01-11

📚📚
📘📘📘📘📘📘📘
ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം
നെസി
📕📕📕📕📕📕📕

ഴാങ് ഷെനെ
ഇരുപതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഴാങ് ഷെനെ( ജനനം:ഡിസംബർ19, 1910 –മരണം: ഏപ്രിൽ 15, 1986)
ഴാങ് ഷെനെ

ഴാങ് ഷെനെ 1983-ൽ
ജനനം
1910 ഡിസംബർ 19
പാരിസ്, ഫ്രാൻസ്
മരണം
1986 ഏപ്രിൽ 15 (പ്രായം 75)
പാരിസ്, ഫ്രാൻസ്
തൊഴിൽ
നോവലിസ്റ്റ്, നാടകകൃത്ത്, രാഷ്ട്രീയപ്രവർത്തകൻ
ജീവിതരേഖ
ഒരു അഭിസാരികയുടെ പുത്രനായി ജനിച്ചു. ഒരു കൊല്ലം അമ്മ കുഞ്ഞിനെ പോറ്റി. പിന്നീട് ദത്തെടുക്കാൻ വഴിയുണ്ടാക്കി ആ ഭാരം ഒഴിവാക്കുകയാണുണ്ടായത്. സ്നേഹശീലരായ ഒരു കുടുംബമായിരുന്നു തള്ളക്കു വേണ്ടാത്ത പയ്യനെ കുറേക്കാലം വളർത്തിയത്. സ്കൂളിലയച്ചു പഠിപ്പിക്കുകയും ചെയ്തു. പലതവണ ഷെനെ വളർത്തച്ഛന്റെ വീട്ടിൽനിന്നും ഒളിച്ചോടുകയും തിരിച്ചുവരികയുമുണ്ടായി. എടുത്തു വളർത്തിയ നല്ലവർ മരിച്ചുപോയപ്പോൾ ഷെനേക്ക് തണൽ നൽകിയത് മറ്റൊരു കുടുംബമാണ്. വയസ്സു ചെന്ന ഭർത്താവും ഭാര്യയും. അവരുടെ കൂടെ ഷെനെ കഷ്ടിച്ച് രണ്ടുകൊല്ലമേ കഴിഞ്ഞുള്ളു. മിക്ക രാത്രികളിലും ഏറെ വൈകിയായിരുന്നു വീട്ടിലെത്തിയിരുന്നത്. ചോദ്യം ചെയ്യുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. ഒരു ദിവസം മറ്റൊരാൾക്ക് കൊടുക്കാൻ വീട്ടുകാർ ഏല്പിച്ച വലിയ ഒരു സംഖ്യ ഷെനെ പട്ടണത്തിലെ ചൂതാട്ടകേന്ദ്രത്തിൽ നഷ്ടപ്പെടുത്തി. പതിനഞ്ചാം വയസ്സിൽ ഷെനെ ഒരു പീനൽ കോളനിയിലെ അന്തേവാസിയായി. മൂന്നുകൊല്ലത്തോളം അവിടെ കഴിച്ചുകൂട്ടി. ക്രിമിനൽ വാസനയും ഹിംസാത്മകതയും സ്വവർഗ രതിയും ഷെനെയുടെ സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നതും ഇവിടെ വച്ചാണ്. പതിനെട്ടാം വയസ്സിൽ പീനൽകോളനിയിൽ നിന്നു പുറത്തുവരുമ്പോൾ തികഞ്ഞൊരു തെമ്മാടിയായിരുന്നു ഷെനെ. ഇടക്കാലത്ത് പട്ടാളത്തിൽ ചേർന്നെങ്കിലും വഷളായ പെരുമാറ്റവും സ്വഭാവദൂഷ്യവുമാണ് ആരോപിക്കപ്പെട്ട് അവിടെനിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു.

പല കുറ്റകൃത്യങ്ങളുടെ പേരിൽ ഷെനെയെ ജീവപര്യന്തം തടവിലിടാൻ ഫ്രഞ്ച് സർക്കാർ ആലോചിച്ചു. ഷെനെ വലിയ വാഗ്ദാനം തരുന്ന നോവലിസ്റ്റാണെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി, സ്വതന്ത്രമായ സർഗ പ്രവർത്തനത്തിനുള്ള സന്ദർഭമൊരുക്കണമെന്നും കാണിച്ച് ഫ്രഞ്ച് പ്രസിഡന്റിന് ഒരു ദയാഹർജി കോക്ടോ, സാർത്ര്, പാബ്ലോ പിക്കാസോ തുടങ്ങി മൂന്നു പ്രമുഖന്മാർ ചേർന്നു നൽകി: . അങ്ങനെ ഷെനെ തടവറയിൽനിന്ന് ഒഴിവായി. 1949 ആവുമ്പോഴേക്ക് ഷെനെ അഞ്ചു നോവലുകളും മൂന്നു നാടകങ്ങളും നിരവധി കവിതകളും എഴുതി കഴിഞ്ഞിരുന്നു. സ്വവർഗ രതിയെയും കുറ്റവാസനയെയും പച്ചയായിത്തന്നെ ചിത്രീകരിക്കുകയാണ് ഈ എഴുത്തുകാരൻ ചെയ്തത്. അദ്ദേഹത്തിന്റെ നോവലുകൾ അമേരിക്കയിൽ നിരോധിക്കപ്പെട്ടു. 1986 ഏപ്രിൽ 15ന് പാരീസിൽ ഒരു ഹോട്ടൽമുറിയിൽ ഈ വലിയ എഴുത്തുകാരൻ മരിച്ചു. ഷെനെയുടെ എല്ലാ നോവലുകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ബെർനാർഡ് ഫ്രെച്ച്മാൻ എന്ന എഴുത്തുകാരനാണ്

തന്റെ അസാധാരണമായ അനുഭവങ്ങളെ ആശ്രയിച്ച് ഷെനെ എഴുതിയ കൃതികളും അവയ്ക്കു പിന്നിലുള്ള ജീവിതവും, "ശീലങ്ങളുടെ തടവുമുറിയിൽ ബന്ധനസ്ഥരാക്കപ്പെട്ടവരെ അരിശം കൊള്ളിക്കുകയും" "പേടിസ്വപ്നം പോലെ മൂല്യസംരക്ഷകരെ പരിഭ്രമിപ്പിക്കുകയും" ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ദ ബാൽക്കണി ആണ് പ്രശസ്തമായ ഒരു നാടകം. സാർത്രിന്റെ വിഖ്യാതമായ "സെയിന്റ് ഷെനെ" (1952)എന്ന കൃതിയുടെ പ്രധാന വിഷയം ഷെനെ ആയിരുന്നു. 'മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ‘ എന്ന പേരിൽ ഷെനെയുടെ The Thief's Journal (1949) എന്ന കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, ഓസ്ട്രിയ, പോളണ്ട്, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ യാചകനായി വിശപ്പും, അവഹേളനവും, അവശതയും സഹിച്ച് തിന്മകളുടെ ലോകത്തിലൂടെ ഷെനെ നടത്തിയ യാത്രകളുടെ വിവരണമാണ് പ്രസ്തുത ഗ്രന്ഥം. വൈയക്തികമായ അധോലോക ഭാഷയായതിനാൽ വ്യാകരണനിയമങ്ങളോ, പദവിന്യാസമോ, ഉചിതമായ വാക്യഘടനയോ ദീക്ഷിയ്ക്കുന്നതിൽ ഗ്രന്ഥകാരനു നിഷ്കർഷത പുലർത്താൻ കഴിഞ്ഞിട്ടില്ല.


കൃതികൾ
നോവലുകളും ആത്മകഥയും
ഔർ ലേഡി ഓഫ് ഫ്ലവർസ് (Notre Dame des Fleurs) 1942/1943
മിറക്കിൾ ഓഫ് ദ റോസ് (Miracle de la Rose) 1946/1951
ഫ്യൂണറൽ റൈറ്റ്സ് (Pompes Funèbres) 1947/1953
മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ (Journal du voleur) 1949/1949
പ്രിസണർ ഓഫ് ലവ് (Un Captif Amoureux) 1986/1986
[വൈകുന്നേരം 7:36 -നു, 1/11/2017] +91 94958 60675: നാടകങ്ങൾ
'ആദം മിറോയിർ (ballet) (1944). In Fragments et autres textes, 1990 (Fragments of the Artwork, 2003)
ഡെത്ത് വാച്ച് (Haute surveillance) 1944/1949/1949
ദ മെയിഡ്സ് (Les Bonnes) 1946/1947/1947
സ്‌പ്ലെൻഡിഡ്സ് 1948/1993/
ദ ബാൽക്കണി (Le Balcon) 1955/1956/1957. Complementary texts "How to Perform The Balcony" and "Note" published in 1962.
ദ ബ്ലാക്ക്സ് (Les Nègres) 1955/1958/1959. Preface first published in Theatre Complet, Gallimard 2002.
ഹർ (Elle) 1955/1989/

ദ സ്ക്രീൻസ് (Les Paravents) 1956-61/1961/196


 ബാല്‍ക്കണി (മലയാളം, 90 മിനിറ്റ്) ഗ്രാന്‍ഡ് ബാല്‍ക്കണി എന്ന നക്ഷത്രവേശ്യാലയമാണ് നാടകം പശ്ചാത്തലമാക്കുന്നത്. സ്ഥാപനം ആക്രമിക്കപ്പെടുമ്പോള്‍ വീടുകളില്‍ ഇതിനെക്കാള്‍ വലിയ മിഥ്യകള്‍ പതിയിരിക്കുന്നു എന്ന മുന്നറിയിപ്പാണ് ദി ബാല്‍ക്കണി അവശേഷിപ്പിക്കുന്നത്.

ഒരു വിപ്ലവത്തിന്‍റെ മുഖ്യലക്ഷ്യം മനുഷ്യവിമോചനമാണ്.ഏതെങ്കിലും ഗഹനമായ
തത്വശാസ്ത്രത്തിന്‍റെ വ്യാഖ്യാനമോ പ്രയോഗമോ അല്ല.
                                                                                     -ഴാങ് ഷെനെ-
☄☄☄☄☄☄☄☄

മനുഷ്യസൃഷ്ടിയായ എല്ലാ സദാചാര നിയമങ്ങളേയും നിഷേധിച്ചു കൊണ്ട് ജീവിക്കുകയും മരിക്കുകയും എഴുതുകയും ചെയ്ത ഴാങ് ഷെനെ ഉയർത്തുന്ന ചോദ്യങ്ങൾ സംവാദത്തിനായി സമർപ്പിച്ചു കൊണ്ട് ഇന്നത്തേക്ക് വിട🙏


എം. കൃഷ്ണൻ നായർ ഷെനെയെക്കുറിച്ച് സാഹിത്യ വാരഫലത്തിൽ എഴുതിയ നുറുങ്ങുകൾ👇

സ്വവര്‍ഗ്ഗാനുരാഗം, മോഷണം, കൊലപാതകം ഇവയെ നോവലുകളില്‍ പ്രതിപാദിച്ച ഷാങ് ഷെനെ വായനക്കാരെ ആ തിന്മകളിലേക്കു തള്ളിവിട്ടില്ല. ഷാങ്പോള്‍ സാര്‍ത്ര് അദ്ദേഹത്തെ പുണ്യവാളനായി കണ്ടതേയുള്ളു.

വിശ്വവിഖ്യാതനായ ഫ്രെഞ്ചെഴുത്തുകാരന്‍ ഷാങ് ഷെനെ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുന്‍പില്‍ ഒരുത്തന്‍ ഇരിക്കുന്നുണ്ട്. വടി പോലെ നില്ക്കുന്ന മീശ. വൃത്തികെട്ട വായ്. അയാള്‍ രണ്ടു കാലുകള്‍ക്കിടയിലൂടെ തറയിലേക്കു കഫം തുപ്പുന്നു. ഷെനെ അയാളുടെ കണ്ണുകളിലേക്കു നോക്കി. ഷെനെയുടെ കണ്ണുകളിലേക്കു അയാളും. അപ്പോള്‍ ഷെനെയുടെ ഉള്ളില്‍ നിന്ന് അദ്ദേഹം തന്നെ ഉയര്‍ന്ന് അദ്ദേഹത്തിന്റെ നേത്രങ്ങളിലൂടെ ബഹിര്‍ഗ്ഗമിച്ച് ആ വൃത്തികെട്ടവന്റെ കണ്ണുകളിലൂടെ കടന്ന് അയാളുടെ ഉള്ളില്‍ പ്രവേശിച്ചു. അതുപോലെ ഒരു പ്രക്രിയ അയാളെ സംബന്ധിച്ചും ഉണ്ടായിയെന്നതു തീര്‍ച്ച. ഇതു കഴിഞ്ഞപ്പോള്‍ താന്‍ അയാള്‍ തന്നെയാണെന്നു ഷെനെയ്ക്കു തോന്നി. ഈ തോന്നല്‍ — എല്ലാ ആളുകളും വൃത്തികെട്ടവരാണെന്ന തോന്നല്‍ — ഷെനെയ്ക്കു ചെകിട്ടിലേറ്റ അടിപോലെയായിത്തീര്‍ന്നു.


വിശ്വവിശ്രുതനായ ഫ്രഞ്ചെഴുത്തുകാരന്‍ ഷാങ്ഷെനെ മോഷണം നടത്തിയതിന്റെ പേരില്‍ കാരാഗൃഹത്തിലായി. മറ്റൊരു സാഹിത്യനായകന്‍ കോക്തൗ സര്‍ക്കാരിന് അപേക്ഷകൊടുത്തു അദ്ദേഹത്തെ മോചിപ്പിച്ചു. ഷെനെ ജീനിയസ്സാണ് എന്നാണ് അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചത്. ഇതിനെക്കുറിച്ച് Quentin crisp — ക്വന്‍റ്റന്‍ ക്രിസ്പ് എന്ന ധിഷണാശാലി രസകരമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഷെനെ ജീനിയസ്സാണെങ്കില്‍ ജീവിക്കാനുള്ള പണമുണ്ടാക്കാന്‍ പ്രയാസമില്ലല്ലോ. അപ്പോള്‍ മോഷണം കൂടൂതല്‍ നിന്ദ്യമായിത്തീരുന്നു. ജഡ്ജിയുടെ വിധി ഇങ്ങനെ ആകാം: “The court was not previously aware of the prisoner’s many accomplishments. In view of these we see fit to impose death penalty.” എന്തുകെോണ്ട് കോടതി ഇങ്ങനെ പറഞ്ഞില്ല. സര്‍ക്കാരാണല്ലോ ഷെനെയെ മോചിപ്പിച്ചത്. ഇനി കോടതിയാണ് മോചനം നൽകിയതെന്നു വിചാരിക്കൂ. എങ്കിലും ഈ വിധത്തിലൊരു വിധി ഉണ്ടാകുമായിരുന്നില്ല. കാരണം സ്വദേശസ്നേഹത്തിലായിരുന്നു കോക്തൌവിന്റെ ഊന്നല്‍. ദേശസ്നേഹം സാന്മാര്‍ഗ്ഗിക നിയമങ്ങള്‍ക്കും കോടതിനിയമങ്ങള്‍ക്കും ശൈഥില്യം വരുത്തിയിരിക്കുന്നു