02-07-18c

പുസ്തകക്കുറിപ്പ്

📚📚📚📚📚📚

Zorba The Greek

📗📗📗📗📗📗
       
     📘 Novel📘
 
📚📚📚📚📚📚

       Nikos                   kazantizakis

📕📗📚📗📕

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായിരുന്ന നിക്കോസ് കാസാൻ സാകിസ് 1893  ഫെബ്രുവരി 18 ന് ജനിച്ചു. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പാരീസ്, ബെർലിൻ, ഈജിപ്റ്റ്, ചൈന, ജപ്പാൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും കുറച്ചു നാൾ റഷ്യയിൽ താമസിച്ച് തിരിച്ചെത്തുകയും ചെയ്തു. ഒൻപതു തവണ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടെങ്കിലും വിജയിക്കാൻ സാധിച്ചില്ല .1957 ൽ അന്തരിച്ചു. Zorba the Greek , The Last Temptation, The Fatricides, *Report to Greeco എന്നിവയാണ് പ്രശസ്ത കൃതികൾ.


വിവർത്തനം  : ഡോ. ഡെന്നിസ് ജോസഫ്

കോഴിക്കോട് ദേവഗിരി കോളജിൽ ഇംഗ്ലീഷ് അധ്യാപകൻ. The Reader, My name is red, Midnight's childrent എന്നീ പ്രശസ്ത കൃതികളും വിവർത്തനം ചെയ്തിട്ടുണ്ട്.

പുസ്തകങ്ങൾ സ്വന്തമാക്കി വായിക്കുക എന്നുള്ളത് എന്റെ വലിയ സന്തോഷങ്ങളിൽ ഒന്നാണ് ( എപ്പോഴും നടക്കാറില്ല😊). ഈ പുസ്തകം വായിക്കണം ന്നുള്ള ആഗ്രഹം കുറേക്കാലമായി ഉണ്ടെങ്കിലും ഇപ്പോഴാണ് സാധ്യമായത്. പുസ്തകം സ്വന്തമാക്കിയതിൽ സന്തോഷം മാത്രം.

 നോവലിലേക്ക്

ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബ യുടെയും പേരില്ലാത്ത ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന ഗ്രാമത്തിന്റെയും അവിടേയ്ക്കുള്ള യാത്രയും തുടർ ജീവിതത്തിന്റെയും കഥയാണിത്.

ക്രീറ്റിലേക്കുള്ള യാത്രയ്ക്കു മുമ്പ് ബാറിലെ അരണ്ട പ്രകാശത്തിൽ പുസ്തകത്തിൽ മുഴുകിയിരുന്ന ആഖ്യാതാവ് തന്റെ സുഹൃത്തിനെ വീണ്ടും കാണാൻ പോകുന്നു എന്ന ഭ്രാന്തൻ ചിന്തയിൽ മുഖമുയർത്തിയപ്പോൾ അറുപത് വയസിനടുത്ത് പ്രായമുള്ള, നീണ്ടു മെലിഞ്ഞ, തീഷ്ണനേത്രങ്ങളും ഒട്ടിയ കവിളെല്ലും ബലമുള്ള താടിയെല്ലും ചുരുണ്ടു നരച്ച മുടിയുള്ള ഒരചരിചിതൻ... അലക്സിസ് സോർബ.

എവിടേക്കാ യാത്ര... യാത്രയിൽ തന്നെയുകൂട്ടുമോ.. നല്ലസൂപ്പുണ്ടാക്കി തരാം എന്ന അറിയിപ്പ്.
ദൂരെ ഏകാന്തമായ ദ്വീപിൽ
ഇയാളുടെ കഥകളും സൂപ്പും തന്നെ രസിപ്പിക്കും എന്ന് ആഖ്യാതാവിന് തോന്നി. മാത്രമല്ല ഇയാൾ ഒരുപാടു തവണ ലോകം ചുറ്റി സഞ്ചരിച്ച ഒരു സിൻദ്ബാദാണ് എന്ന തോന്നലും ഉണ്ടായി. അതൊരു ഗാഢ സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

മയമുള്ള കൈകളും വിളറിയ മുഖവും ചോരയും ചെളിയും പുരളാതെ വെടിപ്പാക്കി വച്ചിട്ടുള്ള ജീവിതമാണ് ആഖ്യാതാവിന്റെ തെങ്കിൽ സ്വതന്ത്രനും ഉത്സാഹിയും എല്ലാ അതിർവരമ്പുകളേയും ലംഘിച്ച് ജീവിതം ആസ്വദിക്കുന്നവനുമായിരുന്നു സോർബ.
യാത്രയ്ക്കിടയിൽ, സോർബയെപ്പോലെ വേദനകളിലൂടെ, ആഘോഷത്തിലൂടെ ജീവിതത്തെ സ്നേഹിക്കാൻ തനിക്കും കഴിഞ്ഞിരുന്നെങ്കിൽ എന്നു ചിന്തിക്കുന്ന മിതഭാഷിയായ ആഖ്യാതാവിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാനും ആ സൗഹൃദത്തിനു കഴിഞ്ഞു.

സോർബ യുടെ പ്രകൃതം വ്യത്യസ്തമായിരുന്നു. എന്ത് ചെയ്യുമ്പോഴും അതിൽ മാത്രം ശ്രദ്ധ. എത്ര പ്രിയപ്പെട്ടതാണേലും മറ്റെല്ലാം മാറ്റിവയ്ക്കും.ചെയ്യുന്ന ജോലിയിൽ നൂറു ശതമാനം ആത്മാർത്ഥത. അതിലാണ് സോർബ സന്തോഷം കണ്ടെത്തുന്നത്. അതിന്റെ പൂർണതയ്ക്കു വേണ്ടി, അതാസ്വദിക്കുന്നതിനു വേണ്ടി ശരീരാവയവങ്ങളെപ്പോലും മുറിച്ചു മാറ്റാൻ, ആ വേദനയിലും സന്തോഷിക്കാൻ സോർബയ്ക്കു കഴിയുന്നു. വിശ്രമവേളകളും വിനോദങ്ങളും സൗഹൃദങ്ങളും സ്ത്രീകളോടുള്ള അഭിരമിക്കലുമൊക്കെ ഇതേ കാഴ്ചപ്പാടിൽ.... വർഷങ്ങളായി ബന്ധമൊന്നുമില്ലാതിരുന്നിട്ടും മരണസമയത്തും തന്റെ സുഹൃത്തിനെ ഓർക്കുകയും അത് പറയാൻ മറ്റൊരാളെ ഏൽപിക്കുകയും പൊട്ടിച്ചിരിച്ചു കൊണ്ട് മരണം വരിക്കുകയും ചെയ്യാൻ സോർബ യ്ക്കു മാത്രേ കഴിയൂ... സോർബ യ്ക്കു മാത്രം....
ക്രീറ്റിൽ അവർ കൽക്കരി ഖനി തുടങ്ങുന്നു. അതിനിടയ്ക്ക് ഗ്രാമത്തിലെ ജീവിതം. ചായക്കട നടത്തുന്ന വൃദ്ധ മദാം ഓർത്തെൻസ്... അവരുടെ പ്രണയം... (പ്രായം ശരീരത്തെ കീഴടക്കുമ്പോഴും അവരുടെ മനസ് നിറയൗവനത്തിൽ). അനഗ്നോസ്തിയമ്മാവൻ.. മാവ്റാണ്ടോണിയുടെ മകൻ പാവ് ലി, വിധവയും ആ ഗ്രാമത്തിലെ ചെറുപ്പ ക്കാരെ വഴിതെറ്റിക്കുന്നവൾ എന്ന് ഗ്രാമം പഴിചാരുകയും ചെയ്യുന്ന സോർമെലീന... ഇങ്ങനെ ധാരാളം കഥാപാത്രങ്ങൾ.

 സോർമെലീന വിവാഹത്തിന് സമ്മതിക്കാഞ്ഞ് ആത്മഹത്യ ചെയ്യുന്ന പാവ് ലി, അതിന്റെ പേരിൽ സോർമെലീനയുടെ കൊലപാതകം അതിൽ വിഷമിക്കുന്ന, അവളെ ഇഷ്ടപ്പെട്ടിരുന്ന സോർബയും ആഖ്യാതാവും ബിസിനസ് വികസിപ്പിക്കാൻ മൊണാസ്ട്രിയിൽ എത്തുന്ന സോർബ, അവിടെ നടക്കുന്ന അനീതികൾ ,ചില മരണങ്ങൾ, കുന്നിൻ മുകളിൽ നിന്നും  വേഗത്തിൽ തടി താഴെ എത്തിക്കാനുള്ള അവരുടെ സംവിധാനത്തിന്റെ പരാജയം ഒടുവിൽ അവരുടെ വേർപിരിയൽ...

 ജീവിതത്തിന്റെ പ്രാധാന്യത്തെയും സൗഹൃദങ്ങളുടെ മൂല്യത്തെയും പുനർ നിർവ്വചിച്ച് ആധുനിക ലോക സാഹിത്യത്തിൽ ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസിക് കൃതിയുടെ സുന്ദരമായ വിവർത്തനം വായന സുഖം നൽകുന്ന പ്രിയ പുസ്തകം.
സോർബയെ പൂർണനാക്കാൻ എന്റെ ചെറുകുറിപ്പിനു സാധിച്ചിട്ടില്ല എന്ന ഖേദത്തോടെ........

🌾🌾🌾🌾🌾

 സബുന്നിസ

https://youtu.be/T3VtzeaEPfQ