02-01

കാഴ്ചയിലെ വിസ്മയം
പ്രജിത

സുഹൃത്തുക്കളെ,      'കാഴ്ചയിലെ വിസ്മയത്തിൽ'അമ്പത്തിയൊമ്പതാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം വട്ടക്കളി

വട്ടക്കളി
     വയനാട്ടിലെ പണിയ സമുദായക്കാരുടെ ഇടയിലുള്ള കലാരൂപമാണ് വട്ടക്കളി.സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ഈ കലാരൂപത്തിൽ പങ്കാളികളാണ്.12/16തരത്തിലും,താളത്തിലുമുള്ള ചുവടുകളാണ് കളിയിലുള്ളത്.കാൽച്ചിലമ്പ് അണിഞ്ഞിട്ടുണ്ടാകും.ഇവയുടെ കിലുക്കത്തിനൊപ്പം കെെകളും കൊട്ടും.പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് ചുവടുവെയ്ക്കുന്ന വട്ടക്കളിയുടെ പ്രധാന വാദ്യോപകരണങ്ങൾ തുടി,ചീനിമുതലായവയാണ്.പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ കളിയുടെ അവസാന ഘട്ടമെത്തുമ്പോഴേക്ക് ചുവടിന്റെ വേഗത കൂടിയിട്ടുണ്ടാകും.

പണിയർവിഭാഗത്തെക്കുറിച്ച്....👇

പണിയര്‍

വയനാട്ടിലെ ആദിവാസികളില്‍ അംഗസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയര്‍. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവര്‍ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളില്‍ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവര്‍. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവര്‍. ചീനി, തുടി, കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങള്‍ ഇവര്‍ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദര്‍ഭങ്ങളിലും അല്ലാതെയും ഇവര്‍ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചെറു സന്തോഷം മതി ഇവര്‍ക്കാഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവര്‍ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്.  വട്ടക്കളി ഇതില്‍ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉല്‍ഭവ കേന്ദ്രമെന്നാണ് ഇവര്‍ വിശ്വ സിക്കുന്നത്. വയനാട്ടില്‍ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പന്‍ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകള്‍ക്കും മരണാടി യന്തിരങ്ങള്‍ക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയര്‍ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകള്‍ പൊതുവേ പണിയരുടെ സംസാരത്തില്‍ എല്ലാ വാക്കുകള്‍ക്കുമൊടുവില്‍ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവര്‍ക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാന്‍ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരന്‍ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങള്‍ നിര്‍മ്മിക്കുന്നതിലും അതി വിദഗ്ധരാണിവര്‍. കക്കടം , പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ വാകേരി മേഖലയില്‍ താമസിക്കുന്നത്.

കഴിഞ്ഞവർഷം സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് വന്ന വാർത്തയിൽ നിന്നും....👇

സ്കൂ‍ൾ മേളകളിൽ മാജിക്, പുള്ളുവൻപാട്ട്, വട്ടക്കളി, മംഗലംകളി മൽസര ഇനങ്ങളാകും

Thursday 05 January 2017 12:15 AM IST

തിരുവനന്തപുരം∙ സ്കൂ‍ൾ കലോൽസവങ്ങളിൽ മാജിക്കും പുള്ളുവൻപാട്ടും ആദിവാസി കലാരൂപങ്ങളായ വട്ടക്കളിയും മംഗലംകളിയും മൽസര ഇനങ്ങളാകുന്നു. അടുത്ത അധ്യയനവർഷം കലോൽസവഘടനയിൽ ഇതിനനുസരിച്ച മാറ്റം വരുത്തും.

ഇതിനു മുന്നോടിയായി നാല് ഇനങ്ങളും ഇത്തവണ കണ്ണൂർ സംസ്ഥാന സ്കൂൾ കലോൽസവവേദിയിൽ മൽസര ഇനമല്ലാതെ അവതരിപ്പിക്കും. ആദിവാസി കലകളും മാജിക്കും പുള്ളുവൻപാട്ടുമൊക്കെ കലോൽസവത്തിൽ ഉൾപ്പെടുത്തണമെന്ന് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.

കഴിഞ്ഞ വർഷത്തെ സംസ്ഥാനകലോത്സവ സമയത്തു വന്ന വാർത്തയിലെ ഒരു വീഡിയൊ ലിങ്ക്👇

കലാമാമാങ്കത്തിന് ഏതാനും ദിവസങ്ങൾ... മറന്നതാണോ, ഓർമപ്പെടുത്തൽ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല ഈ വർഷം വട്ടക്കളി ഉൾപ്പെട്ടതായി കണ്ടില്ല.