02-03


അഭാൻ

വിതോബ എന്ന് അറിയപ്പെടുന്ന ഹിന്ദു ദേവതയായ വിത്തലയെ പ്രശംസിച്ച ഭക്തിഗാനത്തിന്റെ ഒരു രൂപമാണ്.
Bhajans focus on the inward journey. Abhangs are more exuberant expressions of the communitarian experience
ഭാമിൻ ജോഷി , സുരേഷ് വഡ്കർ , രഞ്ജനി, ഗായത്രി , അരുണ സൈറാം , ജിതേന്ദ്ര അഭിഷേക് എന്നിവരാണ് പ്രശസ്ത അഭാൻ ഗായകർ. ക്ലാസിക്കൽ അല്ലാത്തതും ക്ലാസ്സിക്കൽ അല്ലാത്തതുമായ സംഗീതജ്ഞന്മാർ നടത്തുന്ന ഒരു സംഗീതമാണിത്.
തുക്കാറാം പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജീവിച്ചിരുന്ന ഒരു കവി ആയിരുന്നു. അക്കാലത്തെ വർക്കാരി പ്രസ്ഥാനത്തിലെ ഒരു പ്രമുഖ കവിയും ഒരു പ്രമുഖ വ്യക്തിയും ആയിരുന്നു അദ്ദേഹം.  5000-ൽ അധികം അഭംഗങ്ങൾ ശാന്ത് തുക്കാറാണ് എഴുതിയതെന്ന് പറയപ്പെടുന്നു. അവയില്‍ അക്കാലത്തെ സാമൂഹിക അനീതികളെ പലപ്പോഴും വിമർശിച്ചു കാണുന്നു.

https://www.youtube.com/watch?v=3zUecRlIV94
https://www.youtube.com/watch?v=AQ_XZEoTmkg
https://www.youtube.com/watch?v=BpvuK5EvOug
https://www.youtube.com/playlist?list=PLa03XqrLtZtVtXg_FV-yyvHT9dKunxfPX
https://youtu.be/beJXJVwD3v4
https://youtu.be/XA6KSpYcZ9o
https://youtu.be/SX15D3ujD-o



തുക്കാറാം വാണിഎന്ന ഗ്രന്ഥത്തിൽ നിന്നും...(കടപ്പാട് വിക്കിപീഡിയ)
അഭംഗ്‌ : ഒന്ന്‌
സുന്ദറ്‌ തേ ധ്യാന്‌ ഉഭേ വിട്ടേവരി
കര്‌ കട്ടാവരി ഠേവൂനിയാം
തുളസീഹാറ്‌ ഗളാം കാസേ പിതാംബറ്‌
ആവഡേ നിരംതര്‌ ഹേംചീ ധ്യാന്‌
മകര്‌ കുണ്ഡലെം തളപതി ശ്രവണീം
കണ്ഡി കൗസ്‌തുഭമണി വിരാജിത്‌
തുക്കാ ഹ്മണേ മാജേ ഹേംചീ സര്‍വ്വ്‌ സുഖ്‌
പാഹീന്‌ ശ്രീമുഖ്‌ ആവഡീംനേം

അര്‍ത്ഥ സംഗ്രഹം
വിഠളന്റെ ആ മനോഹരമായ രൂപം കല്‍പീഠത്തിന്മേല്‍ നിവര്‍ന്ന്‌ നില്‍ക്കുന്നതായി എനിക്ക്‌ കാണാം. കരങ്ങള്‍ ശരീരത്തോട്‌ ചേര്‍ത്ത്‌ പിടിച്ചിട്ടുണ്ട്‌. കഴുത്തില്‍ തുളസീമാല അണിഞ്ഞിട്ടുണ്ട്‌. ദേഹത്ത്‌ പീതാംബരവസ്‌ത്രം ചുറ്റിയിട്ടുണ്ട്‌. അങ്ങിനെയുള്ള വിഠലന്റെ സ്വരൂപം എന്റെ മനസ്സില്‍ എല്ലായെപ്പോഴും പ്രീതി ഉളവാക്കും. കര്‍ണ്ണത്തില്‍ മകരകുണ്ഡലം തിളങ്ങുന്നു. കണ്‌ഠഭാഗത്ത്‌ കൗസ്‌തുഭമണി ശോഭിക്കുന്നുണ്ട്‌. തുക്കാറാം പറയുന്നു, വിഠളന്റെ ശ്രീത്വം നിറഞ്ഞ സുന്ദരമായ ആ രൂപം കാണുന്നത്‌ എന്നില്‍ ആനന്ദം ഉളവാക്കുന്നു.

അഭംഗ്‌ : രണ്ട്‌
സദാ മജേം ഡോളെ ജഡോ തുജി മൂര്‍ത്തി
രഖുമായിച്യാപതി സോയാരിയാ
ഗോഡ്‌ തുജേം രൂപ്‌ ഗോഡ തുജേം നാമ്‌
ദേയി മജ്‌ പ്രേമ്‌ സര്‍വ്വകാള്‌
വിഠോമാവുലീയേ ഹാച്ചീ വര്‌ ദേയി
സംച്ചറോസി രാഹീം ഹൃദയാ മാജീ
തുക്കാ ഹ്മണേ കാംഹീ നാ മാഗേം ആണീക്‌
തുജേം പായീം സൂഖ്‌ സര്‍വ്വ്‌ ആഹെ

അര്‍ത്ഥ സംഗ്രഹം
തുക്കാറാം പറയുന്നു, ഹേ ബന്ധു രഖുമായീപതി വിഠളാ, എന്റെ നയനങ്ങള്‍ സദാനേരവും നിന്റെ ദിവ്യരൂപം ദര്‍ശിക്കുമാറാകട്ടെ. നിന്റെ രൂപം മധുരമാണ്‌. നിന്റെ നാമം മധുരമാണ്‌. നിന്റെ സ്‌നേഹം എന്നില്‍ എക്കാലവും ഉണ്ടാവണം. ഹേ വിഠോമാവുലി, എന്റെ ഹൃദയാന്തരത്തില്‍ നീ എന്നും പ്രവഹിച്ചുകൊണ്ടിരുന്നാലും. എനിക്ക്‌ ആ ഒരു വരം മാത്രം മതി. മറ്റൊന്നും എനിക്ക്‌ ചോദിക്കുവാനില്ല. നിന്റെ പാദചരണങ്ങളില്‍ ഞാന്‍ സര്‍വ്വസുഖങ്ങളും കണ്ടെത്തുന്നു.

അഭംഗ്‌ : മൂന്ന്‌
പണ്ഡരീച്യാ മഹിമാ
ദേതാം ആണിക്‌ ഉപമാ
ഐസാ ഠാവ്‌ നാഹീം കോഠേം
ദേവ്‌ ഉഭാഉഭീ ഭേട്ടേ
ആഹേതി സകള്‌
തീര്‍ത്ഥേം കാളേം ദേത്തീ ഫള്‌
തുക്കാ ഹ്മണേ പേഠ്‌
ഭൂമീവരീ ഹേം വൈകുണ്‌ഠ്‌

അര്‍ത്ഥ സംഗ്രഹം

തുക്കാറാം പറയുന്നു, പണ്ഡരിപുരിയുടെ മഹിമ വര്‍ണ്ണിപ്പാന്‍ അസാദ്ധ്യമാണ്‌. അതിനോടു ഉപമിക്കാന്‍ മറ്റൊരു പുണ്യസ്ഥലം ഇല്ലതന്നെ. ഇവിടെ ഭഗവാന്‍ തന്റെ ഭക്തര്‍ക്ക്‌ വളരെവേഗം ദര്‍ശനം നല്‍കും. മറ്റു തീര്‍ത്ഥസ്ഥാനങ്ങളുടെ ദര്‍ശനത്താലുള്ള ഫലം ലഭിക്കാന്‍ കാലവിളംബം വരും. എന്നാല്‍ പണ്ഡരിപുരം ആവട്ടെ ഭൂമിയിലെ വൈകുണ്‌ഠമാണ്‌.



സന്‍ത്‌ തുക്കാറാം
ഭാരതീയ ഭക്തകവികളില്‍ പൂജനീയനാണ്‌ സന്‍ത്‌ തുക്കാറാം. തുക്കാറാം വോല്ലോഭ മോറെ എന്നാണ്‌ പൂര്‍ണ്ണനാമം. ശിവാജി മഹാരാജാവിന്റെ സമകാലികനാണ്‌ തുക്കാറാം. 1608-ല്‍ മഹാരാഷ്‌ട്രയിലെ പൂണെക്കടുത്ത്‌ ഇന്ദ്രായണി നദീതീരത്തുള്ള ദേഹു ഗ്രാമത്തില്‍ തുക്കാറാം ജനിച്ചു. പിതാവ്‌ വോല്ലോഭ. മാതാവ്‌ കാണ്‍കായി. സാവജ്‌, കാനോഭ എന്നിവര്‍ സഹോദരന്മാര്‍.
കൃഷിയും വാണിജ്യവും പാരമ്പര്യമായി നടത്തികൊണ്ടിയിരുന്ന ഒരു കുടുംബമായിരുന്നു തുക്കാറാമിന്റേത്‌. വളരെ ചെറുപ്പത്തില്‍ മാതാപിതാക്കളും സഹോദരന്മാരും അന്തരിച്ചു. അതോടെ തുക്കാറാമിന്‌ കുടുംബ പ്രാരാബ്‌ധങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നു.
പതിനഞ്ചാം വയസ്സില്‍ തുക്കാറാം തന്റെ ബന്ധുകൂടിയായ രഖുമാഭായിയെ വിവാഹം കഴിച്ചു. രഖുമാഭായിയില്‍ അദ്ദേഹത്തിനു ഒരു മകന്‍ ജനിച്ചു. രണ്ടാമത്‌ അദ്ദേഹം ജീജാഭായിയെ വിവാഹം കഴിച്ചു. ജീജാഭായിയില്‍ രണ്ട്‌ ആണ്‍മക്കള്‍ ഉണ്ടായി. നാട്ടില്‍ ക്ഷാമം പടര്‍ന്നുപിടിച്ചപ്പോള്‍ കാസരോഗി കൂടിയായിരുന്ന ആദ്യഭാര്യ രഖുമാഭായിയും മകന്‍ സന്താജിയും മരണമടഞ്ഞു. അതോടെ ലൗകികജീവിതത്തില്‍ വിരക്തി തോന്നിയ തുക്കാറാം വീടുവിട്ടിറങ്ങി. ദേഹുവിനടുത്ത്‌ കാമനാഥി മലയില്‍ തുക്കാറാം ഏറെക്കാലം തപസ്സുമായി കഴിഞ്ഞു. ഈ കാലത്ത്‌ കേശവ്‌ ചൈതന്യ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിന്‌ മന്ത്രം ഉപദേശിച്ചു കൊടുത്തു. നാമ്‌ദേവ്‌ പാണ്‌ഡുരംഗ ഭഗവാനോടൊപ്പം തുക്കാറാമിന്‌ സ്വപ്‌നത്തില്‍ ദര്‍ശനം നല്‍കി അദ്ദേഹത്തിന്‌ കവിത്വം ഉണ്ടാകട്ടെ എന്നു അനുഗ്രഹിച്ചു. അതിനുശേഷം തുക്കാറാം പാണ്‌ഡുരംഗ ഭഗവാന്റെ മുഴുസമയ ഭക്തനായി.
തുക്കാറാം സമൂഹപ്രബോധനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അഭംഗ്‌ രൂപത്തില്‍ തുക്കാറാം ഭക്തി കവിതകള്‍ എഴുതി. അയ്യായിരത്തില്‍പരം ഭക്തികവിതകള്‍ തുക്കാറാം രചിച്ചിട്ടുണ്ട്‌. ഭക്തി അദ്ദേഹത്തിന്‌ ഒരു ജീവിതനിഷ്‌ഠയായിരുന്നു.

1649-ല്‍ ഫാല്‍ഗുനമാസത്തിലെ ശുദ്ധദ്വിതീയ നാള്‍ രാത്രി സ്വയം മറന്ന്‌ കീര്‍ത്തനാലാപനത്തില്‍ മുഴുകിയിരിക്കെ തന്റെ ആരാധകരുടെ സാന്നിദ്ധ്യത്തില്‍ വെച്ച്‌ അദ്ദേഹം ജീവന്‍മുക്തനായി. തുക്കാറാം ഉടലോടെ വൈകുണ്‌ഠലോകം പ്രാപിച്ചു എന്നു വിശ്വസിച്ചുവരുന്നു .