക്ക്, വിശേഷിച്ച് നിർദ്ദോഷികളായ അസൈനികർക്ക് അതു വരുത്തുന്ന കെടുതികളും ചിത്രീകരിക്കുകയാണ് ഈ രചനയിൽ പിക്കാസോ ചെയ്തത്. കാലക്രമേണ അസാമാന്യമായ പ്രശസ്തി കൈവരിച്ച ഈ ചിത്രം യുദ്ധദുരന്തത്തിന്റെ നിത്യസ്മാരകവും, യുദ്ധവിരുദ്ധചിഹ്നവും, സമാധാനദാഹത്തിന്റെ മൂർത്തരൂപവും ആയി മാനിക്കപ്പെടാൻ തുടങ്ങി. പൂർത്തിയായ ഉടനേ ലോകമെമ്പാടും കൊണ്ടുനടന്ന് പ്രദർശിക്കപ്പെട്ട ഗ്വേർണിക്ക എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. ഗ്വേർണിക്കയുടെ ഈ "പര്യടനം"സ്പെനിയിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു

ഗ്വേർണിക്കയെ കുറിച്ച് അറിയാൻ ഞാൻ സമീപിച്ചത് ആതവനാട് ഹെെസ്ക്കൂളിലെ ചിത്രകലാദ്ധ്യാപകൻ രാജൻ കാരയാട് മാഷെയാണ്..വിവരങ്ങൾ പറഞ്ഞുതന്നതിനൊപ്പം അദ്ദേഹം എഴുതിയ ലേഖനവും തന്നു...😊


🎇 ചിക്കാഗോ പിക്കാസോ🎇👇👇👇
ചിക്കാഗോ പിക്കാസോ ശില്പം
പിക്കാസോ മാക്ക്വെറ്റുമായി 50 അടി (15 മീ) ഉയരമുള്ള ഒരു പൊതു പ്രതിമ ചിക്കാഗോയിൽ നിർമ്മിക്കാമെന്ന് കമ്മീഷൻ ചെയ്തു.‍,ഇത് ചിക്കാഗോ പിക്കാസോ എന്ന പേരിൽ അറിയപ്പെട്ടു.ഇതിനെ അദ്ദേഹം വരെ ഉത്സാഹത്തോടെയാണ് കണ്ടത്,ഒപ്പം ഒരു ശിൽപ്പം നിർമ്മിക്കുന്നത് അവ്യക്തവും,വാദവിഷയകമായിരുന്നു.പക്ഷെ ആ രൂപം എന്താണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് ഇപ്പോഴും അറിയാത്ത ഒരു കാര്യമാണ്;അത് ഒരു പക്ഷിയായിരിക്കാം,ഒരു കുതിരയോ,അമൂർത്തമായ ആശയം ഒളിച്ചിരിക്കുന്ന സ്ത്രീയോ ആയിരിക്കാം.ഡൗൺടൗൺ ചിക്കാഗോയിലെ ഏറ്റവും അറിയപ്പെടുന്ന ഒരു ഇടം സൃഷ്ടിക്കുക തന്നെ ചെയ്ത ഈ ശിൽപ്പം 1967-ലാണ് ലോകമറിയുന്നത്.പിക്കാസോ അതിന് $100,000 വിലവന്നപ്പോഴും വിൽക്കാൻ താത്പര്യനാകാതെ ആ നഗരത്തിലെ ജനങ്ങൾക്ക് സമ്മാനമായി നൽകി
ഗിറ്റാറിസ്റ്റ്_ ബാഴ്സിലോണ തെരുവിലെ ഗിറ്റാറിസ്റ്റിനെ മോഡലാക്കി വരച്ചത്
വുമൺ വിത്ത് മസ്റ്റാർഡ് പോട്ട്_ഇത് പിന്നീട് ബോസ്റ്റണിൽ പട്ടാളക്കാഴ്ചക്കായി പ്രദർശിപ്പിക്കപ്പെട്ടു
ദ ത്രീ ഡാൻസേഴ്സ്_1925ൽ വരച്ചത്
ദ വീപ്പിംഗ് വുമൺ_1937ഒക്ടോബർ6ന് വരച്ചത്
ഒരുപാട് വ്യാഖ്യാനങ്ങൾക്കിടയാക്കിയ ദ ഗേൾ ബിഫോർ എ മിറർ
നമ്മടെ നമ്പൂതിരി സ്റ്റെെലുപൊലെ ഒരു പിക്കാസോ ഒപ്പ്
1973ൽ പുറത്തിറങ്ങിയ പിക്കാസോ സ്റ്റാമ്പ്
മ്യൂസി പിക്കാസോ




ഇനി പ്രശസ്തമായ ഏതാനും പിക്കാസോ ചൊല്ലുകൾ കൂടി.....
🎇ചിത്രകലയെ മനസ്സിലാക്കണം എന്ന നിർബന്ധമാണെല്ലാവർക്കും. എന്നാല്പിന്നെ എന്തുകൊണ്ടവർ കിളികളുടെ പാട്ടിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല? എന്തുകൊണ്ടാണവർ ഒരു രാത്രിയെ, ഒരു പൂവിനെ, മനുഷ്യനു ചുറ്റുമുള്ള സർവതിനെയും അവയെ മനസ്സിലാക്കണമെന്നുള്ള വാശിയില്ലാതെ സ്നേഹിക്കുന്നത്? ഒന്നാമതായി അവർ മനസ്സിലാക്കേണ്ടത് കലാകാരൻ പണിയെടുക്കുന്നത് ഒരനിവാര്യതയുടെ നിവൃത്തിക്കു വേണ്ടിയാണെന്നാണ്‌; അയാളും ഈ ലോകത്തിലെ ഒരു നിസ്സാരഘടകം മാത്രമാണെന്നാണ്‌; നമ്മെ വശീകരിക്കുന്ന, എന്നാൽ നാം വിശദീകരിക്കാനൊരുമ്പെടാത്ത മറ്റേതു വസ്തുവിനുമുള്ള പ്രാധാന്യമേ അയാൾക്കുള്ളൂ എന്നുമാണ്‌. ഒരു ചിത്രത്തെ വിശദീകരിക്കാനിറങ്ങിപ്പുറപ്പെടുക എന്നാൽ വഴി തെറ്റിപ്പോവുക എന്നു തന്നെ...

🎇എന്തിനെയാണു നാം ചിത്രത്തിലാക്കേണ്ടത്, മുഖത്തു കാണുന്നതിനെയോ, അതിനുള്ളിലുള്ളതിനെയോ, അതോ, അതിനു പിന്നിലുള്ളതിനെയോ?

🎇നമുക്കെല്ലാം അറിയാം, കലയല്ല സത്യമെന്ന്. നമുക്കറിയാൻ വരുതി കിട്ടിയിടത്തോളം സത്യമെന്തെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന നുണയാണ്‌ കല. തന്റെ നുണകളുടെ സത്യാത്മകത അന്യരെ ബോദ്ധ്യപ്പെടുത്താനുള്ള ഉപായങ്ങൾ കലാകാരനു വശമുണ്ടായിരിക്കണം.

🎇സൗന്ദര്യശാസ്ത്രത്തിന്റെ നിയമങ്ങൾ പ്രയോഗിക്കലല്ല കല; ഏതു പ്രമാണത്തിനുമപ്പുറം കടന്ന് വാസനയും ബുദ്ധിയും കൂടി കണ്ടെടുക്കുന്നതാണത്. ഒരു സ്ത്രീയെ പ്രേമിക്കുമ്പോൾ അവളുടെ അവയവങ്ങളുടെ അളവെടുത്തിട്ടല്ലല്ലോ നാം തുടങ്ങുക.

🎇അനാവശ്യമായതിനെ ഒഴിവാക്കിയാൽ കലയായി.

🎇മോശം കലാകാരന്മാർ പകർത്തും. നല്ല കലാകാരന്മാർ കക്കും.

🎇നിറങ്ങൾ മുഖഭാവങ്ങളെപ്പോലെ വികാരങ്ങൾക്കൊത്തു മാറും.

🎇ഏതു സൃഷ്ടികർമ്മവും തുടക്കത്തിൽ ഒരു സംഹാരകർമ്മമായിരിക്കും.

🎇അത്ഭുതമല്ലാതെന്താണുള്ളത്? കുളിയ്ക്കുമ്പോൾ നാമലിഞ്ഞുപോകുന്നില്ലെങ്കിൽ അതുമൊരത്ഭുതമല്ലേ?

🎇നിങ്ങൾക്കു ഭാവന ചെയ്യാനാവുന്നതൊക്കെ യഥാർത്ഥമാണ്‌.

🎇എനിക്കൊരു ചിത്രശാല തരൂ. ഞാനതു നിറച്ചുതരാം

🎇ദൈവവും ശരിക്കു പറഞ്ഞാൽ വേറൊരു കലാകാരൻ തന്നെ. അദ്ദേഹം ജിറാഫിനെ സൃഷ്ടിച്ചു, ആനയെയും പൂച്ചയെയും സൃഷ്ടിച്ചു. ആൾക്കു പ്രത്യേകിച്ചൊരു ശൈലിയും പറയാനില്ല; ഓരോന്നോരോന്നു മാറിമാറി പരീക്ഷിക്കുകയാണദ്ദേഹം

🎇തനിയ്ക്കാവുമെന്നു കരുതുന്നവനാവും, ആവില്ലെന്നു കരുതുന്നവനാവില്ല. അലംഘ്യവും അസന്ദിഗ്ധവുമായ നിയമമാണത്.ഞാൻ ഒരാശയത്തിൽ നിന്നു തുടങ്ങും; പിന്നെയതു മറ്റെന്തോ ആവുകയാണ്‌.

🎇സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കാൻ വരുന്നവരെ കണ്ടാൽ ഞാൻ ഓടിക്കളയും. എന്താണീ സൗന്ദര്യം? ചിത്രരചനയിലെ പ്രശ്നങ്ങളെക്കുറിച്ചല്ലേ നാം സസാരിക്കേണ്ടത്?

🎇ഈ തലച്ചോറെടുത്തു പുറത്തു കളഞ്ഞിട്ട് കണ്ണുകൾ മാത്രമായി ജീവിക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ?

🎇യാഥാർത്ഥ്യം ഒന്നേ ഉള്ളുവെങ്കിൽ ഒരേ പ്രമേയത്തെക്കുറിച്ച് ഒരു നൂറു ചിത്രങ്ങൾ വരയ്ക്കാനാവുന്നതെങ്ങനെ?

🎇വിലോഭിപ്പിക്കുന്നതായൊ ഒന്നേയുള്ളു: നിങ്ങൾ ജീവിതത്തിൽ ഇഷ്ടപ്പെട്ടു ചെയ്യുന്ന പ്രവൃത്തി.

🎇റാഫേലിനെപ്പോലെ വരയ്ക്കാൻ നാലു വർഷമേ ഞാനെടുത്തുള്ളു; പക്ഷേ ഒരു കുട്ടിയെപ്പോലെ വരയ്ക്കാൻ ഒരായുസ്സു വേണ്ടിവന്നു.

🎇അമ്മ എന്നോടു പറഞ്ഞു, ‘ പട്ടാളക്കാരനായാൽ നീ പടത്തലവനാവും, അച്ചനായാൽ മാർപ്പാപ്പയാവും.’ പകരം ഞാൻ ചിത്രകാരനായി, പിക്കാസ്സോയുമായി.

🎇മരിക്കുമ്പോൾ പൂർത്തിയായില്ലെങ്കിലും വിരോധമില്ലെന്നു തോന്നുന്നതേ, നിങ്ങൾ നാളത്തേക്കു മാറ്റിവയ്ക്കാവൂ.

🎇ചിത്രരചന ഒരന്ധന്റെ തൊഴിലാണ്‌. താൻ കാണുന്നതല്ല, അയാൾ വരയ്ക്കുന്നത്; മറിച്ച്, തനിയ്ക്കനുഭൂതമാകുന്നതിനെയാണ്‌, കണ്ടതെന്തെന്ന് തന്നോടുതന്നെ അയാൾ പറയുന്നതിനെയാണ്‌.

🎇ചില ചിത്രകാരന്മാർ സൂര്യനെ മഞ്ഞപ്പുള്ളിയാക്കും, മഞ്ഞപ്പുള്ളിയെ സൂര്യനാക്കുന്ന വേറേ ചിലരുമുണ്ട്.

🎇വിജയം അപകടം പിടിച്ചതാണ്‌: നിങ്ങൾ നിങ്ങളെത്തന്നെ അനുകരിക്കാൻ തുടങ്ങും; അന്യരെ അനുകരിക്കുന്നതിനെക്കാൾ അപകടം പിടിച്ചതാണത്. അതുപിന്നെ നിങ്ങളെ വന്ധ്യതയിലേക്കും നയിക്കും

🎇അവിടെയുമിവിടെയും നിന്നു വന്നുചേരുന്ന അനുഭൂതികളെ സ്വീകരിക്കാനുള്ള ഭാജനമാണു കലാകാരൻ: ഭൂമിയിൽ നിന്ന്, ആകാശത്തു നിന്ന്, ഒരു കടലാസുതുണ്ടിൽ നിന്ന്, കടന്നുപോയൊരു രൂപത്തിൽ നിന്ന്, ഒരു ചിലന്തിവലയിൽ നിന്ന്

🎇പ്രായം കൂടുന്തോറും കാറ്റിന്റെ ഊക്കു കൂടുകയുമാണ്‌; നേരേ മുഖത്തേക്കാണതു വീശുന്നതും

🎇കല കൊണ്ടു ലക്ഷ്യമാക്കുന്നത് നിത്യജീവിതത്തിന്റെ അഴുക്കും പൊടിയും നമ്മുടെ ആത്മാക്കളിൽ നിന്നു കഴുകിക്കളയുക എന്നതാണ്‌

🎇ഇന്നത്തെ ലോകത്ത് ഒരു യുക്തിയും കാണാനില്ല; എങ്കില്പിന്നെ, ഞാൻ വരയ്ക്കുന്ന ചിത്രങ്ങളിൽ എന്തിനതു കാണണം?

🎇സ്ത്രീകൾ രണ്ടു തരമേയുള്ളു: ദേവതകളും ചവിട്ടുമെത്തകളും.

🎇പ്രചോദനം എന്നൊന്നുണ്ട്; പക്ഷേ നിങ്ങൾ പണിയെടുക്കുന്നതായി അതിന്റെ കണ്ണിൽപ്പെടണം.

🎇ഞാനൊരു കാട്ടുകുതിരയെ വരയ്ക്കുമ്പോൾ നിങ്ങൾ കുതിരയെ കണ്ടില്ലെന്നു വരാം, പക്ഷേ അതിന്റെ വന്യസ്വഭാവം നിങ്ങൾ കണ്ടിരിക്കും.

🎇നശിപ്പിക്കാൻ കഴിയാത്തവരാണ്‌, ഞങ്ങൾ കലാകാരന്മാർ; ഒരു ജയിലിലോ, കോൺസെൻട്രേഷൻ ക്യാമ്പിലോ ആണു ഞാനെന്നിരിക്കട്ടെ, അവിടെയും എന്റേതായ ഒരു കലാലോകത്തിന്റെ പ്രജാപതിയായിരിക്കും ഞാൻ; അതിനി എന്റെ തടവറയുടെ പൊടി പിടിച്ച നിലത്ത് സ്വന്തം നാവിന്റെ നനവു കൊണ്ടുവേണം എനിക്കു ചിത്രം വരയ്ക്കേണ്ടി വരുന്നതെങ്കിൽക്കൂടി.

🎇എന്തിലും ആരിലും ഒരർത്ഥം കണ്ടുപിടിക്കാൻ നടക്കുകയാണാളുകൾ. നമ്മുടെ കാലത്തെ ഒരു രോഗമാണിത്.

🎇എന്നെക്കാൾ ശക്തനാണ്‌ എന്റെ കല; തനിയ്ക്കു വേണ്ടത് അതെന്നെക്കൊണ്ടു ചെയ്യിക്കുന്നു.

🎇കലാകാരനെന്നു പറഞ്ഞാൽ ആരാണെന്നാണു നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്? ചിത്രകാരനാണെങ്കിൽ കണ്ണുകൾ മാത്രമുള്ളവനും, പാട്ടുകാരനാണെങ്കിൽ കാതു മാത്രമുള്ളവനും, കവിയാണെങ്കിൽ ഹൃദയത്തിന്റെ ഓരോ അറയിലും ഒരു കിന്നരവും കൊണ്ടു നടക്കുന്നവനും, ഇനിയൊരു ഗുസ്തിക്കാരനാണെങ്കിൽ വെറും മാംസപേശികൾ മാത്രമുള്ളവനുമായ ഒരു വികലാംഗനാണെന്നോ? അങ്ങനെയൊന്നുമല്ല: ഒരു രാഷ്ട്രീയജീവി കൂടിയാണയാൾ; ലോകത്തു നടക്കുന്ന ഹൃദയഭേദകവും വികാരഭരിതവും ആഹ്ളാദകരവുമായ സംഗതികളെക്കുറിച്ചു നിരന്തരം ബോധവാനായ ഒരാൾ; അതിനൊപ്പിച്ചു സ്വന്തം പ്രതിച്ഛായ മാറ്റിവരയ്ക്കുകയുമാണയാൾ. എങ്ങനെയാണ്‌ അന്യരിൽ ഒരു താല്പര്യവുമെടുക്കാതെ ജീവിക്കാനാവുക? അത്രയും സമൃദ്ധമായി അവർ നിങ്ങൾക്കു കൊണ്ടുവന്നുതരുന്ന ആ ജീവിതത്തിൽ നിന്ന് മരവിച്ചൊരു നിസ്സംഗതയോടെ മാറിനില്ക്കാനാവുക? അല്ല, വീടുകൾ മോടി പിടിപ്പിക്കാനുള്ളതല്ല, കല; അതൊരു യുദ്ധസാമഗ്രിയാണ്
( ഗൂർണിക്കയെക്കുറിച്ചു പറഞ്ഞത്)

🎇നിങ്ങൾ ചെയ്തുകഴിഞ്ഞതേ നിങ്ങളുടെ കണക്കിൽ വരുന്നുള്ളു. നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതല്ല

🎇കലാവിമർശകർ ഒത്തുകൂടുമ്പോൾ അവർ രൂപം, ഘടന, അർത്ഥം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കും. കലാകാരന്മാർ ഒത്തുകൂടുമ്പോൾ അവർ സംസാരിക്കുന്നത് കുറഞ്ഞ വിലയ്ക്ക് ചായങ്ങൾ എവിടെക്കിട്ടുമെന്നായിരിക്കും

🎇കാണാൻ ഒരു വഴിയേയുള്ളു, മറ്റൊരു വിധവും കാണാമെന്ന് ആരെങ്കിലും കാണിച്ചുതരുന്നതു വരെ.

🎇 ഒരേ അളവിലുള്ള ഊർജ്ജം തന്നെ എല്ലാവർക്കുമുള്ളത്
. ശരാശരിക്കാരൻ ഒരു പന്ത്രണ്ടുതരം കൊച്ചുകൊച്ചു വഴികളിലായി അതു തുലച്ചുകളയും. ഞാൻ എന്റെ ഊർജ്ജം ഒന്നിനു മാത്രമായി മാറ്റിവയ്ക്കുന്നു: എന്റെ ചിത്രംവരയ്ക്ക്...ശേഷിച്ചതൊക്കെ ഞാനതിൽ ഹോമിക്കുന്നു, എന്നെക്കൂടി