01-07-18


✴✴✴✴✴✴✴✴✴✴


🍀 വാരാന്ത്യാവലോകനം🍀
ജൂൺ 25 മുതൽ 30 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
പ്രജിത. കെ.വി
(GVHSS ഫോർ ഗേൾസ് തിരൂർ)
അവലോകനസഹായം
♦♦♦♦♦♦♦♦

ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട് )
നാടകലോകം_വ്യാഴം
സംഗീതസാഗരം_വെള്ളി

സീതാദേവി (പൊന്നാനി ഗേൾസ് ഹയർസെക്കന്ററി ഹെെസ്ക്കൂൾ)
നവസാഹിതി_ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി .  അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെയും പൊന്നാനി ഗേൾസിലെ സീതടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണയും നമുക്ക് ലഭിച്ചത് ചൊവ്വ ഒഴികെയുള്ള പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് .

എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .


ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

ഇന്നറിയാൻ മുടക്കം കൂടാതെ അവതരിപ്പിക്കുന്ന അരുൺകുമാർ മാഷിനും നെറ്റിനു ചുറ്റും അവതരിപ്പിക്കുന്ന പ്രവീൺ മാഷിനും അഭിനന്ദനങ്ങൾ🌹🌹

25/6/18_തിങ്കൾ
സർഗസംവേദനം
🔴🔵🔴🔵🔴🔵🔴
 സർഗസംവേദനം പുതുമോടിയിൽ അവതരിപ്പിച്ച ദിവസമായിരുന്നു ഇന്ന്.അവതാരകൻ രതീഷ് മാഷിന് 🌹🌹🔵🔵ഗ്രൂപ്പംഗങ്ങളായ  സീത ടീച്ചറും നീനടീച്ചറും തയ്യാറാക്കിയ വായനക്കുറിപ്പുകളായിരുന്നു ഇന്നത്തെ സർഗസംവേദനത്തിൽ അവതാരകൻ പോസ്റ്റ് ചെയ്തത്.അതോടൊപ്പം വായനക്കുറിപ്പുകൾ തയ്യാറാക്കിയവരെ ഫോട്ടൊ സഹിതം പരിചയപ്പെടുത്താനും മറന്നില്ല.
🔴  സി.രാധാകൃഷ്ണൻ എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതിക്ക്  സീത ടീച്ചർ തയ്യാറാക്കിയ വായനക്കുറിപ്പ് ആയിരുന്നു ആദ്യത്തേത്..ഇതൊരു നോവലായാലും ചരിത്രാഖ്യായികയായാലും ഒരു ത്രിമധുരം തന്നെയാണെന്ന് സമർത്ഥിച്ച് പുസ്തകത്തിന്റെ ഉള്ളറകളിലേക്ക് കടന്ന സീത ടീച്ചർ താന്നിയൂര്,തിരുവൂര്,ശബരംകൊട്ടം,മഹാപ്രസ്ഥാനം എന്നീ നാലു ഭാഗങ്ങളിലൂടെയും വിശദമായിത്തന്നെ കടന്നുപോയി.
🔵അനുബന്ധമായി രതീഷ് മാഷ് എഫ്.ബി.യിൽ പോസ്റ്റു ചെയ്തിരുന്ന മാഷ്ടെ തന്നെ വായനക്കുറിപ്പും,ശ്രീല ടീച്ചർ കുരുവിള സാറിന്റെയും,ശ്രീല കെ.ആറിന്റെയും ഇതേകൃതിക്കുള്ള വായനക്കുറിപ്പുകളും കൂട്ടിച്ചേർത്തൂ. തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതിയെ വായിക്കുമ്പോഴുള്ള വിവിധ വീക്ഷണകോണുകൾ മനസിലാക്കാൻ ഈ നാലു വായനക്കുറിപ്പകളും വളരെയേറെ ഉപകരിച്ചു എന്ന് നിസ്സംശയം പറയാം.
🔴അതുപോലെ അശോക് സർ കൂട്ടിച്ചർത്ത പുഴ മുതൽ പുഴ വരെ എന്ന വീഡിയോ 👌👌👍👍
🔵അടുത്ത വായനക്കുറിപ്പ് തയ്യാറാക്കിയത് നീന ജനീവ് ടീച്ചറായിരുന്നു. വായനക്കാരിൽ നന്മയുടെയും സ്നേഹത്തിന്റെയും തിരുമുറിവുകൾ സൃഷ്ടിച്ചു കൊണ്ട് കടന്നുപോകുന്ന സൂര്യ കൃഷ്ണമൂർത്തി എഴുതിയ മുറിവുകൾ എന്ന കൃതിയ്ക്കാണ് ടീച്ചർ വായനക്കുറിപ്പ് തയ്യാറാക്കിയത്.കയ്യടക്കത്തോടെയുള്ള അവതരണമായിരുന്നു
🔴പ്രജിത മുറിവ് എന്ന കൃതിയെക്കുറിച്ച് പ്രശസ്തരായവർ പറഞ്ഞ അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തു
🔵വിജുമാഷ്, രജനി ടീച്ചർ, കൃഷ്ണദാസ് മാഷ്, രവീന്ദ്രൻ മാഷ്, ഗഫൂർമാഷ് എന്നിവരും സജീവമായി സർഗസംവേദനത്തിൽ പങ്കെടുത്ത് പംക്തി സജീവമാക്കി..
♦♦♦♦♦♦♦
27/6/18_ബുധൻ
ലോകസാഹിത്യം
🔵🔴🔵🔴🔵🔴
 കൃത്യം 8.40 ന് ലോകസാഹിത്യവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ പ്രമോ പ്രത്യക്ഷപ്പെട്ടു.സൂചന കിട്ടാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു റീത്ത ടീച്ചർ സൂചനകിട്ടിയതും ദണ്ഡി എന്ന് മുൻബഞ്ചുകാരെപ്പോലെ ചാടി ഉത്തരം പറഞ്ഞു.പിന്നാലെ വന്ന സീത,പ്രിയ,പ്രജിത എന്നിവർ ദണ്ഡി എന്ന് ഇനി പറയുന്നത് ശരിയല്ലല്ലോ എന്ന് കരുതീട്ടാവാം വ്യത്യസ്തമായ ഉത്തരങ്ങൾ നൽകി.ഷാജിമാഷും ദണ്ഡിയെ തന്നെ പറഞ്ഞു.
🔵സഹസ്രാബ്ദം മുമ്പ് ഗദ്യത്തിൽ കഥയെഴുതിയ
..മനോഹരമായ അർത്ഥത്തിൽ വ്യവഛേദിക്കപ്പെടുന്ന പദാവലിയാണ് കാവ്യശരീരം എന്നു പറഞ്ഞ.. ദണ്ഡി യെത്തന്നെയാണ് അവതാരകൻ വാസുദേവൻമാഷ് ഇന്ന്
 പരിചയപ്പെടുത്തിയത്.
🔴
ദണ്ഡിയുടെ ജീവിതകാലം,അലങ്കാരശാസ്ത്രത്തിൽ ദണ്ഡിയുടെ പ്രാധാന്യം,പത്തുകാവ്യഗുണങ്ങൾ,ദശകുമാരചരിതം....ഇങ്ങനെ സമഗ്രവും സമ്പൂർണവുമായ അവതരണമായിരുന്നു മാഷുടേത്.
🔵റീത്ത ടീച്ചർ,ഷാജിമാഷ്,പ്രിയ ടീച്ചർ,സീത,പ്രജിത,ശ്രീല ടീച്ചർ,കൃഷ്ണദാസ് മാഷ്,പ്രമോദ് മാഷ്,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..
♦♦♦♦♦♦♦♦
28/6/18_വ്യാഴം
നാടകലോകം
🌈🌈🌈🌈🌈🌈

വ്യാഴാഴ്ച നാടക ലോകത്തിൽ വിജു മാഷ് രാജസ്ഥാനി, മറാത്തി, ഗുജറാത്തി, നാടക ലോകമാണ് പരിചയപ്പെടുത്തിയത്. മാഷ് യാത്രയുടെ തിരക്കിലായതുകൊണ്ടോ എന്തോ കുറിപ്പുകളിൽ ചില പാളിച്ചകൾ സംഭവിച്ചതായി തോന്നിയെന്ന് വിമനസ്സോടെ അറിയിക്കട്ടെ.. എങ്കിലും മൂന്നു തിയേറ്ററുകളുടേയും ലക്ഷ്യങ്ങളും സവിശേഷതകളും നമ്മളിലേക്കെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു
♦♦♦♦♦♦♦♦
29/6/18_വെള്ളി
സംഗീത സാഗരം
🌈🌈🌈🌈🌈🌈🌈🌈

വെള്ളിയാഴ്ച സംഗീത സാഗരത്തിൽ രജനി ടീച്ചർ മാലിദ്വീപിന്റെ നാട്ടു സംഗീതമാണ് പരിചയപ്പെടുത്തിയത്. മാലിദ്വീപിലെ അധ്യാപകനായ സുരേഷ് സോമയാണത്രേ'ആയിരം വർഷത്തിലധികം പഴക്കമുള്ള ബോഡു ബെറുസംഗീതം അതിരുകൾക്കിപ്പുറം കേരളത്തിലെത്തിച്ചത്.വീഡിയോ ലിങ്കുകൾ, വീഡിയോ ക്ലിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവയിലൂടെ ഈ സംഗീത ശാഖയുടെ സവിശേഷതകൾ ടീച്ചർ വിശദമായി പങ്കുവെച്ചു.ശിവശങ്കരൻ മാഷ് മാത്രമാണോ സംഗീത സാഗരത്തിൽ മുങ്ങിത്തുടിച്ചത് എന്നൊരു സംശയവും ബാക്കിയായി...🤔🤔
♦♦♦♦♦♦♦

30/6/18_ശനി
നവസാഹിതി
🌈🌈🌈🌈🌈🌈🌈

സ്വപ്നടീച്ചറുടെ അഭാവത്തിൽ ശനിയാഴ്ചത്തെ നവസാഹിതി അവതരിപ്പിച്ചത് പ്രജിതടീച്ചറാണ്.
ഷീലാറാണിയുടെ
നിലാവിൽ എന്ന കവിതയിൽ നിലാവിൽ മുഗ്ധരായ പ്രണയികളെയും ഗന്ധർവ്വയാമം കഴിയും മുൻപേ ചന്ദ്രകാന്തക്കല്ലുകൾ പോലെ അലിഞ്ഞില്ലാതാകാൻ കൊതിക്കുന്ന മനസുകളെ ക്കുറിച്ചും പാടുന്നു.  സുനിലൻ കായലരികത്തിന്റെ ചിത്രം എന്ന കവിതയിൽ കള്ളനെന്നു മുദ്ര കുത്തിയ വ്യക്തിയുടെ സാമൂഹിക കാഴ്ചപ്പാട് അവതരിപ്പിക്കുന്നു ഇസബെൽ ഫ്ലോറയുടെ നാടുകടത്തൽ എന്ന കവിതയിൽ ഗ്രാമീണപ്പെൺകുട്ടിക്ക് നഗരം നൽകുന്ന സ്വീകരണവും നഗരത്തിന്മേൽ ഗ്രാമം നടത്തുന്ന സ്വാധീനവും നഗരത്തെ നാടു കടത്തപ്പെടുന്നതും അവതരിപ്പിക്കുന്നു. കരുണാകരന്റെ കളിവള്ളം പോലെ എന്ന കവിതയിൽ കൊലചെയ്യപ്പെട്ട  ഒരു യുവാവിന്റെ ശവമഞ്ചവുമായി വിലാപയാത്ര പോകുന്നത് കാണുമ്പോൾ ജാപ്പനീസ് കവിത ഓർമ്മ വരുന്നതും രണ്ടും ഒന്നാണെന്ന സത്യം തിരിച്ചറിയുന്നതും ആണ് അഞ്ജു.ടി.സജി യുടെ വീട്   വരയ്ക്കുമ്പോൾ എന്ന കവിതയിൽ കുട്ടി വരച്ച വീട് തിരുത്താൻ ശ്രമിക്കുന്ന ടീച്ചർ അവന്റെ കൈവിരലിൽ വിരിഞ്ഞ സ്വർഗത്തെ കാണാതെ പോയതിന്റെ നഷ്ടത്തെ സൂചിപ്പിക്കുന്നു റൂബി നിലമ്പൂരിന്റെ, നീ വരച്ചിട്ട അടയാളങ്ങളിൽ നിന്നാണ് ഞാൻ നിന്നെ കണ്ടെടുത്തതെന്നു തോറ്റുപോയ ഇടങ്ങളിൽ സൂചിപ്പിക്കുന്നു സന്ധ്യ ദേവദാസിന്റെ അച്ഛൻ എന്ന കവിത ആധുനിക സമൂഹത്തിലെ മാതാപിതാക്കളുടെ അവസ്ഥയെ ഓർമിപ്പിക്കുന്നു ഷീലാറാണിയുടെ ഉപേക്ഷിക്കപ്പെട്ടവരുടെ വീട്ടിൽ മനസ്സിൽ ഒരു മധുരനൊമ്പരമായി നിൽക്കുന്നു.
 നദി വരക്കുന്ന പ്രണയചിത്രങ്ങളെ കുറിച്ച് മനോഹരമായി ശ്രീല അനിൽ അവതരിപ്പിക്കുന്നു. ജോയ്‌സ് റോജയുടെ പ്രണയത്തിന്റെ സമ്മോഹന ചിത്രങ്ങൾക്ക് ഷീലാറാണിയുടെ രണ്ടു പേർ ചുംബിക്കുമ്പോൾ എന്ന മറുപടിക്കവിത ആസ്വാദകമനസ്സുകളെ ആർദ്രമാക്കി വേണുഗോപാൽ പേരാമ്പ്രയുടെ അമൃതേത്ത് എന്ന കഥ മനസ്സും മിഴിയും നിറച്ചു ശ്രീനിവാസൻ തൂണേരിയുടെ സന്ദേഹം എന്ന കവിതയും രജനിടീച്ചർ പോസ്റ്റ് ചെയ്ത കവിതയും ഗംഭീരങ്ങൾ ആയിരുന്നു രതീഷ്‌മാഷ് ലേഡി കാസയുടെ കവിതാശകലവും തുടർന്ന് പ്രജിതടീച്ചറുടെ മറുപടിയും(lady കാസ യുടെ കവിത ) നവസാഹിതിയെ സമ്പന്നമാക്കി തുടർന്ന് നടന്ന അഭിപ്രായപ്രകടനത്തിൽ  രതീഷ്‌മാഷ്, വാസുദേവന്മാഷ്, പ്രജിതടീച്ചർ, രജനിടീച്ചർ, സീതടീച്ചർ എന്നിവർ നവസാഹിതിയെ സമ്പന്നമാക്കി.വാസുദേവൻമാഷ് മൂന്ന് ഓഡിയോകവിതകളും പോസ്റ്റ് ചെയ്തു. പ്രവീൺമാഷ് കൃത്യസമയത്തു തന്നെ 'നെറ്റിനുചുറ്റും' കറക്കം തുടങ്ങിയപ്പോഴാണ്   നവസാഹിതിക്കു വരമ്പിട്ടിട്ടില്ലെന്ന് അറിഞ്ഞത്
♦♦♦♦♦♦♦♦
നെറ്റിനു ചുറ്റും...ഈ ആഴ്ച പരിചയപ്പെടുത്തിയ സെെറ്റുകളും ഓഡിയോയും..
സെെറ്റുകൾ
♦kesavadev.net
♦sanskrit documents.org
♦ഇന്റർനെറ്റ് ഗ്രന്ഥശേഖരമായ archive. org
♦The British library
♦Cambridge university library
♦Natiobal art library
♦Victoria public library
♦Association of research libraries Washington
♦National archives Washington
ഓഡിയോകൾ
♦തമിഴ് സാഹിത്യത്തിൽ നിന്നും അശോകമിത്രൻ,രാജംകൃഷ്ണ,എം.പൊന്നമ്പലം
♦തെലുങ്ക് സാഹിത്യത്തിൽ നിന്നും നാഗഭെെരവ കോടേശ്വര റാവു,നാരായണ റെഡ്ഡി,ലളിതകുമാരി,വെെദേഹി
♦♦♦♦♦♦♦♦

ഇനി ഈ ആഴ്ചയിലെ താരം⭐⭐
ലോകസാഹിത്യത്തെ രസകരമായി അവതരിപ്പിക്കുന്ന വാസുദേവൻമാഷ്⭐⭐
വാസുദേവൻമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🍬🍬🌹🌹
🔵🔴🔵🔴🔵🔴🔵🔴

ഇനി ഈ ആഴ്ചയിലെ മികച്ച പോസ്റ്റും പോസ്റ്റ് ചെയ്ത താരവും
ജൂൺ 26 ന് 6.58pm ന് അജയൻ മാഷ് പോസ്റ്റ് ചെയ്ത ഹരിതമോഹനം വായനസാമഗ്രി യാണ്
ഈ ആഴ്ചയിലെ മികച്ച പോസ്റ്റ്.ഇത് പോസ്റ്റ് ചെയ്ത അജയൻ മാഷിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..🍬🍬🌹🌹
മികച്ച പോസ്റ്റ് ഒന്നു കൂടി പോസ്റ്റ് ചെയ്യുന്നു...👇👇

http://susmeshchandroth.blog

സുസ്‌മേഷ്‌ ചന്ത്രോത്ത്‌


എന്റെ പ്രിയപ്പെട്ട സുമന

ഞാനാഗ്രഹിക്കുന്ന ഒരു സ്‌ത്രീ എങ്ങനെയായിരിക്കണം എന്നാരെങ്കിലും എന്നോട്‌ ചോദിച്ചാല്‍ അരനിമിഷം ആലോചിക്കാതെ ഞാനൊരാളെ ചൂണ്ടിക്കാണിക്കും.അത്‌ സുമനയാണ്‌.എന്റെഹരിതമോഹനം എന്ന കഥയിലെ കഥാപാത്രമാണ്‌ സുമന.വിടാതെ പിന്തുടരുന്ന കഥാപാത്രങ്ങള്‍ കുറേയേറെയുണ്ടെങ്കിലും സുമനയാണ്‌ എനിക്കും എന്റെ പല വായനക്കാര്‍ക്കും ഇഷ്‌ടമായ പ്രധാന കഥാപാത്രം.
'മരണവിദ്യാലയ'ത്തിലെ നേത്രി,'ഉപജീവിതകലോത്സവ'ത്തിലെ ഖയിസ്സ്‌ മാഷ്‌,'ഗ്വാണ്ടാനാമോ'യിലെ ശ്രേയാറാവു,'നീര്‍ന്നായ'യിലെ ജയശീലന്‍,'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോക'ത്തിലെ അനാഥപ്പെണ്‍കുട്ടി,'ബാര്‍കോഡി'ലെ ലീലാംബരന്‍,'മെറൂണി'ലെ നായിക മെറൂണ്‍,'ചെമ്മണ്ണാര്‍-നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രിയാത്ര' എന്ന കഥയിലെ നിസ്സഹായയായ ശരീരവില്‍പ്പനക്കാരി..അങ്ങനെ എടുത്തുപറയാന്‍ കുറേ കഥാപാത്രങ്ങളുണ്ടെങ്കിലും എന്നെ ഇവള്‍,സുമന മഥിക്കുന്നു.
പില്‍ക്കാലത്ത്‌ എന്റെ സ്‌ത്രീമാതൃകയായി ചൂണ്ടിക്കാണിക്കാനാവുന്ന ഒരു സ്‌ത്രീയായി തീരണം അത്‌ എന്ന തീര്‍പ്പോടെ എഴുതിയുണ്ടാക്കിയ കഥാപാത്രമല്ല സുമന.അവളങ്ങനെ ആവുകയായിരുന്നു.എന്നെ ആ കഥാപാത്രം പിന്നീട്‌ അതിശയിപ്പിക്കുകയായിരുന്നു.
ഇടത്തരം വരുമാനക്കാരനായ കഥാനായകന്‍ അരവിന്ദാക്ഷന്റെ ഭാര്യയാണ്‌ സുമന.വാടകയ്‌ക്ക്‌ എടുത്ത ഫ്‌ളാറ്റിലാണ്‌ അവരുടെയും രണ്ട്‌ പെണ്‍മക്കളുടെയും താമസം.കഥാനായകന്‌ സ്വന്തമായി അല്‌പം സ്ഥലം വാങ്ങണമെന്നുണ്ട്‌.റിയല്‍ എസ്റ്റേറ്റുകാരുടെയും നഗരജീവിതത്തിന്റെയും ഇടയില്‍ അയാള്‍ക്ക്‌ ഇത്തിരി മണ്ണ്‌ എന്ന സ്വപ്‌നം വെറും സ്വപ്‌നം മാത്രമായിത്തീരുമെന്ന ഭയമുണ്ട്‌.ആ ഭയത്തില്‍നിന്നുകൊണ്ട്‌ അയാള്‍ ചെയ്യുന്നത്‌ ചെറുതല്ലാത്ത ചില അസാധാരണകാര്യങ്ങളാണ്‌.മണ്ണിനെ സ്വപ്‌നം കാണുന്ന കഥാനായകന്‍ എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുന്ന സ്വന്തം സ്ഥലത്ത്‌ നടാനായി ചില വൃക്ഷത്തൈകളും ചെടികളും സംഭരിക്കാന്‍ തുടങ്ങുന്നിടത്താണ്‌ കഥയാരംഭിക്കുന്നത്‌.അതിനായി പലതരം പൂമരത്തൈകള്‍ വാങ്ങിക്കൊണ്ടുവന്ന്‌ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലെ ചട്ടിയില്‍ അയാള്‍ നട്ടുവയ്‌ക്കുന്നു.ഒരിക്കല്‍ ചെടി വാങ്ങി ലിഫ്‌റ്റില്‍ കൊണ്ടുവരുമ്പോള്‍ ലിഫ്‌റ്റില്‍ തൂവിപ്പോയ മണ്ണിനെ പിന്തുടര്‍ന്നെത്തുന്ന സൂക്ഷിപ്പുകാരന്‍ ഇതെല്ലാം കണ്ട്‌ അയാളെ ശകാരിക്കുന്നു.അത്‌ ലിഫ്‌റ്റില്‍ മണ്ണ്‌ തൂവി വൃത്തികേടാക്കിയതിനാണ്‌.
അങ്ങനെ അയാള്‍ വാങ്ങിക്കൂട്ടിയ പലതരം മരത്തൈകള്‍വളര്‍ന്ന്‌ ബാല്‍ക്കണി ഭാഗം കാടുമൂടുമ്പോഴും സൂക്ഷിപ്പുകാരന്‍ വഴക്കുണ്ടാക്കി കയറിവരുന്നു.ഇതിനിടയില്‍ പലതരം സംശയാസ്‌പദമായ സാഹചര്യത്തിലേക്കും അയാള്‍ ചെന്നു പതിക്കുന്നുണ്ട്‌.അപ്പോളെല്ലാം സുമന അയാളെ മനസ്സിലാക്കി കൂടെനില്‍ക്കുന്നു.പ്രതിരോധിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അയാള്‍ക്കായി അവള്‍ മറ്റുള്ളവരോട്‌ പോരടിക്കുന്നു.അങ്ങനെ കഥയിലുടനീളം സുമന ഒരു നിശ്ശബ്‌ദസ്‌നേഹമാകുന്നു.ഇപ്പോഴും സുമനയുടെ സ്‌നേഹത്തെപ്പറ്റി ഓര്‍ത്താല്‍ എനിക്കെന്റെ കണ്ണുകള്‍ നനയുന്നതെന്തിനാണെന്ന്‌ എനിക്കറിയില്ല.
ഭര്‍ത്താവിനെയും അയാളുടെ പ്രകൃതത്തെയും നിസ്സഹായതയെയും ആഗ്രഹങ്ങളെയും അവള്‍ മനസ്സിലാക്കുന്നത്‌ അസാധാരണമായ സംയമനത്തോടെയും സ്‌ത്രീ സഹജമായ വൈഭവത്തോടെയുമാണ്‌.വാസ്‌തവത്തില്‍ സുമനയുടെ പിന്തുണയില്ലെങ്കില്‍ കഥാനായകന്‌ ജീവിതം പണ്ടേ വിരസവും ദുസ്സഹവുമായിത്തീരുമായിരുന്നു.മാത്രവുമല്ല വല്ലാത്തൊരു പ്രണയവും അവര്‍ക്കിടയിലുണ്ട്‌.വേണ്ടത്ര സ്വത്തും ബന്ധുബലവുമൊന്നും ഇല്ലാത്ത വീട്ടിലേതാണ്‌ സുമന.അയാള്‍ ചെന്നുകണ്ട്‌ ഇഷ്‌ടപ്പെട്ട്‌ വിവാഹം കഴിച്ചതാണ്‌ അവളെ.അതുകൊണ്ടുതന്നെ ഇല്ലായ്‌മയുടെ ചില നിരാശകള്‍ പങ്കുവച്ചിട്ടുള്ളതല്ലാതെ അവളയാളെ കുറ്റപ്പെടുത്താറില്ല.രണ്ട്‌ പെണ്‍മക്കളുടെ പഠനച്ചെലവിനും ജീവിതച്ചെലവിനുമിടയില്‍ ഭാവി മുന്നില്‍ വന്ന്‌ ഭീഷണിയുയര്‍ത്തുമ്പോഴും അവര്‍ പുഞ്ചിരിയോടെ ജീവിക്കുന്നു.സ്വപ്‌നം കാണുന്നു.
കഥയിലെ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ സുമന ഇങ്ങനെയാണ്‌ ഇടപെടുന്നത്‌.
സുമനയോടായി രാജന്‍പിള്ള പറഞ്ഞു.``ഇതില്‍പറഞ്ഞിരിക്കുന്നത്‌ നിങ്ങളുടെ ഭര്‍ത്താവ്‌ വെന്റിലേറ്റര്‍ വഴി റാണിമാഡത്തിന്റെ കുളിമുറിയിലേക്ക്‌ എത്തിക്കുത്തിനോക്കീന്നാണ്‌.ഞാനെന്താ വേണ്ടത്‌..?''
രാജന്‍പിള്ളയുടെ മുന്നിലേക്ക്‌ വന്നിട്ട്‌ സുമന പറഞ്ഞു.
``പിള്ളച്ചേട്ടനൊന്നുവരൂ.''
അയാളുടെ പ്രതികരണത്തിന്‌ കാത്തുനില്‍ക്കാതെ സുമന നടന്നു.എന്നെയൊന്ന്‌ നോക്കിയിട്ട്‌ രാജന്‍പിള്ളയും അവള്‍ക്കു പിന്നാലെ ചെന്നു.
ടെറസ്സിലേക്കുള്ള വാതില്‍ തുറന്നതേ നടുപകുത്ത മന്ദാരത്തിന്റെ ഇലകള്‍ അകത്തേക്ക്‌ തല നീട്ടി.ഒപ്പം നാഗലിംഗമരത്തിന്റെ കരിമ്പച്ച ഇലകളും.
``ഹെന്തായിത്‌.?''
രാജന്‍ പിള്ള ചോദിച്ചു.അയാള്‍ അമ്പരന്നുപോയിരുന്നു.സുമന പറഞ്ഞു.
``ഹെര്‍ബേറിയം.''
രാജന്‍പിള്ളയെക്കാളും അത്ഭുതസ്‌തബ്‌ധനായി ഞാനവളെ നോക്കി.ഇക്കണോമിക്‌സ്‌ പഠിച്ച്‌ ഗുമസ്‌തപ്പണിയെടുക്കുന്ന സുമന ഹെര്‍ബേറിയത്തെപ്പറ്റി പറയുന്നു.
സുമന എന്റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു.
``ഇന്നലെ എന്താ ഉണ്ടായത്‌..?''
ആകാശത്ത്‌ നിന്നുള്ള വെളിച്ചം അവളുടെ മുഖത്ത്‌ വീഴുന്നുണ്ടായിരുന്നു.അത്‌ വെയിലായിരുന്നില്ല.
ഞാന്‍ പറഞ്ഞു.
``ഷൈന തന്ന കണിക്കൊന്ന വിത്തുകള്‍ ഞാനിന്നലെ രാത്രി..കാര്‍ഷെഡ്ഡിനരികില്‍..''
രാജന്‍പിള്ള ഒന്നും പറയാതെ ഇറങ്ങിപ്പോയി.
ഭര്‍ത്താവിനെ മനസ്സിലാക്കുക മാത്രമല്ല പിന്താങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌ത്രീകൂടിയാണ്‌ കഥയിലെ സുമന.ആ സ്‌നേഹത്തില്‍ ഒരു ഭാര്യയുടെ കരുതല്‍ മാത്രമല്ല ഒരമ്മയുടെ വാത്സല്യംകൂടി അവള്‍ അയാള്‍ക്കു നല്‍കുന്നുണ്ട്‌.
കഥയിലൊരിടത്ത്‌ സൂക്ഷിപ്പുകാരനായ രാജന്‍പിള്ള കഥാനായകനെ വഴക്കുപറഞ്ഞതിന്റെ പിറ്റേന്ന്‌ അയാളുടെ മൂടിക്കെട്ടിയുള്ള ഇരിപ്പ്‌ കണ്ട്‌ സുമന പറയുന്നുണ്ട്‌.
``അരവിന്ദേട്ടനെന്താ ഒരുമാതിരി..അയാളുവല്ലതും പറഞ്ഞതിനാണോ..അതു കാര്യാക്കേണ്ട..അതിനുള്ളത്‌ ഞാന്‍ നാളെ രാവിലെ അങ്ങോട്ട്‌ പറഞ്ഞോളാം.അയാളെ ചീത്തവിളിക്കാനാണോ കാരണങ്ങളില്ലാത്തത്‌.''
സുമന സാമര്‍ത്ഥ്യവും ബുദ്ധിയും പ്രായോഗികതയും ക്ഷമയും സഹനവും പ്രണയവുമുള്ള സ്‌ത്രീയാണ്‌.അമ്മയും ഭാര്യയും കൂട്ടുകാരിയും ഭരണാധികാരിയുമാണ്‌.ശബ്‌ദായമാനമായ നിശ്ശബ്‌ദത സൂക്ഷിക്കുന്നവളാണ്‌.അതുകൊണ്ടെല്ലാമാണ്‌ സുമന എന്റെ പ്രിയ കഥാപാത്രമാകുന്നതും വിടാതെ പിന്തുടരുന്നതും.