02-09-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ആഗസ്റ്റ് 27മുതൽ സെപ്റ്റംബർ 2 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
ജ്യോതി ടീച്ചർ
( ക്രസന്റ് HSS അടയ്ക്കാകുണ്ട് ) 
(അവലോകനദിവസങ്ങൾ- തിങ്കൾ,ചൊവ്വ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി .  അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..
ഇത്തവണ നമുക്ക് ലഭിച്ചത്  വ്യാഴം ഒഴികെ പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ്
എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .
ഇനി അവലോകനത്തിലേക്ക് ..
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🌎🌎🌎🌎🌎🌎🌎🌎🌎🌎
ആഗസ്റ്റ് 27_തിങ്കൾ
📚 സർഗ്ഗസംവേദനം📚
📖📖📖📖📖📖📖📖📖📖
അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
 🏵 തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ തോമസ് കെയാലിന്റെ പാമ്പ് വേലായ് തൻ എന്ന നോവലിന് പി.എസ്.സുമേഷ് എഴുതിയ ആസ്വാദനം പരിചയപ്പെടുത്തിക്കൊണ്ടാണ് സർഗ്ഗ സംവേദനം തുടങ്ങിയത്.തൃശൂരിൽ ആമ്പല്ലൂർ മുതൽ വരന്തരപ്പിള്ളി വരെയുള്ള ഗ്രാമങ്ങളിലെ തനതു വാമൊഴിയിൽ എഴുതപ്പെട്ട ഒരു നോവൽ കൂടിയാണിത്.ആദ്യ അധ്യായത്തിലെ വെറും പാമ്പ് വേലായുധൻ 23 അധ്യായങ്ങൾ കഴിയുമ്പോഴേക്കും നാടിന്റെ വിപ്ളവ നേതാവായി മാറുന്നത് കാണാം,, തൊഴിലാളി വർഗ്ഗസമരങ്ങളുടെ ചരിത്രം കൂടിയായ ഈ നോവൽ സമ്പൂർണ്ണമായ ഒരു വായന സമ്മാനിക്കുമെന്നതിൽ സംശയമില്ല..
🏵 എം പി സുരേന്ദ്രന്റെ റെഡ് സോണിന് തോമസ് കെയാലെഴുതിയ വായനക്കുറിപ്പാണ് പിന്നീട് പരിചയപ്പെടുത്തിയത്.
ഫുട്ബോൾ കളിയുടെ ചരിത്രത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ പ്രതിഭകളുടെ കളിക്കളത്തിനകത്തും പുറത്തുമുള്ള ജീവിതത്തെ തികച്ചും തന്റേതു മാത്രമായ ശൈലിയിൽ ആവിഷ്കരിക്കുന്ന റെഡ് സോൺ കളിയെഴുത്തിന് ഒരു ഉദാത്തമായ മാതൃക കൂടിയാണ്. പ്രധാനപ്പെട്ട എല്ലാ ഫുട്ബോൾ പ്രതിഭകൾ അവരുടെ കളികൾ, ജീവിത ചിത്രങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതോടൊപ്പം ഒരോർമ്മപ്പെടുത്തലും കൂടിയാണ് ഈ സമാഹാരം.
🏵 മൂന്നാമതായി മെക്സിക്കൻ സാഹിത്യകാരനായ ഹുവാൻ റോൾഫോയുടെ പെഡ്രോ പരാമോ എന്ന നോവലിന് തോമസ് കെയാൽ എഴുതിയ വായനക്കുറിപ്പാണ് പങ്കുവെച്ചത്.ഒരു നൂറ്റാണ്ട് മുമ്പുള്ള മെക്സിക്കോയുടെ ഗ്രാമജീവിതമാണ് നോവലിന് ആധാരം..1955 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി ആ കാലത്ത് ഒട്ടേറെ വിവാദങ്ങൾക്ക് തിരികൊളുത്തിയെങ്കിലും പിന്നീട് മഹത്തായ ക്ലാസിക് ആയി അംഗീകരിക്കപ്പെട്ടു
🏵 രജനി ടീച്ചർ, സുദർശൻ മാഷ്, അശോക് മാഷ്, പ്രജിത ടീച്ചർ,രതീഷ് മാഷ്, സജിത് മാഷ്, കവിത ടീച്ചർ, മിനി ടീച്ചർ, ഗഫൂർ മാഷ്, പ്രമോദ് മാഷ്, സ്വപ്ന ടീച്ചർ, ഷമീമ ടീച്ചർ, സജിത് മാഷ്, നെസി ടീച്ചർ, ശിവശങ്കരൻ മാഷ് തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി.
🌎🌎🌎🌎🌎🌎🌎🌎🌎🌎
ആഗസ്റ്റ് 28_ചൊവ്വ
🎨  ചിത്രസാഗരം🎨
🌅🌅🌅🌅🌅🌅🌄🌅
അവതരണം_പ്രജിത (GVHSSഫോർ ഗേൾസ് തിരൂർ)
ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ ഏവർക്കും അത്ര പരിചിതമല്ലാത്ത ശിൽപ്പ ചിത്രങ്ങളാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്, കേരളത്തിൽ വടക്കെ മലബാറിലെ കിടാരി സമുദായത്തിന്റെ കുലത്തൊഴിലായ ദാരുശിൽപ്പങ്ങളിലെ ചിത്രവർണ്ണനം, ചിത്രകലാ വിദഗ്ദ്ധനായ ശ്രീ. ജഗദീഷ് പാലയാടുമായുള്ള അഭിമുഖത്തിന്റെ ഓഡിയോ ക്ലിപ്പ്, പൗരസ്ത്യവും പാശ്ചാത്യവുമായ ശിൽപ്പ ചിത്രങ്ങൾ, വീഡിയോ ക്ലിപ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തി സമഗ്രമായിത്തന്നെ ടീച്ചർ പങ്കുവെച്ചു..
രതീഷ് മാഷ്,ഗഫൂർ മാഷ്, സുദർശൻ മാഷ്, കല ടീച്ചർ, സബുന്നിസ ടീച്ചർ, സീത ടീച്ചർ, അശോക് മാഷ്, ബിജു മാഷ്, ഷമീമ ടീച്ചർ, പ്രവീൺ മാഷ്, പ്രമോദ് മാഷ്,സന്തോഷ് കുമാർ മാഷ്, രജനി ടീച്ചർ, രജനിസുബോധ് ടീച്ചർ, സ്വപ്ന ടീച്ചർ, സജിത്ത് മാഷ്, ശ്രീല ടീച്ചർ, കൃഷ്ണദാസ് മാഷ്, കവിത ടീച്ചർ, സ്വപ്നടീച്ചർ,  സുജ ടീച്ചർ, ശിവൻ മാഷ്  തുടങ്ങിയവർ സജീവമായി ഇടപെട്ട് ചിത്ര സാഗരത്തെ സാർത്ഥകമാക്കി
🌎🌎🌎🌎🌎🌎🌎🌎🌎🌎
ആഗസ്റ്റ് 29_ബുധൻ
📚 'ലോകസാഹിത്യം📚
📖📖📖📖📖📖📖📖📖
അവതരണം_വാസുദേവൻമാഷ് (MMMHSSകൂട്ടായി)
♦♦♦♦♦♦♦♦♦
 കൃത്യം 8.20ന് ലോകസാഹിത്യം ആരംഭിച്ചു. ഇത്തവണ മുന്നൊരുക്കചോദ്യമായി സാഹിത്യകാരന്റെ ചിത്രമായിരുന്നു മാഷ് പോസ്റ്റ് ചെയ്തത്. കാണേണ്ട താമസം നമ്മടെ അശോക്സർ ജീത് തയ്യിൽ എന്ന് ആവേശത്തോടെ ഉത്തരം നൽകി..പാവം രജനിസുബോധ് ടീച്ചർ... അൽപം വെെകിപ്പോയി🙃..
 ♦ അശോക്സാർ ഉത്തരം നൽകിയതുപോലെ ജീത് തയ്യിൽ എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ നാർക്കോപോളിസ് എന്ന കൃതിയേയുമാണ് അവതാരകൻ ഇന്ന് പരിചയപ്പെടുത്തിയത്
♦ തുമ്പമണ്ണിൽ ജനിച്ച മലയാളിയായ ജീത് തയ്യിൽ എങ്ങനെ പ്രശസ്തനായ ഇംഗ്ലീഷ് എഴുത്തുകാരനായി എന്ന് മനസിലുയർന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന അവതരണത്തുടക്കം👌👌
♦ സാഹിത്യകാരനെ പരിചയപ്പെടുത്തിയതിനു ശേഷം ജീത് എഴുതിയ സുപ്രസിദ്ധ നോവലായ നാർക്കോപോളിസ് എന്ന കൃതിയെ അവതാരകൻ വിശദമായി പരിചയപ്പെടുത്തി.ബോംബെ ജീവിതത്തിന്റെ ഒരുവശം പരാമർശിക്കുന്ന ,എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കൃതി..
ഈ കൃതിക്ക് കൽക്കിബ്ലോഗിൽ വന്ന വായനക്കുറിപ്പും  വാസുദേവൻമാഷ് പോസ്റ്റ് ചെയ്തിരുന്നു.
 ♦ മിനിട്ടുകൾക്കകം ഉത്തരവുമായി എത്തിയ അശോക്സാറിന് സമ്മാനം കൊടുത്തു ..🌹 സീത, കൃഷ്ണദാസ് മാഷ്, സബുന്നിസ ടീച്ചർ,  രതീഷ് മാഷ്, ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
🌎🌎🌎🌎🌎🌎🌎🌎🌎🌎
ആഗസ്റ്റ് 31_വെള്ളി
🎷 സംഗീതസാഗരം🎷
🎶🎶🎶🎶🎶🎶🎶🎶🎶
 അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
 ♦ രജനികളെ സംഗീതഭരിതമാക്കുന്ന സംഗീതസാഗരത്തിലൂടെ അവതാരക ഇന്ന് പരിചയപ്പെടുത്തിയത് ലക്ഷദ്വീപിലെ ഡോലിപ്പാട്ട് ആയിരുന്നു
♦ ലക്ഷദ്വീപ്, അവിടുത്തെ ചരിത്ര_കലാ പ്രത്യേകതകൾ,ഡോലിപ്പാട്ട് എന്നിവയെക്കുറിച്ച് ഒരു ലേഖനം  അവതരിപ്പിച്ച ശേഷം ഡോലിപ്പാട്ട് വീഡീയോ പോസ്റ്റ് ചെയ്തു.
♦ പ്രിയ ടീച്ചർ രണ്ട് വീഡീയോ ലിങ്ക്, പ്രജിത ഡോലിപ്പാട്ടിനെക്കുറിച്ചുള്ള വിശദീകരണം എന്നിവ കൂട്ടിച്ചേർത്തു.
♦ രതീഷ് മാഷ്, വിജുമാഷ്, ലക്ഷ്മി ടിച്ചർ, കല ടീച്ചർ, സുജാത ടീച്ചർ, സബുന്നിസ ടീച്ചർ, കൃഷ്ണദാസ് മാഷ്, സീത, വാസുദേവൻമാഷ്, ഗഫൂർമാഷ്, രജനിസുബോധ് ടീച്ചർ, പ്രമോദ്മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
🌎🌎🌎🌎🌎🌍🌍🌍🌍🌎
സെപ്റ്റംബർ1_ശനി
✍ നവസാഹിതി✍
🌸🌸🌸🌸🌸🌸🌸🌸🌸
അവതരണം_ സ്വപ്നറാണി ടീച്ചർ(ദേവധാർHSS_താനൂർ)
പുതുരചനകൾക്കൊരിടമായ നവസാഹിതി കൃത്യസമയത്തുതന്നെ തുടങ്ങി. നവനവങ്ങളായ സൃഷ്ടികളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു  ഇന്നത്തെ പ്രെെംടെെം
🏵 രതീഷ് കൃഷ്ണ എഴുതിയ ഇലമുളച്ചി യായിരുന്നു ആദ്യം പോസ്റ്റ് ചെയ്ത കവിത.പരസ്പരം മയിൽപ്പീലികളും മിഠായികളും കെെമാറിയ ബാല്യം.. മയിൽപ്പീലിക്കുപകരം ഇലമുളച്ചി കെെമാറിയ ബാല്യകാലസഖിയെ മരണം തട്ടിയെടുത്തപ്പോൾ അവൻ തെരഞ്ഞുനടന്നു...അവൾ ഇലമുളച്ചിവെച്ച പുസ്തകം...അവന്റെ ഹൃദയം..
🏵 ഉയരത്തിൽ വിളഞ്ഞ് ഉയിരിൽ കലരുന്ന ചായ(മോഹൻലാലിന്റെ പരസ്യമല്ലാട്ടോ).. ശാന്തി പാട്ടത്തിൽ എഴുതിയ ചായക്കപ്പ് ചായയുടെ രുചിമുഴുവൻ പകർത്തിവെച്ചിരിക്കുന്നു🍵🍵🍵☕☕☕
🏵 അറിഞ്ഞിടുമ്പോളറിയാം നമ്മൾക്കറിയാനൊത്തിരി ബാക്കി...അതെ,ഈ ആശയം കെെമാറുന്നു നജീബ് തന്റെ ആര് എന്ന കവിതയിലൂടെ..
🏵 സജീവൻപ്രദീപ് എഴുതിയ പേരില്ലാക്കവിത പ്രളയത്തോട് ചേർത്തുവായിക്കാം..
🏵 വീട്ടിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്നവരുടെ പ്രിയപ്പെട്ടവരുടെ കണ്ണുകൾ...ചിന്തകൾ...ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച ഒരാളുടെകഥ ....കവിതപോലുള്ള കഥ👍👏
🏵 പതിരിന്റെ പിറവിയും കതിരിന്റെ അന്ത്യവും...കണ്ണീർപ്പാടത്തെ കൊയ്ത്ത് .... അജിത്രി ടീച്ചർ എഴുതിയ കവിത👍👍
🏵  ജീവിതത്തിലെ നിറങ്ങളെല്ലാം കവർന്നെടുത്തുകൊണ്ടുപോയ പ്രളയത്തെക്കുറിച്ച് എം.ബഷീർ എഴുതിയ കവിത🙏🙏 ബഷീർ മാഷ് പറഞ്ഞത് ശരിയാണ്.. പ്രളയവും പ്രണയവും ഒരിക്കലും തോരില്ല..
🏵 മൊളൂഷ്യം എന്ന കഥയുടെ ഓഡിയോ പോസ്റ്റ്👌..വനിതാശാക്തീകരണത്തിന്റെ ഘടനയോടെ ..മൊളൂഷ്യത്തിന്റെ രുചിയോടെ...എരിവോടെ...ജീവിതസമസ്യകളും പ്രതിസന്ധികളും ആവിഷ്ക്കരിക്കുന്ന കഥയാണ്  കെ.ടി.ബാബുരാജ് എഴുതിയ മൊളൂഷ്യം
🏵തുടർന്ന് വന്ന രണ്ട് കവിതകൾ എഴുതിയത്  നമ്മുടെ ഗ്രൂപ്പംഗം തന്നെയായ ശ്രീല അനിൽ ടീച്ചറാണ്.
     കവർന്നെടുത്തുകൊണ്ടുപോയ അതിരുകൾ കണക്കുപറഞ്ഞ് പുഴ അളന്നെടുത്ത കഥ... മഴയെഴുതിയ കഥ  ഉഗ്രൻ🙏
     മാനത്തൂന്നിറങ്ങിവന്ന മഴമേഘത്തുണ്ടിനോടൊപ്പമുള്ള പ്രകൃതിയുടെ യാത്ര... യാത്ര കവിതയും ഉഗ്രൻ തന്നെ ശ്രീല ടീച്ചർ....
വ്യത്യസ്തമായ വിഭവങ്ങളാൽ സമൃദ്ധമായ നവസാഹിതിയ്ക്ക് മധുരം കൂട്ടാനായി രതീഷ് മാഷ്,ഷഹീറ ടീച്ചർ,ഷമീമ ടീച്ചർ,വിജു മാഷ്,സബുന്നിസ ടീച്ചർ,ബഹിയ,ഗഫൂർ മാഷ്,അശോക് സർ,രവീന്ദ്രൻ മാഷ്,ഗീത ടീച്ചർ,പ്രജിത, ശിവശങ്കരൻ മാഷ്, രജനിടീച്ചർ എന്നിവർ അഭിനന്ദനങ്ങളും അഭിപ്രായപ്രകടനങ്ങളുമായെത്തി 🍫🍫🍫🍫
സ്വപ്നടീച്ചറേ .....💐💐
🌎🌎🌎🌎🌎🌎🌎🌎🌎🌎
ഇനി താരവിശേഷങ്ങളിലേക്ക്....
പുസ്താകാസ്വാദനത്തിന്റെ പരമോച്ചയിൽ നമ്മെ കൊണ്ടെത്തിക്കുന്ന സർഗസംവേദനം പംക്തിയുടെ  അവതാരകൻ രതീഷ് മാഷാണ് നമ്മുടെ താരം.ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ഗ്രൂപ്പിലവതരിപ്പിക്കാനുതകുന്ന വായനക്കുറിപ്പുകൾ കിട്ടുക...അദ്ദേഹത്തിന്റെ കഠിനപ്രയത്നത്തിന് നമോവാകം 🙏🙏
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രതീഷ് മാഷേ...  🌹🌹💐💐
ഇനി ഈയാഴ്ചയിലെശ്രദ്ധേയമായ പോസ്റ്റ്
നല്ലനല്ല ഷെയർ പോസ്റ്റുകൾ ഈയാഴ്ച വന്നുവെങ്കിലും സ്വന്തം സൃഷ്ടിക്കാവട്ടെ മുൻഗണന എന്ന് തീരുമാനിച്ചതിനാൽ ബഹിയ ടീച്ചർ ഇന്നും ഇന്നലെയുമായി  പോസ്റ്റ് ചെയ്ത കവിതകൾ അതിനായി തെരഞ്ഞെടുത്തിരിക്കുന്നു
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ബഹിയ ടീച്ചർ 💐💐🌹🌹
🌎🌎🌎🌎🌎🌎🌎🌎🌎
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു🙏